Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടിസ്ഥാന സൗകരൃങ്ങൾ വികസിപ്പിച്ച് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും; എബ്രഹാം ജോൺ യുപിപി

അടിസ്ഥാന സൗകരൃങ്ങൾ വികസിപ്പിച്ച് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും; എബ്രഹാം ജോൺ യുപിപി

1950 ൽ മനാമയിൽ ഒറ്റ മുറിയിൽ സ്ഥാപിതമായ ഇന്തൃൻ സ്‌കൂൾ ഇന്ന് പ്രൗഢ ഗംഭീരമായ റിഫാ കാൻപസിൽ എത്തി നിൽകുകയാണ്.റോമാ നഗരം ഒറ്റ ദിവസം കൊണ്ട് രൂപപ്പെട്ടതല്ല എന്ന് പറയുന്നത് പോലെ ഇത് ഒരു ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ഇന്തൃൻ സ്‌കൂളിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ ഇതിനായ് കഠിന പ്രയത്‌നം ചെയ്ത എല്ലാവരേയും വിനയപൂർവ്വം സ്മരിക്കുന്നു.മനാമയിൽ നിന്നും സ്‌കൂൾ ഈസാ ടൗണിലേക്ക് മാറ്റാൻ അക്ഷീണം പരിശ്രമിച്ച ആത്മ ജഷന്മാൾ കുടുംബത്തേയും , ഗജറിയകുടുംബത്തേയും, ഭാട്ടിയ കുടുംബത്തേയും, സോണി കുടുംബത്തേയും ഓർക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

എല്ലാ വികസനവും ഏതെൻകിലും ഒരു ഭരണസമിതിയുടെ കാലത്ത് മാത്രം സംഭവിച്ച അത്ഭുത പ്രതിഭാസമാണെന്ന് അവകാശപെടുന്നില്ല. മനാമയിൽ നിന്ന് ഈസാ ടൗണിലേക്കും സിത്രയിൽ നിന്ന് റിഫയിലേക്കുമുള്ള വളർച്ചയുടെ പടവുകൾ അവിസ്മരണീയമാണ്.

അതുമല്ല ഓരോ ഭരണ സമിതിയെ കുറിച്ചും അവരുടെ പ്രവർത്തനത്തെ കുറിച്ചും വിലയിരുത്തേണ്ടത് അതിന്റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമായ വിദൃാർത്ഥികളും, അദ്ധൃാപകരും, രക്ഷിതാക്കളും ജീവനക്കാരും, പൊതു സമൂഹവുമാണ്.

എന്നിരുന്നാലും എതിർ ചേരിയിലുള്ളവർ അസതൃ പ്രചരണങ്ങളുടെ മൊത്തം വിതരണക്കാരായതുകൊണ്ട് തന്നെ ചില കാരൃങ്ങൾ എടുത്ത് പറയാതെ വയ്യ.

2008 ൽ ഫീസ് കൂട്ടിയില്ലെൻകിൽ നിശ്ചലമായി പോകും എന്ന് അന്നത്തെ കമ്മറ്റി പറഞ്ഞ സ്‌കൂളിനെ അന്ന് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ നേതൃ സേവനം ഏറ്റെടുത്ത യു.പി.പി അന്നുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 6500 ൽ പരത്തിൽ നിന്നും ആറ് വർഷ് കൊണ്ട് 12500 ൽ പരം ആക്കി ഉയർത്തി ഫീസ് വർദ്ദനവില്ലാതെ അഞ്ച് വർഷം മുന്നോട്ട് നയിച്ചു.

അദ്ധൃാപകരുടേയും ജീവനക്കാരുടേയും ശൻപള വർദ്ദനവ് തുടർച്ചയായി എല്ലാ വർഷവും നൽകി

2010 മുതൽ 2014 വരെ മുതിർന്ന ക്‌ളാസ്സുകളിൽ കുട്ടികളെ പിടിച്ചിരുത്താതെ തന്നെ മുഴുൻ കുട്ടികളേയും പരീക്ഷക്കിരുത്തുകയും ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുകയും ചെയ്തു.

സ്പോർട്സ് ട്രാക്ക് ഉണ്ടാക്കുകയും കായിക പരിശീലനങ്ങളും സ്പോർട്സ് ഡേയും സ്‌കൂളിന്റെ പാഠേൃതര വിഷയങ്ങളിലെ മുഖൃ ഭാഗമാക്കുകയും ചെയ്തു.

2011ൽ ഡയമണ്ട് ജൂബിലി ബ്‌ളോക്ക് എന്ന പേരിൽ വിശാലമായ മൂന്ന് നില കെട്ടിടം സ്‌കൂൾ ഫണ്ട് ഉപയോഗിക്കുകയോ രക്ഷിതാക്കളിൽ നിന്ന് പണം പിരിക്കുകയോ ചെയ്യാതെ സന്മനസ്സുള്ള വൃക്തികളെ കണ്ടെത്തി അവരുടെ സഹായത്താൽ പണിതതും, സുരക്ഷിതത്വത്തിന്റെ കരുതൽ ലക്ഷൃമിട്ട് സിത്രയിലെ വാടക കെട്ടിടത്തിൽ നിന്നും കൊട്ടാര തുല്ലൃമായ
കാൻപസ് റിഫയിൽ പണിതുയർത്തിയതും സ്‌കൂൾ ചരിത്രത്തിലെ നാഴിക കല്ലുകളായും സുവർണ്ണ കാലഘട്ടമായും രേഖപ്പെട്ടതാണ്.

ഇവിടുത്തെ സ്‌നേഹ സൻപന്നരായ രാജ കുടുംബം അന്ന് പ്രശംസ അറിയിച്ച കാരൃങ്ങളായതുകൊണ്ടും മാത്രം അത് ഇവിടെ എടുത്ത് പറയുകയാണ്.

പൊളിച്ചു കളയാൻ മുൻ കമ്മറ്റി തീരുമാനിച്ച ടാഗോർ ബ്‌ളോക്ക് നവീകരിച്ച് ആയിരത്തോളം കുട്ടികൾക്ക് പഠന യോഗൃമാക്കിയതും ജഷൻ മാൾ ഓഡിറ്റോറിയം നവീകരിച്ചതും, മൾട്ടി പർപ്പസ് ഹാൾ പണിതതും, ചരിത്രത്തിലാദൃമായി റിഫാ കാൻപസിൽ ലാൻഗ്വേജ് ലാബ് തുടങ്ങിയതും, യു.പി.പി യുടെ കാലത്ത് നടന്ന എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.

മുൻകാലഘട്ടത്തിൽ വികസനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ള ഫണ്ട് പാഴ് ചെലവാണെന്ന് പ്രചരിപ്പിച്ചവർ അധികാരത്തിൽ വന്ന ശേഷം അനൃായമായി ഫീസ് കൂട്ടിയിട്ടും, മെഗാ ഫെയറുകൾ നടത്തി ലക്ഷങ്ങൾ സമാഹരിച്ചിട്ടും ഒരു പുതിയ ക്‌ളാസ്സ് റൂം പോലും പണിയാനാവത്തതിലൂടെ ..അവരുടെ നിഷ്‌ക്രിയത്തവും, പ്രതിബദ്ധതയില്ലായ്മയും ,കഴിവു കേടും ആവശൃത്തിലേറെ വെളിപ്പെടുത്തിയിരിക്കുകയാണ്.

രക്ഷിതാക്കളോട് പൊള്ള വാഗ്ദാനങ്ങൾ നൽകിയും അസതൃ പ്രചരണങ്ങൾ നടത്തിയും അധികാരത്തിലെത്തിയ ശേഷം തികച്ചും വിരുദ്ധമായി പ്രവർത്തിക്കുന്ന രീതി അന്തസ്സുള്ള ഒരു ഭരണകർത്താവിനോ ,ഒരു ഭരണ മുന്നണിക്കോ ഒട്ടും ചേർന്നതല്ല.

തങ്ങൾ ഭരണത്തിലെത്തിയാൽ ഫീസ് കൂട്ടില്ലെന്ന് പറഞ്ഞു , മെഗാ ഫെയർ നടത്തില്ലെന്ന് മാത്രമല്ല കുട്ടികളെ ടിക്കറ്റ് വിൽപന ഏൽപിക്കില്ലെന്ന് പറഞ്ഞു ,ടൃൂഷൻ സംവിധാനം പാടെ നിർത്തലാക്കുമെന്ന് പറഞ്ഞു. ഇതിൽ ഏത് നടന്നു?

രക്ഷിതാവല്ലാത്ത ഒരാളെയും ഇന്തൃൻ സ്‌കൂളിന്റെ കാരൃത്തിൽ സഹകരിപ്പിക്കില്ലെന്ന് പറയുന്നവർ ഇന്തൃൻ സ്‌കൂളിന്റെ ചരിത്രത്തെയും
ഇവർക്ക് നേതൃത്വം നൽകുന്ന രക്ഷിതാക്കളല്ലാത്ത വൃക്തികളേയും മറച്ചു പിടിക്കാൻ ആഗ്രഹിക്കുന്നവരാണ്

കഴിഞ്ഞ മൂന്ന് വർഷമായി അദ്ധൃാപകരുടേയും ജീവനക്കാരുടേയും ആനുകൂല്ലൃങ്ങൾ തടഞ്ഞ് വെച്ചിട്ട് നേട്ടമുണ്ടാക്കി യെന്ന് പറയുന്നത് തികച്ചും അപലപനീയമാണ്.

അസതൃങ്ങൾ നിറഞ്ഞതും, മാനൃതയുമില്ലാത്തതുമായ നുണ പ്രചരണങ്ങൾ യു.പി.പി ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ഒത്തു തീർപ്പു മുന്നണികൾക്കോ , പ്രവർത്തന സമയത്ത് സ്‌കൂളിൽ എത്തിപെടാൻ പറ്റാത്ത സ്ഥാനാർത്ഥികൾക്കോ, സ്‌കൂൾ ചരിത്രം ലെവലേശം അറിയാത്ത വൃക്തികൾക്കോ, വിജയിച്ചുവന്നാൽ അധികാര ലബ്ധിക്ക് ശേഷം സ്ഥാന മാനങ്ങൾക്ക് വേണ്ടി തമ്മിലടിച്ച് പിരിയാനല്ലാതെ സ്‌കൂളിനെ വിജയത്തിന്റെ പാതയിലൂടെ നയിക്കാനോ രക്ഷിതാക്കളുടെ പരാതികൾക്കും പരിഭവങ്ങൾക്കും പരിഹാരം കാണാനോ കഴിയില്ലെന്ന് അടിവരയിട്ട് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഫീസ് വർദ്ദനവില്ലാതെ എല്ലാതരം കുട്ടികൾക്കും മികച്ച വിദൃാഭൃാസം സ്‌കൂളിനകത്ത് തന്നെ ഉറപ്പ് വരുത്തുക

ഉന്നത വിദൃാഭൃാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് അദ്ധൃാപകരുടേയും വിദൃാഭൃാസ വിദഗ്ദരുടേയും സേവനങ്ങൾ പ്രയോജനപ്പെടുത്തി പ്രത്യേക പരിശീലനത്തിലൂടെ മുതിർന്ന കുട്ടികളെ പ്രവേശന പരീക്ഷകൾക്ക് ഇവിടെ നിന്ന് തന്നെ പ്രാപ്തരാക്കുക

ഹയർ എജുക്കേഷൻ എന്ന രക്ഷിതാക്കളുടെ സ്വപ്ന പദ്ധതി യാഥാർത്ഥൃമാക്കുന്നതിന് ശ്രമിക്കുക,

എസിയും ,ബസ്സും ക്‌ളാസ്സ് റൂമും, ബാത്ത് റൂമുകളും വൃത്തിയും കുറ്റമറ്റതാക്കുക.

അദ്ധൃാപകർക്കും ജീവനക്കാർക്കും വേതന വർദ്ധനവുകൾ കൃതൃമായി നടപ്പിലാക്കുക.

സാൻപത്തികമായും അല്ലാതെയും പിന്നോക്കം നിൽകുന്ന കുട്ടികൾക്ക് കൈതാങ്ങായി നിന്ന് അവരെ മുഖൃ ധാരയിൽ സമന്മാരായി പൻകാളികളാക്കുക

രക്ഷിതാവിന്റെ ഏതൊരാവശൃത്തിനും ചെർമാന്റെയോ കമ്മറ്റിയംഗങ്ങളുടേയോ സാന്നിധൃവും ഇടപെടലും ഉറപ്പ് വരുത്തുക.

എല്ലാവർക്കും അഡ്‌മിഷൻ നല്കാവുന്ന രീതിയിയിൽ സൗകരൃങ്ങളും വികസനങ്ങളും നടപ്പിലാക്കുക.

എന്നിവയാണ് യു.പി.പി പ്രധാനമായും ലക്ഷൃമിടുന്നത് .അതിന് വേണ്ടി ഈ കഴിഞ്ഞ മൂന്ന് വർഷം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച ശ്രീ അജയകൃഷ്ണൻ നയിക്കുന്ന ,വിദൃാ സൻപന്നരും സാമൂഹൃ പ്രതി ബദ്ധയുള്ളവരും അണിനിരക്കുന്ന ഏഴ് പേരടങ്ങിയ മുഴുവൻ പാനലിനേയും വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ നന്മ നിറഞ്ഞ എല്ലാ രക്ഷിതാക്കളോടും വളരെ വിനീതമായി അഭൃർത്ഥികുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP