Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ കേരളീയ സമാജം കേരളോത്സവത്തിന് കേളികൊട്ടുണരുന്നു; ആദ്യ ഘട്ടം 21ന് ആരംഭിച്ച് 30ന് സമാപിക്കും

ബഹ്റൈൻ കേരളീയ സമാജം കേരളോത്സവത്തിന് കേളികൊട്ടുണരുന്നു; ആദ്യ ഘട്ടം 21ന് ആരംഭിച്ച് 30ന് സമാപിക്കും

ഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കും അസോസിയെറ്റ് അംഗങ്ങൾക്കും മാത്രമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കവിത കഥ ഉപന്യാസ രചനാമത്സരങ്ങൾ,പ്രസംഗ മത്സരങ്ങൾ പദ്യപാരായണം, ലളിതഗാനം,ചലച്ചിത്ര ഗാനം,മോണോ ആക്റ്റ് ,പെയിന്റിങ്,സിനിമാറ്റിക് ഡാൻസ് , ഫോക് ഡാൻസ്, ഭരതനാട്യം ,മോഹിനിയാട്ടം ,വെജിറ്റബിൾ കാർവിങ് എന്നീ വ്യക്തിഗത ഇനങ്ങളിലെ മത്സരങ്ങൾ ആയിരിക്കും ആദ്യം നടത്തപ്പെടുക. മലയാള സമൂഹ ഗാനം ,സിനിമാറ്റിക് ഡാൻസ് ,മൈം, കഥാപ്രസംഗം. സ്‌കിറ്റ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലുള്ള മത്സരങ്ങൾ രണ്ടാം ഘട്ടമായി ഒക്ടോബർ അവസാന വാരം സംഘടിപ്പിക്കും.

കേരളോത്സവം ആദ്യ ഘട്ടം ജൂൺ 21ന് ആരംഭിച്ച് ജൂൺ 30ന് സമാപിക്കും

കുട്ടികളുടെ കലാമാമാങ്കമായ ബാലകലോത്സവത്തിന്റെ വിജയകരമായ പരിസമാപ്തിക്ക് ശേഷം കേരളോത്സവം കലാ സാഹിത്യ മത്സരങ്ങൾ അംഗങ്ങൾക്കും അസോസിയെറ്റ് അംഗങ്ങൾക്കും അവരുടെ കലാസാഹിത്യ രംഗത്തെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും മാറ്റ് ഉരയ്ക്കുന്നതിനും അവസരം ഒരുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽസെക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും സമാജം ഓഫീസുമായോ (17251878) ജനറൽ കൺവീനർ ജയമോഹൻ 38881723 കൺവീനർ റെമു 33392403 കൺവീനർ സുനീഷ് 36674139 എന്നിവരുമായോ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP