Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാജം തിരഞ്ഞെടുപ്പ് ചൂടിൽ; ഇരുപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തിൽ; അട്ടിമറി പ്രതീക്ഷിച്ച് പ്രോഗ്രസ്സീവ് പാനൽ; നാളെ വോട്ടെടുപ്പ്

സമാജം തിരഞ്ഞെടുപ്പ് ചൂടിൽ; ഇരുപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തിൽ; അട്ടിമറി പ്രതീക്ഷിച്ച് പ്രോഗ്രസ്സീവ് പാനൽ; നാളെ വോട്ടെടുപ്പ്

മനാമ:ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണങ്ങൾക്ക് വിരാമമിട്ട് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി ആസന്നമായ തിരഞ്ഞെടുപ്പിൽ ബഹ്റൈൻ കേരളാ സമാജം ഈ വര്ഷം ആര് ഭരിക്കും എന്ന് തീരുമാനിക്കുന്ന നിർണായകമായ വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. പ്രവാസി പുരസ്‌കാര ജേതാവ് പി. വി . രാധാകൃഷ്ണപിള്ളയും, സീനിയർ അംഗം എം പി രഘുവും ചേർന്ന് നയിക്കുന്ന യുണൈറ്റഡ് പാനലും, സുധിൻ എബ്രാഹാമും പ്രശസ്ത നാടക പ്രതിഭയും, സംഘാടകനും കൂടിയായ ശിവകുമാർ കൊല്ലാറോത്തും , ചേർന്ന് നയിക്കുന്ന പ്രോഗ്രസ്സിവ് പാനലും തമ്മിലാണ് ഇത്തവണ മത്സരം.

സമാജത്തിന്റെ 70 ാം വാർഷികത്തോടനുബന്ധിച്ചു കേരളത്തിൽ 70 അശരണർക്കു ഒരു ഭവന പദ്ധതി യുണൈറ്റഡ് പാനൽ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത്.തങ്ങൾക്ക് അവസരം നൽകിയാൽ ജനകീയവും സുതാര്യവുമായ ഒരു പുതിയ സമാജം എന്ന മുദ്രാവാക്യവുമായാണ് പ്രോഗ്രസ്സിവ് പാനൽ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത് രാവേറെ വൈകിയും കൂട്ടലും കിഴിക്കലുമായി ഇരു മുന്നണികളിലെയും പ്രവർത്തകർ ക്യാമ്പുകളിൽ സജീവമാണ്.

പല വാർഡുകളായി തിരിച്ചു ഭവന സന്ദർശനം നടത്തിയും വോട്ടുകൾ നിലനിർത്തുവാൻ പ്രവർത്തകർ ഉത്സാഹിക്കുന്നു. ഇന്നലെ രാത്രി അവസാന വട്ട മീറ്റിങ് യുണൈറ്റഡ് പാനലിന്റെ കെ.സി.എ.ഹാളിലും, പ്രോഗ്രസ്സിവ് പാനലിന്റെ ഫുഡ് വേൾഡിലുമായി.ഇനിയുള്ള നാല്പത്തിയെട്ട് മണിക്കൂർ നിർണായകമാണ്..ജാതി, മതം,രാഷ്ട്രീയം ,പ്രാദേശിക സംഘടനകൾ ഇവയെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കും.വിവിധ സാമുദായിക സംഘടനകളുടെ മീറ്റിങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിലായി ഇരു മുന്നണികളും വിളിച്ച് ചേർത്തു.

സമാജത്തിൽ പൊതുവെ ന്യുന പക്ഷമായ ക്രൈസ്തവ വോട്ടുകൾ പോലും ഇത്തവണ നിർണായകമാണ് എന്ന സന്ദേശം നല്കിക്ക്‌കൊണ്ട് രണ്ടു പാനലുകളിലെ സ്ഥാനാർത്ഥികളും എല്ലാ ദേവാലയങ്ങൾ സന്ദര്ശിച്ചു തങ്ങളുടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബഹ്റൈൻ പ്രവാസികളിൽ നിർണായ സ്വാധീനം ചെലുത്തുന്ന ചില രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളുടെ ഇത്തവണത്തെ നിലപാടുകൾ തിരഞ്ഞെടുപ്പിൽ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കും എന്നും പൊതുവെ അഭിപ്രായം ഉണ്ട്.

വെള്ളിയാഴ്ച രാവിലെ തുടങ്ങുന്ന വോട്ടിങ് വൈകിട്ട് 6 മണിക്ക് അവസാനിച്ചക്കും. ഏകദേശം രാത്രി 10 മണിയോടുകൂടി അവസാന ഫലങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബഹറിനിൽ താമസിക്കുന്ന പ്രവാസികളുടെ സാംസ്‌കാരിക തലസ്ഥാനം ഇനീ ആര് ഭരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രവാസ ലോകം.

മുൻ വർഷങ്ങളെ അപേക്ഷിച്ച് അട്ടിമറി സാധ്യത ഏറ്റവും കൂടുതലുള്ളത് ഈ പ്രാവശ്യമാണ് എന്ന് പിന്നാമ്പുറത്ത് സംസാരമുണ്ടെങ്കിലും പാനൽ വോട്ടിൽ വിള്ളൽ വീഴുമെന്നും,ഒരു പാനലിനും മുഴുവൻ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ സാധിക്കില്ല എന്നും അടക്കം പറച്ചിലുകളുണ്ട്. നിഷ്പക്ഷമായി നിൽക്കുന്ന ആളുകൾ ഫലം നിർണ്ണയിക്കും എന്നാണ് പൊതുവെയുള്ള അഭിപ്രായം.ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ് പോലെ തന്നെ പ്രാധാന്യത്തോടെ യാണ് ബഹ്റൈൻ കേരളീയ സമാജത്തിലെ തിരഞ്ഞെടുപ്പും ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർ നോക്കി കാണുന്നത്.ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ് ഫലവും ബി കെ എസ് തിരഞ്ഞെടുപ്പിൽ സ്വാധീനിക്കും എന്നതിൽ സംശയമില്ല,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP