Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 12,13 തീയതികളിൽ; സൗത്ത്, നോർത്ത് ഇന്ത്യൻ സംഗീത നിശയ്ക്കായി ഗായകർ ബഹ്‌റിനിലേക്ക്;ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 12,13 തീയതികളിൽ; സൗത്ത്, നോർത്ത് ഇന്ത്യൻ സംഗീത നിശയ്ക്കായി ഗായകർ ബഹ്‌റിനിലേക്ക്;ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ന്ത്യൻ സ്‌കൂൾ മെഗാഫെയർ 2017 ഒക്ടോബർ മാസം 12,13 തീയതികളിൽ സകൂളിൽ വച്ച് നടത്തപെടുന്നു. മൊഹമ്മദ് മഅലീം ജനറൽ കൺവീനറായ സംഘാടകസമിതി വളരെവിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് ചെയ്ത് വരുന്നത്. നകാഷ് അസീസ് നേതൃത്വം നൽകുന്ന നോർത്ത് ഇന്ത്യൻ സംഗീത നിശ 12 നും പ്രശസ്ത സൗത്തിന്ത്യൻ പിന്നണിഗായകരായ ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജ്ജും നയിക്കുന്ന സൗത്ത് ഇന്ത്യൻ സംഗീത നിശ 13നും നടക്കും.

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെയും മുൻ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടന്ബന്ധിച്ചു സഘടിപ്പിച്ചിട്ടുണ്ട്. വിവിധമേഖലയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്ഫെസ്റ്റിവെലും അടക്കം നിരവധി പരിപാടികൾ ഫെയറിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുണ്ട്.

ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും, അദ്ധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങളാക്കുമാണ്. വളരെ വിവരണാധീത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ സ്‌കളിൽ പഠിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി സ്‌കൂൾ എന്നനിലക്ക് ലാഭാധിഷ്ഠിതമായി മാത്രമല്ല അശരണരെ സഹായിക്കുക എന്നത് കൂടി സ്‌കൂളിന്റെ ഉത്തരവാദിത്വമാണ് എന്ന് സ്‌കൂളിന്റെ ഉടമകളായ രക്ഷിതാക്കളും അവർ തിരഞ്ഞെടുത്ത മാനേജിങ് കമ്മറ്റിയും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഫെയറിന്റെ നിർദ്ദേശം ജനറൽ ബോഡിയിൽ വന്നപ്പോൾ എല്ലാവരും സർവാത്മനാ അംഗീകരിച്ചത്.

ജിസിസി യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഈ സ്ഥാപനം ഏകദേശം ആയിരത്തിനടുത്ത് വിദ്യാർത്ഥികൾക്കാണ് സ്‌കൂൾ ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നത്. പ്രവാസി സമൂഹം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഫീസ് ഉയർത്തുക എന്നത് പ്രായോഗികമല്ല . അതുകൊണ്ടാണ് ഇത്തരം സംരംഭങ്ങൾ ഉപയോഗിച്ചു സ്‌കൂൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ശ്രമിക്കുന്നത്.

സ്‌കൂൾ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങക്കായി സ്പെഷൽ എഡ്യൂക്കേഷൻ സെന്റർ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ അംഗീകാരത്തിന്റെ പരിശോധനയുടെ അവസാനഘട്ടത്തിലാണ് ഇത് . പ്രവാസി സമൂഹത്തിലെ നിരവധി കുടുംബങ്ങളിലെ കുട്ടികളിൽ ഓട്ടിസം അടക്കം നിരവധി പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഇന്ത്യൻ സ്‌കൂൾ ഏറ്റെടുക്കുന്നത്.

അതോടോപ്പമാണ് അദ്ധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങൾ. കഴിഞ്ഞ കമ്മറ്റി അദ്ധ്യാപകരുടെ ആനുകൂല്യം അടക്കം നൽകുന്നതിനുള്ള റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകി വായ്പ എടുത്തതിന്റെ ഫലമായി അദ്ധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ നൽകുവാൻ പ്രയാസം അനുഭവിക്കുന്ന അവസ്ഥയാണുള്ളത്.അതോടപ്പം റിഫ കാമ്പസിന്റെ വാടകയും ലോണും 2016 മുതലാണ് പ്രാബല്യത്തിൽ വന്നത്.സ്‌കൂളിന്റെ വരുമാനമായ ഫീസ് മാത്രം ഉപയോഗിച്ചുകൊണ്ട് ഇത് എല്ലാം പരിഹരിക്കയുവാൻ കഴിയുകയില്യ എന്നതുകൊണ്ടാണ് തത്വധിഷ്ഠിതമായ വിയോജിപ്പ് ഉണ്ടെങ്കിലും ഇത്തരം സംരംഭകളിൽ ഏർപ്പെടുന്നത്. ഞങ്ങൾ ഈ കഴിഞ്ഞ വർഷം നടത്തിയ ഫെയറിൽ നിന്നും ലഭിച്ചവരുമാനം പൂർണമായും ഉപയോഗിച്ചത് ഇതുപോലുള്ള ഇത്പോലുള്ള സ്‌കൂളിന്റെ സമ്പത്തിക പ്രതിസന്ധിമറികടക്കുവാനാണ്. 160000 ദിനറാണ് കഴിഞ്ഞ ഫെയറിൽ നിന്ന് ലഭിച്ചവരുമാനം. ഈ കമ്മറ്റി സ്‌കൂൾ ഫണ്ട് ദുർവിനിയോഗം ചെയില്യ എന്നറിയുന്ന രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകൈതവമായ സഹായത്തോടെ സ്‌കൂളിന്റെ എക്കലത്തേറ്റെയും വലിയ ഈ ധനസമാഹരണം നടത്തുവാൻ കഴിഞ്ഞത്.

മുൻകാല ഭരണ സമിതികൾ സ്‌കൂളിൽ നടത്തി വന്നിരുന്ന ഒരുകളബ്ബ് സംസ്‌കാരം പൂർണമായി ഇലായ്മ ചെയ്തതിന്റെ ഫലമായി ഏകദേശം ഒരു ലക്ഷം ദിനാർ സ്‌കൂളിന് ലാഭകരമാക്കാൻ കഴിഞ്ഞു. വിദ്ധാർത്ഥികളുടെ അക്കാദമിക്-നോൺ അക്കാദമിക്ക് തലത്തിലുള്ള ഉന്നമനവും അദ്ധ്യാപകരുടെ ക്ഷേമവുമാണ് ഈ കമ്മറ്റിയുടെയും അവരെ സഹായിക്കുന്നവരുടെയും ലക്ഷ്യം.

സ്‌കൂളിനെതിരെയും, ഫെയറിനെതിരെ വളരെ തെറ്റായ പ്രചരണം ചിലർ നടത്തികൊണ്ടിരിക്കുന്നത്. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം തിരഞ്ഞടുപ്പ് ചെലവിനാണ് എന്ന് വരേചിലർ ആരോപണം ഉന്നയിക്കു ന്നുണ്ട്. ഇവരോട് ചോദിക്കുവാനുള്ളത് സ്വന്തം അനുഭവത്തിൽ നിന്നാണോ ഇതുപറയുന്നത് എന്നാണ് എന്തുകൊണ്ടെന്നാൽ ഇആരോപണം ഉന്നയിക്കുന്നവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി അവരുടെ അവസാനവര്ഷമായ 2013 ൽ നടത്തിയ ഫെയറിൽ 40000 ദിനാർ ഇപ്പോഴും സ്‌കൂളിന് ലഭിക്കുവാനുണ്ട്. ഇത് ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ചതാണ്. പണം തരുവാനുള്ളവരെ സമീപിച്ചപ്പോൾ ആർക്കും ഒന്നും അറിയില്യ എന്നാണ് ലഭിക്കുന്ന ഉത്തരം. അതുകൊണ്ട് എഴുതി തള്ളുവാനാണ് ജനറൽ ബോഡിയിൽ നിർദ്ദേശം വച്ചത്. എന്നാൽ അത്തരം ആളുകൾ ഇതുപോലുള്ള ദുരാരോപണം ഉന്നയിക്കുമ്പോൾ ഈ പണം അവർ എന്തിനുവേണ്ടി ഉപയോഗിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഫെയർ സ്‌കൂൾ ചരിത്രത്തിലെ ഏറ്റവും അധികം ഫണ്ട് സമാഹരിച്ചു എന്ന് മാത്രമല്ല കേവലം 2000/-ദിനാറിൽ താഴെയുള്ള പണമാണ് പിരിഞ്ഞു കിട്ടുവാനുള്ളത്. ആയതിന്റെ പ്രീ ആഡിറ്റഡ് അകൗണ്ട് കഴിഞ്ഞ ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും പങ്കെടുത്ത അംഗംങ്ങൾ മുഴുവൻ ഹർഷാരവത്തോടെ അംഗീകരിച്ചതുമാണ്. ഇപ്പോൾ ആഡിറ്റഡ് അകൗണ്ട് സ്‌കൂളിൽ ഉണ്ട് എന്നിരിക്കെ തീർത്തും നിരുത്തരവാദിത്വപരമായി നടക്കാൻ പോകുന്ന ഫെയറിനെ അടക്കം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന പ്രചാരണങ്ങളെ രക്ഷിതാക്കൾ തിരിച്ചറിയണം.

പ്രവാസി സമൂഹത്തിൽ പലത്തരം വ്യവസായവും ജോലിയും ചെയ്തു ജീവിക്കുന്നവരാണ് എല്ലാവരും. അവരുടെ കുട്ടികൾ സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നവരോ, ചിലപ്പോൾ മുൻപ് പഠിച്ചവരോ ആയിരിക്കാം, ചിലപ്പോൾ അവർത്തന്നെ അവിടെ പഠിച്ചവരായിരിക്കാം. ഒരു കമ്യൂണിറ്റി സ്‌കൂൾ എന്ന നിലക്ക് അവിടെ സ്‌കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി നടക്കുന്ന എല്ലാ പരിപാടികളിലും മുഴുവൻ പ്രവാസി സ്മൂഹത്തിന്റെയും സഹായം ആവശ്യമാണ്. ഈ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ഒരു കച്ചവട താല്പര്യക്കാരുടെയും ദുരുദ്ദേശത്തോടുകൂടിയുള്ള ഒരു പ്രവർത്തനത്തിനും സ്‌കൂളിനെ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്യ. അതുകൊണ്ട് തന്നെയാണ് പലസ്ഥാപിത താല്പര്യക്കാരും ഇത്തരം ദുർപ്രചനങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത് ഇപ്പോൾ ഫെയറുമായോ മറ്റ് സ്‌കൂൾ പരിപാടികളുമായിയോ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കോ ഒറ്റ ലക്ഷ്യമേയുള്ളു- അത് സ്‌കൂളിന്റെ നന്മയും ഉന്നമനവും അതോടപ്പം അശരണരെ തങ്ങളാൽ ആവും വിധം സഹായിക്കുക എന്നുള്ളതുമാണ് .

ഇതെല്ലാംതന്നെ കഴിഞ്ഞ ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തതാണ്. ജനറൽ ബോഡി യോഗത്തിൽ അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ചു ബഹളം ഉണ്ടാക്കുന്നവർ സ്‌കൂളിന്റെ ഗുണപരമായ പ്രവർത്തനത്തിന് നിദാനമാകുന്ന ക്രിയാത്മ ചർച്ചകളിൽ ഒന്നും ഭാഗഭാക്കാവാതെ മാറി നിൽക്കുകയോ ആ സമയത്ത് അവിടെ നിന്നും പോകുകയോ ആണ് ചെയ്തുവരുന്നത്. അതുകൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ പലതും ഇവർ അറിയാതെ പോകുന്നത്. സ്‌കൂൾ ഫെയർ അടക്കമുള്ള എല്ലാപരിപാടികളും സ്‌കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ളതാണ്. സ്‌കൂളിന്റെ ഉത്തമ താല്പര്യങ്ങൾക്ക് എതിരായി ഇത്തരം ദുർപ്രചരണം നടത്തുന്നവരെ സമൂഹത്തിൽ നിന്നും ഒറ്റപെടുത്തണമെന്നും ഇവരുടെ ഉദ്ദേശ ശുദ്ധി ഉദ്ദേശം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ,സെക്രട്ടറി ഡോ ഷെമിലി പി ജോൺ ,വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയഫർ മൈദാനി .സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സജി ആന്റണി,സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭൂപീന്ദർ സിങ് ,ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ
സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി ഇന്ത്യൻ സ്‌കൂൾ ഫെയർ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മാലിം എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP