Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശുഹബിന്റെ കൊലപാതക കേസ് സി ബി ഐ ക്ക് വിടുവാനുള്ള കോടതി വിധി സ്വാഹതാർഹം : ഐവൈസിസി ബഹ്റൈൻ

ശുഹബിന്റെ കൊലപാതക കേസ് സി ബി ഐ ക്ക് വിടുവാനുള്ള കോടതി വിധി സ്വാഹതാർഹം : ഐവൈസിസി ബഹ്റൈൻ

മനാമ :ശുഹബിന്റെ കൊലപാതക കേസ് സി ബി ഐ ക്ക് വിടുവാനുള്ള കോടതി വിധി സ്വാഹതാർഹമാണെന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു നീതി ന്യായ വ്യവസ്ഥയെ ഇപ്ലോഴും സാധാരണ ജനങ്ങൾക്ക് ആശ്രയിക്കുവാൻ സാധിക്കും എന്നതാണ് ഈ വിധികൊണ്ട് മനസിലാക്കുവാൻ സാധിക്കുന്നത് എന്ന് ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് നീതി ഉറപ്പാക്കുവാൻ ഉതകുന്നതാണ് ഇന്ത്യയിലെ നിയമ വ്യവസ്ഥ.ചൈനയും,കൊറിയയും പോലെ ഏകാധിപതിയുടെ ഏകാധിപത്യ പ്രവണത ഇന്ത്യൻ നാഷണൽ കൊണ്‌ഗ്രെസ്സ് നേതൃത്വം നൽകി സ്വാതന്ത്രം നേടിക്കൊടുത്ത ഇന്ത്യയിൽ നടപ്പില്ല ,ഇതൊരു ജനാധിപത്യ രാജ്യമാണ് എന്നത് ആരും മറക്കരുത്.അതിലേക്ക് നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളുടെ ദീർഘവീക്ഷണം ഒന്ന് മാത്രമാണ്. അന്യോഷ ണത്തിന് ഉത്തരവ് ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല സമയാ സമയങ്ങളിൽ കൃത്യമായി കോടതി കേസിൽ ഇടപെടുകയും വേണം.അതല്ലങ്കിൽ സി പി എം നെ പേടിപ്പിച്ച് നിലക്ക് നിർത്തുവാനും, ബിജെപി ഇതൊരു ആയുധമാക്കിയെടുക്കുവാനും ശ്രമിക്കും അതിനുള്ള സാഹചര്യം ഉണ്ടാകരുത്.

CBI ഒരിക്കലും ബിജെപി യുടെ രാഷ്ട്രീയ പക തീർക്കുവാനുള്ള ചട്ടുകമാകരുത് എന്നും അഭിപ്രായപ്പെട്ടു.ഷുഹൈബിന്റെ വധവുമായി ബന്ധപെട്ട് ഗൂഢാലോചന നടത്തിയവരെ പിടിക്കൂടുവാനുള്ള കെ സുധാകരന്റെ നേതൃത്വത്തിൽ യു ഡി എഫ് നടത്തിയ സമരങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത് .സർക്കാരുകൾ സമരത്തെ അടിച്ചമർത്തിയാലും കോടതി ജനങ്ങളുടെ രക്ഷക്കെത്തും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് എന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP