Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബി കെ എസ് ദേവ്ജി ജുവല്ലറി ആർട്ട്

ബി കെ എസ് ദേവ്ജി  ജുവല്ലറി ആർട്ട്

മനാമ: ബി കെ എസ് ദേവ്ജി  ബാലകലോത്സവം 2014 ന്റെ  ഭാഗമായി ദേവ്ജി ജുവല്ലേഴ്‌സും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി  ജുവല്ലറി ഡിസൈനിങ് കമ്മൽ വള ,മാല മുതലായവ) കൂടാതെ ഇന്ത്യൻ സംസ്‌കാരത്തിൽ സ്വർണ്ണാഭരണങ്ങൾക്കുള്ള പങ്ക് എന്നിവ കോർത്തിണക്കി കൊണ്ട്  ജുവല്ലറി ആർട്ട്  മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡണ്ട് ജി കെ നായർ ജനറൽ സെക്രട്ടറി  മനോജ് മാത്യു എന്നിവർ അറിയിച്ചു.

നവംബർ 21 വെള്ളിയാഴ്ച 10 മണി മുതൽ 12 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ബഹ്‌റിനിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ പഠിക്കുന്ന 11 നും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും നല്കുന്നതായിരിക്കും. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും  മത്സരത്തിന്റെ അന്നേ ദിവസം തന്നെ സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്യും. കൂടാതെ വിവിധ തരത്തിലുള്ള സമ്മാനങ്ങളും ഏർപ്പെ ടുത്തിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.

ഏറ്റവും  മികച്ച ജുവല്ലറി ഡിസൈനുകൾ അതെ രീതിയിൽ തന്നെ ആഭരണങ്ങൾ നിർമ്മിക്കുകയും ദേവ്ജി ജുവല്ലറിയിൽ പ്രദർശിപ്പിക്കുന്നതുമാണ്. കൂടാതെ കലാപരവും മികച്ചതുമായ സാഹിത്യ സൃഷ്ടികൾ ദേവ്ജി ജുവല്ലറിയുടെ പരസ്യങ്ങൾക്കായി ഉപയോഗിക്കും.
അപേക്ഷകൾ ലഭിക്കേണ്ട അവസാന  തീയതി നവംബർ 8 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം സമാജം ഓഫീസിൽ നല്‌കേ്ണ്ടതാണ്. അപേക്ഷാഫോറവും മറ്റു വിവരങ്ങളും സമാജം  വെബ്‌സൈറ്റിൽ ലഭ്യമാണ്. www.bksbahrain.com.       

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP