Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തനോത്ഘാടനം നടത്തി

ബഹ്‌റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തനോത്ഘാടനം നടത്തി

ഹ്‌റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിംഗിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം മെയ് 31 വ്യാഴാഴ്ച സമാജം പ്രസിഡണ്ട് ധാകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

സമാജം ഒരുക്കുന്ന വിവിധങ്ങളായ പരിപാടികളിൽ ചിൽഡ്രൻസ് വിംഗിന് അർഹമായ മുൻഗണന നൽകുന്നതായിരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ ചിൽഡ്രൻസ് വിങ് പാട്രൻസ് കമ്മറ്റി കൺവീനർ ഫാത്തിമ ഖമ്മീസ് സ്വാഗതം ആശംസിച്ചു.

ഈ വർഷത്തെ ചിൽഡ്രൻസ് വിംഗിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും പ്രസ്തുത ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു.

ചിൽഡ്രൻസ് വിംഗിന്റെ പ്രസിഡണ്ടായി ആദിത്ത്. എസ്. മേനോൻ, ജനറൽ സെക്രട്ടറിയായി മാളവിക സുരേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി രാഖി രാകേഷ് ( വൈസ് പ്രസിഡന്റ്),സ്റ്റീന ഷാജൻ ( വൈസ് പ്രസിഡന്റ്) , മറിയം ഖമീസ് ( ട്രഷറർ ),ആദിത്യ രഞ്ജിത്ത് ( എന്റർടൈന്മെന്റ് സെക്രട്ടറി), ദേവിക വാമദേവൻ ( അസിസ്റ്റന്റ് എന്റർടൈന്മെന്റ് സെക്രട്ടറി), റാനിയ നൗഷാദ് ( സ്പോർട്സ് സെക്രട്ടറി), നന്ദു അജിത് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി), നന്ദന ഉണ്ണികൃഷ്ണൻ ( ലിറ്റററി വിങ് സെക്രട്ടറി), ദേവഗംഗ സനിൽചന്ദ്രൻ( അസിസ്റ്റന്റ് ലിറ്റററി വിങ് സെക്രട്ടറി), നവനീത് നടരാജ് (മെമ്പർഷിപ് സെക്രട്ടറി), മിയ മറിയം അലക്‌സ് ( അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി),അംരീൻ ഉണ്ണികൃഷ്ണൻ (മെമ്പർ ),ഗംഗ വിപീഷ് ( മെമ്പർ) തീർത്ഥ സതീഷ് (മെമ്പർ), ഉദിത് ഉദയൻ ( മെമ്പർ )എന്നിവർ സ്ഥാനാരോഹണം നടത്തി.

സമാജം ജനറൽ സെക്രട്ടറി . പി രഘു ആശംസകൾ നേർന്ന് സംസാരിച്ചു. സമാജം വൈസ് പ്രസിഡന്റും ചിൽഡ്രൻ 'സ് വിങ് രക്ഷാധികാരിയായ ൻരാജ് ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തന ലക്ഷ്യങ്ങളെ വിശദീകരിച്ച് സംസാരിച്ചു. നൂറ്റിഅൻപതിൽപ്പരം കുട്ടികൾ ഇതുവരെ ചിൽഡ്രൻസ് വിംഗിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.ഈ വർഷം വിപുലവും വൈവിദ്ധ്യമാർന്നതുമായ പരിപാടികളാണ് ചിൽഡ്രൻസ് വിങ് ഒരുക്കാൻ ഉദ്ദേശിക്കുന്നത് .

കുട്ടികൾക്കായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സ്പോർട്സ് ഡേക്ക് ഈ വർഷം തുടക്കം കുറിക്കും. തീയതികൾ പിന്നീട് പ്രഖ്യാപിക്കും. ചടങ്ങിന് പാട്രൻസ് കമ്മറ്റി അംഗങ്ങളായ അജിത് വാസുദേവൻ (ജോയിന്റ് കൺവീനർ), ബോബി പാറയിൽ , അനിൽ എ .ആർ , ജോസഫ് ആന്റണി ,മനു മാത്യു ,പേർളി ഹെനെസ് റ്റ് , ഷീബ രാജീവ് , വാണി ശ്രീധർ ,ദിവ്യ സദാശിവൻ ,ശ്രീജ ദാസ് , പ്രദീപ ലോഹിദാസ് ,ബിന്ദു കർത്താ,ഫ്ളൈടി സുമേഷ് ..... എന്നിവർ നേതൃത്വം നൽകി. ചിൽഡ്രൻസ് വിങ് പാട്രൻസ് കമ്മറ്റി കോ-ഓർഡിനേറ്റർ നയ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP