Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർഎസ് സി ബുക്ക് ടെസ്റ്റ്; പുസ്തകം പ്രകാശനം ചെയ്തു

ആർഎസ് സി ബുക്ക് ടെസ്റ്റ്; പുസ്തകം പ്രകാശനം ചെയ്തു

മനാമ: ഗൾഫിൽ RSC നടത്തുന്ന വിജ്ഞാന പരീക്ഷ 'ബുക്ക് ടെസ്റ്റ്-2017' നുള്ള പുസ്തകം 'മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്' എഴാമത് എഡിഷൻ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനായ രാജു ഇരിങ്ങലിനു, ഐ സി എഫ് നാഷനൽ വൈസ് പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാർ കോപ്പി നൽകിയാണ് നിർവഹിച്ചത്. പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ഗൾഫിലുടനീളം നടത്തുന്ന പത്താമത് ബുക്ടെസ്റ്റാണിത്. ഈ വർഷം അമേരിക്കൻ എഴുത്തുകാരനായ ഇമാം വഹബി ഇസ്മാഈൽ രചിച്ച 'മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമാണ് ബുക്ടെസ്റ്റിന് ആസ്പദിക്കുന്നത്.

അമേരിക്കൻ പൗരനായ ഹസൻ മകൾ ഫാതിമക്ക് പറഞ്ഞുകൊടുത്ത പ്രവാചക കഥകളാണ് മുഹമ്മദ് (സ്വ)ദ ലാസ്റ്റ് പ്രൊഫറ്റ്. മുപ്പത്തിരണ്ട് രാവുകളിലേക്ക് നീണ്ട ആ കഥകൾ ഫാതിമക്ക് ഒന്നിനൊന്ന് മധുരിച്ചു. എ പി കുഞ്ഞാമുവാണ് വിവർത്തകൻ. ജനറൽ ,സ്റ്റുഡന്റസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് ഇപ്രാവശ്യം മലയാളം, ഇംഗ്ലീഷ് എന്ന രണ്ടു കാറ്റഗറിയിൽ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തിൽ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവർക്കും പങ്കെടുക്കാം. 'നോ ദി പ്രൊഫറ്റ് (സ); ഫീൽ ദ വണ്ടർ' എന്ന പുസ്തകമാണ് വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിൽ തയ്യാറാക്കിയിട്ടുള്ളത്.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഡിസംബർ 9 തിനകം ഓൺലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. ജനറൽ വിഭാഗത്തിൽ 15 ലധികം മാർക്ക് നേടന്നവരും സ്റ്റുഡന്റ്സ് വിഭാഗത്തിൽ 12 ലധികം മാർക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യരാകും. ഡിസംബർ 15 നാണു രണ്ടാം ഘട്ട പരീക്ഷ. ബുക്ക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിനും പുസ്തകങ്ങൾ നിബന്ധനയോടെ ഓൺലൈനിൽ വായിക്കുന്നതിനും www.rsconline.com എന്ന വെബ് സൈറ്റ് സന്ദർശിക്കാം.

ബഹ്റൈൻ നാഷനൽ ബുക്ക് ടെസ്റ്റ് ചീഫ് സുനീർ നിലമ്പൂറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബഹ്റൈനിൽ ബുക്ക്ടെസ്റ്റ് കോഡിനേഷൻ നടത്തുന്നത്. ?34363476?, ?38801248?, 36111638 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വി പി കെ അബൂബക്കർ ഹാജി, സുബൈർ മാസ്റ്റർ, സി എച്ച് അഷറഫ്, അബ്ദുറഹീം സഖാഫി വരവൂർ, മുഹമ്മദ് വി പി കെ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, ഫൈസൽ അലനല്ലൂർ, അബ്ദുല്ല പയോട്ട, ഷിഹാബ് പരപ്പ എന്നിവർ സംബദ്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP