Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹറിനിൽ ക്രിസ്തുമത വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു

ബഹറിനിൽ ക്രിസ്തുമത വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു

മനാമ: ബഹ്രനിലെ ക്രിസ്തുമത വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. യേശു ദേവന്റെ കുരിശു മരണത്ത്തിന്റെ സ്മരണ പുതിക്കൊണ്ട് ബഹ്രൈനിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളി ശ്രുശ്രൂഷകൾ നടന്ന .ബഹ്‌റൈൻ സേക്രട്ട് ഹാർട്ട് കത്തോലിക്ക ദെവാലയത്തിന്റെ അഭിമുഖ്യത്തിൽ സേക്രട്ട് ഹാർട്ട് സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് ദുഃഖ വെള്ളി ശിശ്രൂഷകൾ നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച് 11 മണിയോടെ ശിശ്രൂഷകൾ അവസാനിച്ചു. യേശുവിന്റെ പീഡാനുഭാവും കുരിശും വഹിച്ചു കൊണ്ട് ഗോഗുൽത്താ മലയിലേക്ക് നടന്ന പീഡാനുഭയാത്രയെയും അനുസ്മരിച്ച് കുരിശിന്റെ വഴിയും പാപപരിഹാരപ്രദിക്ഷണവും നടന്നു.ഇടവക വികാരി ഫ :സജി ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.

ബഹ്‌റൈൻ മർത്തോമ ഇടവകയുടെ കീഴിൽ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ മൈതാനത്താണ് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടന്നത് റെവ ഫാ റേഞ്ചി വർഗീസ് മല്ലപ്പള്ളി മുഖ്യ കാർമികത്വം വഹിച്ച ശുശ്രൂഷയിൽ അനേകം വിശ്യാസികൾ പങ്കെടുത്തു.

ബഹ്‌റൈൻ സെന്റ്‌റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ഹാളിലാണ് ശുശ്രൂഷകൾ നടന്നത് .രാവിലെ 8 മണിക്ക് ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് 3 മണിയോടെയാണ് അവസാനിച്ചത്.മംഗലാപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ :യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പൊലീത്ത യുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഫാ :സജി ജോബ് സഹ കാർമ്മികനായിരുന്നു ബഹ്രിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും,സൗദിയിൽ നിന്നും അനേകം വിശ്വാസികൾ ദുഃഖ വെള്ളി യുടെ ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP