Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്തിന്റെ രസതന്ത്രം സാഹിത്യ ശില്പശാല ശ്രദ്ധേയമായി

എഴുത്തിന്റെ രസതന്ത്രം സാഹിത്യ ശില്പശാല ശ്രദ്ധേയമായി

സാഹിത്യ കുതുകികൾക്കായി ബഹ്റൈൻ കേരളീയ സമാജം നവംബർ 24, 25 തീയതികളിലായി സംഘടിപ്പിച്ച ' എഴുത്തിന്റെ രസതന്ത്രം ' എന്ന സാഹിത്യ ശില്പശാല പങ്കാളിത്തം കൊണ്ടും സാഹിത്യ സംവാദങ്ങൾകൊണ്ടും ശ്രദ്ധേയമായി.പവിഴ ദ്വീപിലെ മലയാളികളായ എഴുത്തുകാർ മിക്കവരും സമ്മേളിച്ച ശില്പശാല ഫിക്ഷൻ എഴുത്തിലെ പുതിയ ട്രെന്റുകൾ വിലയിരുത്താനും വായനയെ സ്വാധീനിക്കുന്ന പുതിയ ധാരകളെ പരിചയപ്പെടാനും അവസരമേകി.

പുതിയ തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി സംഗീതാ ശ്രീനിവാസൻ ശില്പശാലയിലുടനീളം പങ്കെടുത്തു. സംഗീതയുടെ അപരകാന്തി, ആസിഡ് എന്നീ കൃതികളെ പഠന വിധേയമാക്കിക്കൊണ്ടാണ് ശില്പശാല ആരംഭിച്ചത്. മനുഷ്യ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ അവ നിലനിൽക്കുന്ന സമാന്തരങ്ങളിലും ലയബിന്ദുക്കളിലും വച്ച് അതിസൂക്ഷ്മമായി ചിത്രീകരിക്കുന്നവയാണ് സംഗീതാ ശ്രീനിവാസന്റെ നോവലുകളെന്ന് അഭിപ്രായമുയർന്നു. കൃഷ്ണകുമാർ, സുധീശ് രാഘവൻ എന്നിവർ നോവലുകളെ വിലയിരുത്തി സംസാരിച്ചു.

തുടർന്ന് സംഗീതയുടെ നേതൃത്വത്തിൽ എഴുത്തിന്റെ ശൈലികൾ , കഥ പിറക്കുന്ന വഴികൾ , നടപ്പുകാലത്തിൽ നോവലുകളിൽ വായനയെ സ്വാധീനിച്ച മികച്ച കൃതികൾ എന്നിങ്ങനെ വിവിധ മേഖലകളെ അനാവരണം ചെയ്യുന്ന ചർച്ചകൾ നടന്നു. പങ്കാളികളായ സാഹിത്യ പ്രേമികൾക്കും എഴുത്തുകാർക്കും ഒരു പുത്തനുണർവ്വ് നൽകുന്നതായിരുന്നു ശില്പശാലയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. കേരള സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് , ജനറൽ സെക്രട്ടറി എൻ കെ വീരമണി സാഹിത്യ വിഭാഗം കണ്വീനർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP