Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാഹിത്യ വിഭാഗം കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാഘാടനം ഇന്ന്

സാഹിത്യ വിഭാഗം കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാഘാടനം ഇന്ന്

പ്രശസ്ത പ്രഭാഷകനും സാമൂഹിക വിമർശകനുമായ എം എൻ കാരശ്ശേരി ഇന്ന് ബഹറിൻ കേരളീയ സമാജത്തിൽ പുതിയ സാഹിത്യ വിഭാഗം കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാഘാടനം നിർവഹിച്ച് പ്രഭാഷണം നടത്തുന്നു.

ചെറുകഥ രചനാ മൽസരം, വിവിധ സാഹിത്യ വിഷയങ്ങളിലുള്ള ചർച്ചകൾ, എഴുത്തുകാർക്കും വായനക്കാർക്കുമായി സംഘടിപ്പിക്കുന്ന വിവിധ പഠന ക്യാമ്പുകൾ, ലീഡേഴ്‌സ് സ്പീക്കിങ്ങ് എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ പ്രമുഖ നേതാക്കളുടെയും പ്രതിഭകളുടെയും പ്രഭാഷണങ്ങൾ. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മൽസരങ്ങൾ , മിഡിൽ ഈസ്റ്റിലെ തന്നെ പ്രധാന പുസ്തകോൽസവമായി മാറിയ ഡി സി ബുക്ക്‌സ് ബുക്ക് ഫെസ്റ്റ് തുടങ്ങി ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സാഹിത്യ വിഭാഗം വിഭാവനം ചെയ്തിട്ടുള്ളത് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എം പി രഘു എന്നിവർ പറഞ്ഞു.

ശമ്പനി വാസുദേവ് ( സാഹിത്യ വിഭാഗം) ഡോ.കൃഷ്ണകുമാർ (പ്രസംഗവേദി) ലോഹിതദാസ് ( ക്വിസ്സ് ക്ലബ്ബ്) തുടങ്ങിയവരാണ് പുതിയ പ്രവർത്തന വർഷത്തിലെ കൺവീനർമാർ പരിപാടിയോടനുബന്ധിച്ച് നാദ ബ്രഹ്മം മ്യൂസിക്ക് ക്ലബ്ബിന്റെ സഹകരണത്തോടെ മെലഡി പാട്ടുകൾ ഉൾപ്പെടുത്തി ഗാനമേളയും ഒരുക്കിയിട്ടുണ്ട്

സാഹിത്യ വിഭാഗം പ്രവര്തനോട്ഘാടന സമ്മേളനത്തിലും ജൂൺ 4 തിങ്കളാഴ്ച രാത്രി 8 മണിക്ക് മുഖ്യാതിഥി പ്രൊഫ:എം എൻ കാരശ്ശേരിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയിലും എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് സംഘാടകർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP