Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐവൈസിസി ബഹ്‌റിൻ യൂത്ത് ഫെസ്റ്റ് 2018 വെള്ളിയാഴ്‌ച്ച

ഐവൈസിസി ബഹ്‌റിൻ യൂത്ത് ഫെസ്റ്റ് 2018 വെള്ളിയാഴ്‌ച്ച

മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൾ കോൺഗ്രസ് ബഹ്രൈൻ അഞ്ചാമത് യൂത്ത് ഫെസ്റ്റ് ജൂലയ് 6 വെള്ളിയാഴ്‌ച്ച ഇന്ത്യൻ ക്ലബിൽ അരങേറും ലാപ്കോ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരുപാടി നടത്തുന്നത്.ഇന്ത്യക്ക് പുറത്ത് 2013ൽ ആദ്യമായി രൂപം കൊണ്ട് അഞ്ച് വർഷക്കാലം കൊണ്ട് ബഹ്രൈൻ പ്രവാസ ലോകത്ത് രാഷ്ട്രീയ കലാ സാംസ്‌കാരിക വിദ്യാഭ്യാസ ആധുര സേവന രംഗത്ത് ഒട്ടനവധി സംഭാവന നൽകുവാൻ സാധിച്ച സംഘടനയാണ് ഐവൈസിസി.

ഇന്ത്യക്ക് വെളിയിൽ ആദ്യമായി രൂപീകരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐവൈസിസി ബഹ്‌റൈനിലെ മറ്റ് പ്രവാസ കോൺഗ്രസ് സംഘടനകൾക്ക് മാതൃകയായി വർഷം തോറും പുതിയഭാരവാഹികളെ ചിട്ടയോടെ തെരെഞ്ഞെടുത്ത് ബഹ്‌റൈനിലേയും നാട്ടിലേയും ജീവകാരുണ്യ രംഗത്തും രാഷ്റ്റ്രീയ സാംസ്‌കാരിക കലാകായിക വിദ്യാഭ്യാസ ആധുര സേവന രംഗങളിൽ വേറിട്ട പ്രവർത്തനങളുമായി മുന്നേറുകയാണ്.

ഇതിനോടകം ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് 24മെഡിക്കൽ ക്യാമ്പുകൾ 10 രക്ത ധാന ക്യാമ്പുകൾ, മാസം തോറും കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അമ്മക്കൊരു കൈനീട്ടം പെൻഷൻ പദ്ദതി, വിദ്യാഭ്യാസ പ്രോൽസാഹന പദ്ദതിയായ അക്ഷര ദീപം പദ്ദതി,14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക്മൗലാനാ അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് പദ്ദതി, ചികിൽസാ സഹായങൾക്കായി സ്വാന്തനസ്പർശം പദ്ദതി , പാവപെട്ട പ്രവാസികൾക്കായി ടിക്കറ്റ് നൽകുന്ന പ്രവാസകിരണം പദ്ദതി,വിശക്കുന്ന വയറുകൾക്ക് ഒരു നേരത്തെ അന്നം നൽകുന്ന 'കരുതൽ 2018'.കലാ, കായിക രംഗങ്ങളിൽ കഴിവ് തെളിയിക്കുവാൻ അവസരങ്ങൾ ഒരുക്കി വിവിധ മത്സരങ്ങൾ. ജോലിയില്ലാത്തവർക്കായി ബഹ്‌റൈനിലെ ദൈനംദിന ഒഴിവുകൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ജോബ് സെൽ,കോൺഗ്രസ്സ് ,യൂത്ത് കോൺഗ്രസ്സ് ജന്മദിനാഘോഷങൾ, മഹാത്മജി മുതൽ ലീഡർ കെ കരുണാകരൻ വരെയുള്ളവരുടെ ജന്മദിന ,ചരമദിനാച രണങൾ,ഇന്ത്യയുടേയും ബഹ്രൈന്റേയും സ്വാതന്ത്ര്യദിനാഘോഷങൾ,മറ്റ് രാഷ്ട്രീയ പരിപാടികൾ_സെമിനാറുകൾ, ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും നാട്ടിലെ പാവപെട്ടവർക്ക് ഭക്ഷ്യധാന്യങളും പുതു വസ്ത്രങളും നൽകുന്നത് അടക്കം ഒട്ടേറെ വിത്യസ്തതകൾ നിറഞ്ഞ പരിപാടികളുമായി ഐവൈസിസി മുന്നേറുകയാണ്.

2013 ൽ വിടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്ത് തുടങിയ ഐവൈസിസി യൂത്ത് ഫെസ്റ്റ്അഞ്ചാമത് വർഷവും തുടർച്ചയായി നടത്തിപ്പോരുന്നു. അതിനോടൊപ്പം തന്നെ അതാത് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് മാഗസിനും ഇറക്കുന്നു. അങനെ പ്രവാസ ലോകത്തെ കോൺഗ്രസ് സംഘടനകൾക്കിടയിൽ മാതൃകയായി ഐവൈസിസി നിലകൊള്ളുന്നു.

ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് ഈ വർഷവും വിപുലമായ പരിപാടികളോടെ യൂത്ത് ഫെസ്റ്റ് ആഘോഷിക്കുന്നത്.ഈ വർഷവും മുൻ വർഷങ്ങളിലേത് പോലെ തന്നെ നാട്ടിൽ നിന്നുമുള്ള സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഷുഹൈബ് പ്രവാസി മിത്രപുരസ്‌കാരം' അഷ്റഫ് താമരശ്ശേരിക്ക്'

മനാമ:ഐ വൈ സി സി ബഹ്റൈന്റെ പ്രഥമ'ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം'അഷ്റഫ് താമരശ്ശേരിക്ക് നൽകും.അനശ്വരരക്ത സാക്ഷി യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ സ്മരണാർദ്ധം ഏർപ്പെടുത്തുന്ന പ്രഥമപുരസ്‌കാരത്തിനാണ് പ്രവാസലോകത്തെ സാമൂഹിക പ്രവർത്തകൻ അർഹനായത്.പ്രവാസികളുടെ ഇടയിൽ വർഷങ്ങളായി സന്നദ്ധപ്രവർത്തനം നടത്തുന്ന അദ്ദേഹത്തിനെ പുരസ്‌കാരത്തിനായി സംഘടന ഐക്യകണ്ടേനെയാണ് തിരഞ്ഞെടുത്തത്.

ജൂലൈ 6 ന് നടക്കുന്ന യൂത്ത് ഫെസ്റ്റ് 2018 ന്റെ വേദിയിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ഐ വൈ സി സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം,ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി ,ട്രഷർ ഹരി ഭാസ്‌കർ,പ്രോഗ്രാം ജനറൽ കൺവീനർ ഷബീർ മൂക്കൻ,വിൻസു കൂത്തപ്പള്ളി,വിനോദ് ആറ്റിങ്ങൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP