Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ബഹ്‌റൈൻ കേരളീയ  സമാജം ഓണാഘോഷം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

മനാമ: ബഹ്‌റൈൻ കേരളീയ  സമാജത്തിൽ ഈ വർഷത്തെ  ഓണത്തെ വരവേൽക്കാനുള്ള   ഒരുക്കങ്ങൾ  അവസാന ഘട്ടത്തിലേക്ക്. ഓഗസ്ത് 15നു  ഗ്രാമീണ മേളയോടെ തുടക്കം കുറിച്ച പരിപാടികൾ സെപ്റ്റംബർ അഞ്ചു വരെനീണ്ടു നില്ക്കുന്ന വിപുലമായ  ആഘോഷ പരിപാടികളാണ് ഈ വർഷം പൂവിളി 2014 എന്നപേരിൽ സമാജം ആസൂത്രണം ചെയ്തിരിക്കുന്നത് അതോടൊപ്പം തന്നെ സെപ്റ്റംബർ 12 നു നടക്കുന്ന വിഭവ സമൃദ്ധ ഓണസദ്യ നാലായിരത്തോളം പേർക്കാണ് ഒരുക്കുന്നത് എന്ന് പ്രസിഡന്റ് ജി.കെ നായർ ജനറൽ സെക്രട്ടറി, മനോജ്മാത്യു   എന്നിവർ പത്രസമ്മേളനത്തിൽ  അറിയിച്ചു.

ദൃശ്യാ വിസ്മയമായി മാറിയ മെഗാ അത്തപ്പൂക്കളത്തിന്റെ വൻ  വിജയവും നാടൻ  കലാ മേളയിലെ  വൻ  ജന പങ്കാളിത്തവും സമാജം  ഓണാഘോഷ പരിപാടികൾക്ക്  മികച്ച തുടക്കമാണ് നൽകിയത്.  22  രാവിലെ പത്തു മണി മുതൽ സമാജം ചിത്രകലാ ക്ലബ്ബും വനിതാ വിഭാഗവുംസംയുക്തമായി ഒരുക്കിയ മെഗാ അത്തപ്പൂക്കളം (ശ്രാവണം) വൻവിജയം ആയിരുന്നു. സമാജം ഹാളിൽ ഒരുക്കിയ പടുകൂറ്റൻ ത്രിമാന അത്തപ്പൂക്കളം മേഖലയിലെ തന്നെ ഏറ്റവും ബൃഹത്തായ ഒന്നായി മാറി കഴിഞ്ഞു.
തനതു കലകളും സാംസ്‌കാരിക ബിംബങ്ങളും ഓണപ്പെരുമകളും ഗോത്ര സംസ്‌കൃതിയും എല്ലാം ഈ ദിവസങ്ങളിൽ  സമാജം വേദിയിൽ ഒരുക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഊട്ടുപുരയുടെ  ശില്പവും സമാജത്തിലെത്തുന്നവരെ ആകർഷിക്കുന്നുണ്ട്  പരമ്പരാഗത കേരളീയ  രീതിയിൽ ഒരു കമാനവും  സമാജത്തിൽ ഒരുങ്ങുന്നുണ്ട്.

നൂറ്റമ്പതോളം വനിതകൾ  അവതരിപ്പിക്കുന്ന   മെഗാ തിരുവാതിര (ആതിരക്കൂട്ടം) ഓണപ്പെരുമയും  കേരളത്തിന്റെ കലാ  സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നഘോഷയാത്രകൾ, അത്തപ്പൂക്കള മത്സരം,  തിരുവാതിര മത്സരം, പായസ മത്സരം എന്നിവ  ആഘോഷങ്ങൾക്ക്  കൊഴുപ്പേകും. കൂടാതെ കേരളത്തിൽ നിന്നുള്ള പ്രമുഖ  കലാസാംസ്‌കാരിക പ്രവർത്തകരുടെ  നേതൃത്വത്തിൽ നൃത്ത  സംഗീത വിരുന്നുകൾ, നാടൻപാട്ട്  ഗാനമേളകൾ, നാടകങ്ങൾ, ദൃശ്യാവിഷ്‌ക്കാരങ്ങൾ, നാടൻ കായിക മേളകൾ  എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികൾക്കുള്ള മുന്നൊരുക്കങ്ങൾ  കഴിഞ്ഞ രണ്ടു മാസമായി സമാജത്തിൽ  നടന്നു വരുന്നു. 21 നു ഓണാഘോഷ കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പൂയത്ത് സേതുമാധവൻ നിർവഹിച്ചു.

28ന്  ഇന്ത്യൻ അംബാസിഡർ മോഹൻകുമാർ  സമാജം   ഓണാ ഘോഷത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര നടനും എംപിയുമായ ഇന്നസെന്റ്  മുഖ്യാഥിതിയായിരിക്കും  ഞരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന സോപാന സംഗീതം ഉണ്ണിമേനോൻ, സൂരജ് സന്തോഷ്, ഹേമലത എന്നിവർ നയിക്കുന്ന ഗാനമേളയും ഉദ്ഘാടന ദിവസത്തെ പ്രധാന  ആകർഷണങ്ങളാണ്.

വെള്ളിയാഴ്ച വിവിധ പ്രാദേശിക കലാ സാംസ്‌കാരിക കൂട്ടായ്മകൾ, സമാജം ഉപവിഭാഗങ്ങൾ  എന്നിവ ഒരുക്കുന്ന  ഘോഷയാത്ര മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ബിനോജുമായി (36665376)    ബന്ധപ്പെടുക. ഒപ്പം ആതിരക്കൂട്ടം മെഗാ തിരുവാതിരയും അരങ്ങേറും. മുൻകേന്ദ്ര മന്ത്രി ഒ  രാജഗോപാൽ ചടങ്ങിൽ മുഖ്യാഥിതിയായിരിക്കും. 30, സെപ്റ്റംബർ ഒന്ന് എന്നീ തീയതികളിൽ ഗോത്രസംസ്‌കാരത്തിന്റെ വീണ്ടെടുപ്പുകളുമായി  പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട്, നൃത്താവിഷ്‌ക്കാരം എന്നിവയാണ് പ്രധാനപരിപാടികൾ. അതോടൊപ്പതന്നെ സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന പടയണി.
31 നു നാദബ്രഹ്മം മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഓണപാട്ടുകൾ.

സെപ്റ്റംബർ രണ്ടിനു സമാജം സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന പൂവൻ  കോഴി മുട്ടയിട്ടു എന്ന നാടകം അരങ്ങേറും.  സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തങ്ങൾ അവതരിപ്പിക്കപ്പെടും അതോടൊപ്പം സമാജം സീനിയർ മെമ്പറും ചിൽഡ്രൻസ് തിയേറ്റർ കൺവീനറുമായ ജിക്കു ചാക്കോയ്ക്ക് യാത്രയപ്പും നൽകും. മൂന്നാം തീയതി ഓണത്തെ ആസ്പദമാക്കി ദൃശ്യാവിഷ്‌ക്കാരം, തിരുവാതിര മത്സരം. തിരുവാതിര മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ദേവദാസിനെ (39838836) ബന്ധപ്പെടുക.
നാലിന് ചിൽഡ്രൻസ് വിങ് അവതരിപ്പിക്കുന്ന യുവി ഡാൻസ്, തുടർന്ന്  ബിജു നാരായണൻ, പ്രീതി വാര്യർ എന്നിവർ  നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

അഞ്ചിനു രാവിലെ ഒമ്പതു മുതൽഅത്തപ്പൂക്കള മത്സരം നടക്കും.  ഇതിലേക്കായി വിപിൻ കുമാറിനെ (39964087,39152628) ബന്ധപ്പെട്ടാവുന്നതാണ്. വൈകിട്ട് നാലു മണിമുതൽ പായസ മത്സരം.  പായസ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  രവികുമാറിനെ (36782497) വിളിക്കാവുന്നതാണ്.

വൈകുന്നേരം 7.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പത്മശ്രീ എം എ യുസഫലി മുഖ്യാഥിതിയായിരിക്കും. രാത്രി 8.30ന് നരേഷ് അയ്യർ, സുജിത് സുരേഷ്, പ്രസീത മനോജ്, രേഖ സുനിൽ  എന്നിവർ  ചേർന്ന്  അവതരിപ്പിക്കുന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സജുകുമാർ.കെ എസ് കൺ വീനറായും  ജയകുമാർ. എസ് ജനറൽ കോർഡിനേറ്ററായും  സുധീർ മേനോൻ പ്രോഗ്രാം കോർഡിനേറ്ററായും എഴുപത്തഞ്ചോളം പേർ  അടങ്ങിയ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. സമാജം അംഗങ്ങൾ അല്ലത്തവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.  മത്സരങ്ങളിൽ പങ്കെടുകുന്നവർ പ്രോഗ്രാം കമ്മറ്റിയെയോ സമാജം ഓഫീസിലോ സമീപിച്ചു അതതു മത്സരങ്ങളുടെ നിയമാവലികൾ കൈപ്പറ്റണ്ടാതാണ് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്  കലാ വിഭാഗം സെക്രട്ടറി ഷാജഹാൻ 39297836, സജുകുമാർ 39670763, ജയകുമാർ 39807185, സുധീർ മേനോൻ  39773470, വിപിൻകുമാർ 39964087 എന്നിവരെ സമീപിക്കാവുന്നതാണ്.
നാലായിരത്തോളം പേർക്കുള്ള സദ്യ ഒരുക്കുന്നതിന് നാട്ടിൽ നിന്നും അജിത്, അനിൽ എന്നി പ്രഗത്ഭരായ പാചകക്കാർ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP