Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐവൈസിസി ബഹ്‌റൈൻ അഞ്ചാം വർഷത്തിലേക്ക്

ഐവൈസിസി ബഹ്‌റൈൻ അഞ്ചാം വർഷത്തിലേക്ക്

ന്ത്യക്ക് വെളിയിൽ ആദ്യമായി രൂപം കൊണ്ട് കോൺഗ്രസ്സ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ഇന്ന് നാലാം വാർഷികമാഘോഷിക്കുകയാണ്. നാട്ടിൽ കെ എസ്യു- യൂത്ത് കോൺഗ്രസ് സംഘടന പ്രവർത്തന രംഗത്ത് നിന്നിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച സംഘടനയാണിത്. തുടക്ക കാലത്ത് എല്ലാവരും വിചാരിച്ചത് മറ്റു മിക്ക പ്രവാസ സംഘടനകളേയും പോലെ ഇതൊരു കടലാസ്സ് സംഘടനയായി മാറുമെന്നാണു, എന്നാൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ബഹ്‌റൈൻ പ്രവാസ ചരിത്രഭൂമികയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത അധ്യായമായി മാറാൻ ഐ വൈ സി സിക്കായി എന്നതാണു യാധാർത്യം.

ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി 9 ഏരിയ കമ്മിറ്റികൾ പ്രവർത്തിച്ചു ഇന്ന് പ്രവാസ ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനയായി മാറാൻ ഐ വൈ സി സിക്ക് കഴിഞ്ഞു. കേവലം രാഷ്റ്റ്രീയ പ്രവർത്തനം എന്നതിലുപരി പാവപെട്ട അശരണരായ ആളുകൾക്ക് സഹായം എത്തിക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജീവിത പ്രാരാബ്ധങളിലേറി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്നതിനിടയിൽ തങൾ സ്‌നേഹിക്കുന്ന രാഷ്റ്റ്രീയ പ്രസ്താനത്തിന്റെ ആശയാദർശങ്ങൾ മുറുകെപ്പിടിച്ച് കൊണ്ട് ബഹ്‌റൈനിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ആധുര ജീവകാരുണ്യ വിദ്യാഭ്യാസ കലാ കായിക രംഗങളിൽ 4 വർഷത്തിനിടയിൽ ഒഴിച്ചു കൂടാനാകാത്ത നാമമായി ഐ വൈ സി സി മാറി, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പതിനെട്ടോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഈ സംഘടനക്കായി.

സൽമാനിയ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് 5 രക്ത ധാനക്യാമ്പുകൾ ഇതിനകം നടത്തി. കൂടാതെ നാട്ടിലും ബഹ്രൈനിലുമായി നിരവധി ചികിൽസാ സഹായങ്ങൾ നൽകി വരുന്നു. അമ്മക്കൊരു കൈനീട്ടം പദ്ദതിയിലൂടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപെട്ട അമ്മമാർക്ക് പെൻഷൻ നൽകുന്നു. വിദ്യാഭ്യാസ പ്രോൽസാഹന ഭാഗമായി പാവപെട്ട വിദ്യാർത്ഥികൾ ക്ക് പഠന സാമഗ്രഹികൾ എല്ലാവർഷവും നൽകി വരുന്നു, പ്രവാസ കിരണം പദ്ദതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാവപെട്ട പ്രവാസികൾക്ക് നാട്ടിൽ പോകാൻ ടികറ്റും സഹായങളും ചെയ്തു വരുന്നു.

പുതിയ തൊഴിൽ അന്ന്വേഷകർക്കായി ഐ വൈ സി സി ജോബ് സെല്ലും പ്രവർത്തിക്കുന്നു. പ്രവാസ സംഘടനകൾക്കിടയിൽ ഏറ്റവും കൂടുതൽ ആളുകൾ മെംബേഴ്‌സ് ആയ ഫേസ്‌ബുക്ക് പേജും ഐ വൈ സി സി ബഹ്‌റൈന്റെ പേരിൽ പ്രവർത്തിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജം വർഷം തോറും നടത്തിവരുന്ന നരേന്ദ്രപ്രസാദ് സ്മാരക നാടക മൽസരത്തിൽ ഐ വൈ സിസി അവതരിപ്പിച്ച സ്വപ്നവേട്ട എന്ന നാടകത്തിനു ഇത്തവണ 7 അവാർഡുകളാണു കിട്ടിയത. കൂടാതെ റേഡിയോ നാടക മൽസരങളിലും ഐവൈസിസി പ്രവർത്തകർ മാറ്റുരക്കാറുണ്ട്. ഐ വൈ സിസിയുടെ പേരിൽ രണ്ട് ഷോർട്ട് ഫിലിമുകളും പ്രവർത്തകരുടെ തന്നെ സംവിധാനത്തിൽ ഇറക്കിയിട്ടുണ്ട്.

എല്ലാ വർഷവും യൂത്ത് ഫെസ്റ്റ് എന്ന പേരിൽ വിവിധ കലാപരിപാടികളിലൂടെ യുവജനസംഗമവും അതോടൊപ്പം ഐ വൈ സി സിയുടെ അതാത് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് മാഗസിനുകളും ഇറക്കാറുണ്ട്. ഓണം പെരുന്നാൾ ക്രിസ്തുമസ് റംസാൻ ആഘോഷങൾ, ഫുഡ്ബാൾ ,ക്രിക്കറ്റ്, വടം വലി തുടങിയ കായിക മൽസരങ്ങൾ നടത്തുന്നു. കൂടാതെ ആഴ്‌ച്ചതോറും നാട്ടിലെ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈൻ മീറ്റിങുകളും സംഘടിപ്പിക്കുന്നു. ഇങനെ വൈവിധ്യങ്ങളായ പരിപാടികളിലൂടെ മുന്നോട്ട് പോകുന്ന ഐവൈസിസി സംഘടനയുടെ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് വിടി ബല്രാം എം എൽ എ ആയിരുന്നു.

മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം എൽ എ, മുൻ എം പി പിടി തോമസ്, കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിങ്കര സനൽ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അർദ്ദനാരി,കെപിസിസി ജനറൽ സെക്രട്ടറി കെ എം ഐ മേത്തർ, മഹിളാ കോൺഗ്രസ് ദേശീയ നേതാവ് കിട്ടുഗ്രേവാൾ, കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി എസ് ജോയ്,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല,സെക്രട്ടറി അജിത്ത് അമീർ ബാവ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചുകുട്ടൻ എന്നിവർ ഐ വൈ സിസിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ജന്മദിനങ്ങൾ , വിവിധ നേതാക്കളുടെ അനുസ്മരണങൾ, ദേശീയ ദിനാഘോഷം, സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ അടക്കം നിരവധി രാഷ്ട്രീയ പരിപാടികളും സംഘടിപ്പിക്കുന്നു.

വർഷം തോറും ഭാരവാഹികൾ മാറി പുതിയ ആളുകൾ വരുന്നുവെന്നതാണു ഐ വൈ സി സിയെ വേറിട്ടതാക്കുന്നത്. പ്രവാസ ലോകത്തെ മറ്റു കോൺഗ്രസ്സ് സംഘടനകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളുമായി ഐ വൈ സി സി ബഹ്‌റൈൻ അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. നാളിതുവരെ നിങൾ ഏവരും തന്ന നിസ്സീമമായ പിന്തുണയും സഹായവും സഹകരണവും തുടർന്നുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP