Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തിൽ വായനാ ദിനാചരണം ഇന്നും നാളെയും

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനൻ പി.എൻ പണിക്കരുടെ ഓര്മ്മ ദിവസമായ ജൂൺ 19 ന് ഗ്രന്ഥ ശാല വകുപ്പ് വായനാ ദിനാമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തിൽ ജൂൺ 21, 22 തീയതികളിൽ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ പുതു തലമുറയ്ക്ക് വായനാ സംസ്‌കാരത്തിന്റെ പ്രാധാന്യം ലക്ഷ്യബോധം എന്നിവയുടെ ബോധവല്ക്കതരണമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു.

ഒന്ന് മുതൽ പത്തു വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.കഥ പറച്ചിൽ പത്ര പാരായണം ,' വാക്കും പൊരുളും' എന്ന പേരിൽ മലയാള സാഹിത്യ പ്രശ്‌നോത്തരി എന്നീ മത്സരങ്ങൾ നടത്ത പ്പെടുമെന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ അറിയിച്ചു.സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങള്ക്ക് കൺ വീനർ രാജേഷ് നാരായണൻ 33300836 ജോയിന്റ് കൺ വീനർ സന്തോഷ് ബാബു ശ്രീധരൻ 39163509 ദിവ്യ സദാശിവൻ 33032558 എന്നിവരെ വിളിക്കാവുന്ന്താണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP