Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ മാണിയുടെ കാൽചുവട്ടിൽ കൊണ്ട് വെച്ച കൊൺഗ്രസ്സ് നേതൃത്വം രാജിവെക്കുക: ഐ വൈ സി സി ബഹ്റൈൻ

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ മാണിയുടെ കാൽചുവട്ടിൽ കൊണ്ട് വെച്ച കൊൺഗ്രസ്സ് നേതൃത്വം രാജിവെക്കുക: ഐ വൈ സി സി ബഹ്റൈൻ

 ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് സ്വയം ഇറങിപ്പോയ കേരളാകോൺഗ്രസ്സ് മാണി ഗ്രൂപ്പിനു കോൺഗ്രസിനു അവകാശപെട്ട രാജ്യസഭാ സീറ്റ് നൽകുവാനുള്ള നേതൃത്വത്തിന്റെ തീരുമാനം ലക്ഷക്കണക്കിനു വരുന്ന കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിക്കുന്നതിനു തുല്യമാണ് .അർഹരായ ഒട്ടേറെ നേതാക്കൾ കോൺഗ്രസ്സിലുള്ളപ്പോൾ ഒരു സുപ്രഭാതത്തിൽ സീറ്റ് മാണിക്ക് കൊടുത്തത് കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മാഭിമാനം പണയം വെക്കുന്നതാണ്.

വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് കൊടുത്തത് കോൺഗ്രസ്സിനു നഷ്ടമാണ് ഉണ്ടാക്കിയത്. അതിലും വലിയ നഷ്ടമാകും ഈ തീരുമാനത്തിലൂടെ ഭാവിയിൽ കോൺഗ്രസിന് ഉണ്ടാവുക.ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ പ്രത്യാഖ്യാതം നേരിടേണ്ടി വരും സംശയമില്ല.

ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ച മാണിയുടെ പാർട്ടിക്കാർ എൽ ഡി എഫ് സ്താനാർദ്ധി യുടെ ഭൂരിപക്ഷം ഉയർത്താനാണു സഹായിച്ചത്, മുന്നണി മര്യാദയുടെ പേരിൽ വിട്ട് വീഴ്‌ച്ചകൾ ചെയ്യേണ്ടത് കോൺഗ്രസ് മാത്രമല്ല എന്ന് ആർജ്ജവത്തോടെ ഘടകകക്ഷി നേതാക്കളുടേ മുഖത്ത് നോക്കി പറയാൻ കഴിയാത്തത് നട്ടെല്ലില്ലായ്മയാണ് എന്ന് ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം പറഞ്ഞു.

ഈ നേതൃത്വം ഒന്നടങ്കം മാറി നട്ടെല്ലുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ഉയർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന നേതാക്കളെ തലപ്പത്തുകൊണ്ട് വരണമെന്ന് ഐവൈസിസി ബഹ്‌റൈൻ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP