Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്ബാൾ ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയസമാജത്തിലും ആരവമുയർന്നു; ഫൈവ്എസയിഡ് ഫുറ്റ്ബാൾ മത്സരത്തിൽ ഈജിപ്ത് കിരീടം ചൂടി

ഫുട്ബാൾ ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയസമാജത്തിലും ആരവമുയർന്നു; ഫൈവ്എസയിഡ് ഫുറ്റ്ബാൾ മത്സരത്തിൽ ഈജിപ്ത് കിരീടം ചൂടി

ഫുട്ബാൾ ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയസമാജം സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫൈവ്എസയിഡ് ഫുറ്റ്ബാൾ മത്സരത്തിൽ ആദിത്യ ഋത്വിക്, കരൺ,സംഗീത് ,അമൽ,മത്തായി എന്നിവർ അടങ്ങിയ ഈജിപ്ത് റിച്ചിൻ,പ്രണവ്, ജോയൽ, ആകാഷ്, അദ്വൈത്, ആദിത്യ, അശ്വിൻ എന്നിവരടങ്ങിയ ഫ്രാൻസിനെ തകർത്ത് കിരീടം സ്വന്തമാക്കി. ജോയൽ ജേക്കബ്മികച്ചതാരമായും അമൽഎസ് മികച്ച ഗോളിയായും തെരഞ്ഞെടുത്തു.

സമാജം ഫ്‌ളഡ്‌ലൈറ്റ്ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ജനറൽസെക്രട്ടറി എംപിരഘു എന്നിവർ ചേർന്ന്മത്സരം കിക്കോഫ്‌ചെയ്തു.വൈസ്പ്രസിഡന്റ ്മോഹൻരാജ് സമാജം ഇൻഡോർ ഗൈംസ്സെക്രട്ടറീ ഷാനിൽ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചിൽഡ്രൻസ്വിങ്ങ്‌പേട്രൻസ ്കമ്മിറ്റിഅംഗങ്ങളും സന്നിഹിതരായിരുന്നു.

സ്‌പെയിൻ, ഈജിപ്ത്,പോളണ്ട്,ബ്രസീൽ,അർജന്റീന,ജർമ്മനിപോർച്ചുഗൽ,ഫ്രാൻസ് എന്നീരാജ്യങ്ങലുടെ ജഴ്‌സി അണിഞ്ഞിറങ്ങിയ ഫുട്ബാൾ താരങ്ങളെ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ആദ്യപാദമത്സരത്തിൽ പോളണ്ടിനോട്പരാജയപ്പെട്ടു പുറത്തുപോയബ്രസീൽകാണികളുടെപ്രശംസയുംമികച്ചടീമിനുള്ളഫെയർപ്‌ളേടീമിനുള്ളപ്രത്യേകസമ്മാനവുംനേടി.

കാണികളുടെ പങ്കാളിത്തവുംപങ്കെടുത്ത ചില കുട്ടികളുടെ പ്രകടനവും അത്ഭുതപ്പെടുത്തിയെന്നുംഅവർക്ക്ആവശ്യമായപരിശീലനവും പ്രോത്സാഹനവും നൽകുന്നതിനായി തുടർന്നും ഇതുപോലെയുള്ള ടൂർണമെന്റുകളും കോച്ചിങ്ങ്ക്യാമ്പുകളും സംഘടിപ്പിക്കാനുള്ളാ പദ്ധതികൾ നടപ്പിലാക്കുമെന്നും അതിന്രക്ഷിതാക്കളുടെ പൂർണമായസഹകരണവും സഹായവും ഉണ്ടാകണമെന്നും പിവിരാധാകൃഷ്ണപിള്ള പ്രസംഗത്തിൽസൂചിപ്പിച്ചു.

ഫാരിസ് ,അരുൺ വിനോദ് അനിൽഎ ആർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. പിവിരാധാകൃഷ്ണപിള്ള എംപിരഘു, ഫാത്തിമ ഖമ്മിസ്,വിനയചന്ദ്രൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ചിൽഡ്രൻസ്വിങ്ങ്പ്ര സിഡന്റ്ആദിത്യ എസ്‌മേനോൻ നന്ദിപറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP