Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്ത്‌; വായന പ്രത്യാശയുടെ ആവിഷ്‌കാരം ബഹ്റൈൻ കേരളീയ സമാജം സാഹിത്യചർച്ച അവിസ്മരണീയമായി

ഹ്റൈൻ കേരളീയ സമാജം വായനശാല ഈ വരുന്ന ബുധനാഴ്‌ച്ച (July19) വൈകിട്ട്7.30-ന് സമാജം ഹാളിൽ വെച്ചു ''എഴുത്ത്-വായന പ്രത്യാശയുടെ ആവിഷ്‌കാരം'' എന്ന പേരിൽ ഒരുസാഹിത്യ ചർച്ച സംഘടിപ്പിക്കുന്നതായി പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി N.K വീരമണി എന്നിവർ അറിയിച്ചു.

ഈ ചടങ്ങിൽ കേരളത്തിലെ പുതുതലമുറയിൽപെട്ട കവി ശ്രീ പവിത്രൻ തീക്കുനിയും കുട്ടികളുടെ കൂട്ടുകാരനും കലാ -സാഹിത്യ രംഗങ്ങളിലെ പ്രശസ്തനുമായ ചിക്കൂസ് ശിവനും പ്രവാസജീവിതത്തിലെ തിരക്കിലും എഴുത്തിന്റെ പാതയിലുള്ള Dr.നിഷാ പിള്ളയും പ്രമുഖ മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ പ്രദീപ് പുറവൻകരയും പോയകാലത്തെയും വർത്തമാനകാലത്തെയും എഴുത്തു രീതികളും ഭാവി തലമുറയുടെ വായന സങ്കല്പങ്ങളെയും കുറിച്ച് സംസാരിക്കുകയും പ്രേക്ഷകരോട് സംവദിക്കുകയും ചെയ്യുന്നതാണ്.

പ്രസ്തുത ചടങ്ങിനോട് അനുബന്ധിച്ചു കഴിഞ്ഞ മെയ്മാസത്തിൽ നടന്ന BKS-DC ബുക്‌ഫെസ്റ്റിലൂടെയും അല്ലാതെയും വായനശാല സമാഹരിച്ച ബുക്കുകളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ലൈബ്രേറി വിനയചന്ദ്രൻ(39215128), പ്രോഗ്രാം കൺവീനർ വിനൂപ് (39252456), ജോയിന്റ് കൺവീനർ സുമേഷ്(33373037) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ഏവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP