Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹറിൻ കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു

ബഹറിൻ കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു

ഹറിൻ കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജിമാർക്കോസ് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

മലയാളിയെ മലയാളിയാക്കിയതിലും അവന്റെ ബൗദ്ധികമണ്ടലം ഇത്രയും വികസിച്ചതിനുപിന്നിലെയും പ്രധാനഘടകം വായനയാണെന്ന്. വായിച്ചു വളരുക എന്ന സന്ദേശമാണ് പി. എൻ പണിക്കർ മലയാളിക്ക് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി എംപി.രഘു. ലൈബ്രേറിയൻ അനുതോമസ്, പി.എൻ.പണിക്കർ സാറിനോടൊപ്പം മൂന്നുവർഷക്കാലം ജോലി ചെയ്ത ശ്രീമതി ശോഭനായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ വായനശാലയും സമാജം ക്വിസ് ക്ലബും സംയുക്തമായി സാഹിത്യത്തെ ആസ്പദമാക്കി ഒരു കുടുംബ ക്വിസ് നടത്തി. ക്വിസ് മാസ്റ്റർ ബോണി ജോസഫ് ക്വിസ് മത്സരം നിയന്ത്രിച്ചു പ്രാഥമികറൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത ആറ് ടീമുകൾ ആണ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തത്.

വായനാദിനത്തോടനുബന്ധിച്ചു വായനശാല നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. വായനശാല കൺവീനർ ആഷ്ലി കുര്യൻ സ്വാഗതവും വായനാദിനാചരണകമ്മിറ്റി കൺവീനർ സുമേഷ് മണിമേൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP