Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 21 മുതൽ; ബികെഎസ് സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 26നും സമാജം ഗസൽ നൈറ്റ് ഡിസംബർ 10നും

പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 21 മുതൽ; ബികെഎസ് സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 26നും സമാജം ഗസൽ നൈറ്റ് ഡിസംബർ 10നും

മനാമ: ബ്‌റൈൻ കേരളീയ സമാജത്തിന്റെ വേദി നാടകങ്ങളുടെ വസന്തോത്സവത്തിന്റെ വരവിനായി ഒരുങ്ങി കഴിഞ്ഞു. വ്യത്യസ്തമായ  രംഗാവതരണത്തിലൂടെ  നാടകത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒട്ടനവധി നാടകം കൊണ്ട് നാടക ശാഖയെ സമ്പുഷ്ട്ടമാക്കുകയും നടനവൈഭവം കൊണ്ട് മലയാളിയെ വിസ്മയിപ്പിക്കുകയും  ചെയ്ത പ്രൊഫ: നരേന്ദ്ര പ്രസാദിന്റെ അനുസ്മരണാര്ത്ഥം  ബഹ്‌റൈ.ൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന നാടക മത്സരം ഈ മാസം 21 മുതൽ സമാജം ഡി.ജെ  ഹാളിൽ അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ  അറിയിച്ചു.
 
അവതരണ രീതിയിലും അഭിനയചാതുരിയിലും,  വെളിച്ചവിതാനത്തിലും രംഗരീതികളിലും, ചമയ ചാരുതയിലുമൊക്കെ മാറ്റുരയ്ക്കപ്പെടുന്ന ഈ നാടകമത്സരം നാടക ആസ്വാദകർക്ക്  ഹൃദയത്തി.ൽ സൂക്ഷിക്കാവുന്ന ദ്യശ്യവിരുന്നു തന്നെയായിരിക്കും. കേരളത്തിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രതിഭാശാലികളുമായ കലാകാരന്മാർ ആയിരിക്കും നാടകങ്ങളുടെ വിധികർത്താക്കൾ. മത്സരത്തിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ അവതരണക്രമം താഴെ ചേർക്കുന്നു.
 
21ന് തീയതി രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം 8:30 ന് ആദ്യ നാടകം അരങ്ങിലെത്തുന്നു. നാടകം 'കുട്ടപ്പായി' അവതരണം ഐ.വൈ.സി.സി ബഹ്‌റൈൻ, സംവിധാനം ദിനേശ് കുറ്റിയിൽ. 22ന് രാത്രി 8 മണിക്ക് 'നടൻ' എന്ന നാടകം അരങ്ങിലെത്തുന്നു. അവതരണവും സംവിധാനവും അനിൽ സോപാനം. തുടര്ന്ന്  9:15 ന് നാടകം ' ബാ' അവതരണം അൽഅൻസാരി പ്രോസസ്സിങ് ഓഫീസ് സെന്റർ സംവിധാനം ഹരീഷ് മേനോൻ.
 
23ന് രാത്രി 8 മണിക്ക് നാടകം  'അവൻ ദരിദ്രനായിരുന്നു' അവതരണം ഓ.ഐ.സി.സി. ബഹ്‌റൈൻ. സംവിധാനം സുരേഷ് പെണ്ണൂക്കര. തുടർന്ന്  9:15 ന് വിശ്വകലാവേദി അവതരിപ്പിച്ച് സുരേഷ് സംവിധാനം ചെയ്യുന്ന നാടകം 'ഊരുഭംഗം'
 
24ന് തീയതി രാത്രി 8 മണിക്ക് കോൺ വെക്‌സ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന നാടകം ' മധ്യധരണ്യാഴി' സംവിധാനം വിഷ്ണുനാടകഗ്രാമം. തുടർന്ന്  9:15ന് 'വിശുദ്ധൻ ഒരാമുഖം'  അവതരണം നവകേരളസമിതി.സംവിധാനം ദാമു കോറോത്ത്.

25 ന് രാത്രി 8 മണിക്ക് അവാർഡ് പ്രഖ്യാപനരാവ്. മികച്ച അവതരണം, മികച്ച സംവിധാനം, നല്ല നടൻ, നല്ല നടി, ബാലതാരം മികച്ച രംഗ സജ്ജീകരണം , മികച്ച ദീപസംവിധാനം, മികച്ച സംഗീതം , മികച്ച ചമയം എന്നിവയ്ക്കാണ് ഈ വർഷം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ ആഘോഷ രാവുകളിലേക്കു ബഹ്‌റിനിലെ എല്ലാ നാടകാസ്വാദകരെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക്  സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ്  39807185 ബികെഎസ് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ ശിവകുമാർ കുളത്തൂപ്പുഴ 39676830 എന്നിവരെ വിളിക്കാവുന്നതാണ്.

ബി കെ എസ് സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 26ന്

ബഹ്‌റൈൻ കേരളീയ സമാജം  26ന് രാത്രി 8 മണിക്ക് സൂര്യ ഇന്ത്യ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു .ഇന്ത്യയിൽ നിന്നും പ്രശസ്തരായ നർത്തകരാണ് ഇതിനായി ബഹ്‌റൈൻ കേരളീയ സമാജത്തി.ൽ എത്തിച്ചേരുന്നത്. ഭരതനാട്യ ചുവടുമായി ശ്രീലതാ വിനോദ് അരങ്ങിലെത്തും. കൂടാതെ കഥക് വിസ്മയം രാജേന്ദ്ര ഗംഗനി അവതരിപ്പിക്കുന്ന കഥക്ക്, ബാംഗ്ലൂരിൽ നിന്നും ഒഡിസി ത്രയം എന്നറിയിപ്പെടുന്ന  രാഹുൽ ആചാര്യ സോണാലി മഹാപാത്ര  &  ഗായത്രി രൺബീർ എന്നിവരുടെ ഒഡിസ്സി നൃത്തവും അരങ്ങേറുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയം കാഴ്ചക്കാർക്ക്  പുതിയൊരു അനുഭവമായിരിക്കും എന്ന് സംഘാടകർ വ്യക്തമാക്കി.  

സമാജം ഗസൽ നൈറ്റ് ഡിസംബർ 10 വ്യാഴാഴ്ച രാത്രി 8 മണിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിൽ  ഡിസംബർ 10ന് രാത്രി 8 മണിക്ക്  പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയും ടീമും  നയിക്കുന്ന ഗസൽനൈറ്റ് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. അതിനോടനുബന്ധിച്ചു ഡിന്നറും ഒരുക്കിയിട്ടുണ്ട്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക്  മാത്രം. കൂടുതൽ വിവരങ്ങൾക്ക്   ബി കെ എസ് വൈസ് പ്രസിഡന്റ് അബുൾ റഹ്മാനെ വിളിക്കാവുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP