Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐവൈസിസി രാജീവ് ഗാന്ധി അനുസ്മരണവും ലീനഅനുസ്മരണവും നടത്തി

ഐവൈസിസി രാജീവ് ഗാന്ധി അനുസ്മരണവും ലീനഅനുസ്മരണവും നടത്തി

ന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ആധുനിക ഇന്ത്യയുടെ ശില്പിയും കരുത്തുറ്റ നേതാവുമായിരുന്നു രാജീവഗാന്ധി, അദ്ദേഹത്തെ പോലെയുള്ള മഹാരധന്മാരായിരുന്ന കസേരയിലിരുന്നാണു നരേന്ദ്രമോദിയെ പോലത്തെ പ്രധാനമന്ത്രിമാർ വന്നിരുന്ന് രാജ്യത്ത് വിദ്വേഷം പടരുത്തുവാൻ ശ്രമിക്കുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ കണ്ട് തികഞ്ഞ മതേതരവാദിയായ നേതാവായിരുന്നു രാജീവ് ഗാന്ധി, ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി രാജീവ്ഗാന്ധി യേ പോലത്തെ നേതാക്കളുടെ ഭാവമാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ നേതാക്കൾ പറഞ്ഞു.പകരുന്ന രോഗമാണെന്ന് അറിഞ്ഞിട്ടും അതൊന്നും വകവെയ്ക്കാതെ സ്വന്തം തൊഴിലിന്റെ പ്രതിബദ്ദത ഉയർത്തി പിടിച്ച് നിപ വൈറസ് രോഗികളെ ചികിൽസിച്ച് രോഗം പിടിപെട്ട് മരണപെട്ട ലിന എന്ന സഹോദരിക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായ ചടങിൽ വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു ,സി അജ്മൽ, ബിജു മലയിൽ, അനസ് റഹിം, ഷഫീക്ക് കൊല്ലം,റിച്ചി കളത്തൂരേത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി,ട്രഷറർ ഹരി ഭാസ്‌കരൻ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP