Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിസ്ടി നേട്ടം കൊണ്ടുവരുമോ: സമാജം ചർച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി

ജിസ്ടി നേട്ടം കൊണ്ടുവരുമോ: സമാജം ചർച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി

മനാമ: സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തിൽ ചരക്ക് സേവന നികുതിയെകുറിച്ചുള്ള ചർച്ച ജനപങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രസക്തി കൊണ്ടുംശ്രദ്ധയമായി. കേരളീയസമാജം ഹാളിൽ വെച്ച് നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ കെ വീരമണി സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ്, കൺവീനർ ജോയ് വെട്ടിയാടാൻ എന്നിവർ സംസാരിച്ചു.

വിഷയം അവതരിപ്പിച്ചു കൊണ്ട് സമാജം മുൻപ്രസിഡന്റ് വർഗീസ് കാരക്കൽ വിശദമായി സംസാരിച്ചു. ഭാരതം ജിസ്ടികായ് 1983 മുതൽ ശ്രമിച്ചു വരികയാന്നെന്നും ലോകത്തു പലരാജ്യങ്ങളും ഈ നവീന നികുതി ഘടന സ്വീകരിച്ചു വിജയിച്ച രാജ്യങ്ങളാണ്എന്നും ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച ചാർട്ടേർഡ് അക്കൗണ്ടന്റും ബിഫ്‌സിയുടെ ട്രഷറി ഹെഡുമായാ ലെനി പി മാത്യു ജിസ്ടി ഇന്ത്യയിൽ എങ്ങിനെയാണ് നടപ്പിലാക്കിയതെന്നും ആയതിന്റെ ഗുണദോഷങ്ങൾ ശ്രാദ്ധാക്കളുമായി പങ്കുവെച്ചു. ഇത് നടപ്പിലാക്കിട്ടു മാത്രേമേയുള്ളുവെന്നും എങ്ങിനെയാണ് ഇന്ത്യൻ വ്യവസായ മേഖലയിലും കമ്പോളത്തിലും പ്രതിഫലിക്കുകയുള്ളുവെന്നും ഇനിയും കാത്തിരുന്ന് കാണണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

അതിനു ശേഷം സംസാരിച്ച ചാർട്ടേർഡ് അക്കൗണ്ടന്റും ദാദാഭായ് ഫിനാൻസ് ഡിറക്ടറുമായാ സുരേഷ്‌നായർ ജിസ്ടി നടപ്പിലാക്കുമ്പോൾ അത് ങ്ങിനെയാണ് ജനങ്ങളെ ബാധിക്കുന്നത് എന്ന ഒരു ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് നോക്കിക്കണ്ടു. ലോകത്തു ഒരു രാജ്യവും നികുതിനടപ്പിലാക്കുമ്പോൾ എത്രയും ഉത്സവപ്രതീതിയോടെ നടപ്പിലാക്കിട്ടില്ല എന്നും തമാശരൂപേണ പറഞ്ഞു. സാമുവേൽ എബ്രഹാം, അനിൽ വെങ്ങോട്, ബെന്നി വർക്കി, ശശിധരൻ, ജയശ്രീ കൃഷ്ണകുമാർ തുടങ്ങിയവർ സദസിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു. പരിപാടികൾ ജയശ്രീ സോമനാഥ്‌ നിയന്ത്രിച്ചു. ജോയിന്റ് കൺവീനർ
മനോജ്‌ നന്ദി രേഖപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP