Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഗീത നിശ 'സാന്ത്വന സംഗീതം ഡയമണ്ട് ജുബിലീ ഹാളിൽ 27ന്

സംഗീത നിശ 'സാന്ത്വന സംഗീതം ഡയമണ്ട് ജുബിലീ ഹാളിൽ 27ന്

ഹറിൻ കേരളീയ സമാജം കലാ ആസ്വാദകർക്കായി സംഗീത നിശ ഒരുക്കുന്നു. ഈ വരുന്ന ജൂലൈ 27 ന് വെള്ളിയാഴ്ച രാത്രി 7 മണിമുതൽ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പരിപാടി . പ്രസ്തുത പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സമാജം ആക്ടിങ് പ്രസിഡന്റ് ശ്രീ ദിലീഷ് കുമാർ വി എസ് , സമാജം ജനറൽ സെക്രട്ടറി ശ്രീ എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ മുപ്പത്തി മൂന്നു വർഷമായി സംഗീതരംഗത്തെ നിറ സാന്നിധ്യംവും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി 10000( പതിനായിരത്തിലതികം) വേദികൾ പിന്നിട്ട പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലനും ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഫയിമും ചലച്ചിത്ര പിന്നണി ഗായികയുമായ പാർവതി മേനോനും ആണ് ബഹറൈനിൽ സംഗീതനിശ അവതിരിപ്പിക്കുവാൻ എത്തുന്നത്.ബഹ്റൈൻ കേരളീയ സമാജം അംഗം ദിനേശ് മാവൂർ അവതരിപ്പിക്കുന്ന സാന്റ് ആർട്ടും അന്നേ ദിവസം ഉണ്ടായിരിക്കും.

എല്ലാ സംഗീത പ്രേമികളെയും ബഹ്റൈൻ കേരളീയ സമാജം അവതരിപ്പിക്കുന്ന സംഗീത നിശ ആസ്വദിക്കുവാൻ സ്വാഗതം ചെയ്യുന്നതായി ശ്രീ ജോസ് ഫ്രാൻസിസ്ന്റെ നേതൃത്വത്തിൽ ഉള്ള സംഘാടക സമിതി അഭ്യർത്ഥിച്ചു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP