Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം സി സി ബഹ്റൈൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കെ എം സി സി ബഹ്റൈൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

തേവലക്കര ബാദുഷ

മനാമ : ഫാസിസത്തെ എതിർക്കാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മതേതര കൂട്ടായ്മക്കേ കഴിയൂ വെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് അഭിപ്രായപ്പെട്ടു. എഴുപതു വർഷം പിന്നിടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാത്തോടനു ബന്ധിച്ചു  സംഘടിപ്പിച്ച ആഘോഷ പരിപാടി മനാമയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുപതു വർഷങ്ങൾക്കു മുൻപ് മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പറഞ്ഞകാര്യങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാധാന്യം ഇന്ന് വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പാർട്ടി രൂപീകരിച്ചതിനു ശേഷം എഴുപതു വർഷങ്ങളായി .മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകുന്നതിനു മുൻപ് തന്നെ ഇന്ത്യയിൽ സർവെൻഡ്യാ മുസ്ലിം ലീഗെന്ന പേരിൽ പാർട്ടി ഉണ്ടായിരുന്നു.ഇന്ത്യയുടെ ദേശീയ സമരത്തിനും ഇന്ത്യയുടെ മറ്റു നീക്കങ്ങളിലെല്ലാം തന്നെ സജീവമായി പങ്കെടുത്ത പാർട്ടി സർവെൻഡ്യാ മുസ്ലിം ലീഗ് പാർട്ടി ആയിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദന രംഗത്ത് നാഷണൽ കോൺഗ്രസ്സിനോടൊപ്പം നിന്ന് പ്രവർത്തനം നടത്തുകയും രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തതു സർവെൻഡ്യാ ലീഗായിരുന്നു.

രാജ്യത്തിന് പൂർണ സ്വരാജ് വേണമെന്ന് പ്രമേയം പാസ്സാക്കിയതും സർവെൻഡ്യാ മുസ്ലിം ലീഗായിരുന്നു.ആ ഒരു കാലത്താണ് സ്വാതന്ത്ര്യം കിട്ടിയതിനോടനുബന്ധിച്ചു തന്നെ നിർഭാഗ്യകരമായിട്ടുള്ള ഒരു വിഭജനമുണ്ടായത് .രാജ്യം ഇന്ത്യയെയും പാക്കിസ്ഥാനയെയും രണ്ടായി വിഭജിച്ചു.ആ വിഭജനത്തോടനുബന്ധിച്ചു ആയിരക്കണക്കിനാളുകൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും വന്നു കൊണ്ടിരിക്കുന്ന സാഹചര്യമുണ്ടായി.പലയിടങ്ങളിലും വ്യാപകമായ രീതിയിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഭരണ കർത്താക്കൾക്കുപോലും ഒന്നും ചെയ്യാൻ കഴിയാത്ത രീതിയിൽ വ്യാപകമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടായി.ആയിരക്കണക്കിനാളുകൾ സ്വന്തം മണ്ണിൽ നിന്നും കുഞ്ഞുങ്ങളോടൊപ്പം എല്ലാം നഷ്ടപ്പെട്ടു രാജ്യം വിട്ടുപോകേണ്ട സാഹചര്യമുണ്ടായി.അങ്ങനെ വളരെ പ്രയാസകരമായിട്ടുള്ള സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പാർട്ടിയുടെ യോഗം കൽക്കത്തയിൽ വച്ച് വിളിക്കുവാൻ തീരുമാനിച്ചത്.കൽക്കത്തയിൽ വച്ച് യോഗം വിളിക്കുമ്പോൾ ഇന്ത്യയിൽ മുസ്ലിം പാർട്ടി പിരിച്ചുവിടണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു യോഗം വിളിച്ചു ചേർത്തത്.ആ യോഗത്തിൽ പങ്കെടുത്തിട്ടുള്ള നാഷണൽ കൗൺസിൽ അംഗങ്ങളിൽ ഈ മദ്രാസ് പ്രവിശ്യയിൽ നിന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും ,കെ.എം സീതി സാഹിബുമാണ് പങ്കെടുത്തിരുന്നത്.

ആ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത് മുസ്ലിം ലീഗ് പാർട്ടിയുടെ പ്രവർത്തനം അബാസാനിപ്പിക്കണമെന്നുള്ളതായിരുന്നു.എന്നാൽ മദ്രാസ് പ്രവിശ്യയിൽ നിന്നും പങ്കെടുത്ത ഈ രണ്ടു നേതാക്കന്മാർ പാർട്ടിയെ നിലനിർത്തേണ്ട കാര്യത്തെ കുറിച്ചാണ് സംസാരിച്ചത്. തുകൊണ്ട് രണ്ടു രാജ്യങ്ങളിൽ നിന്നുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് മുസ്ലിം ലീഗിന്റെ സംയുക്ത യോഗം വിളിച്ചു ചേർക്കണമെന്ന തീരുമാനത്തിലേക്ക് ആ യോഗം എത്തുകയായിരുന്നു.അങ്ങനെയാണ് കറാച്ചിയിൽ യോഗം വിളിക്കാൻ തീരുമാനിച്ചത്.അത് രണ്ടു രാജ്യങ്ങളിൽ നിന്നും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ദേശീയ സമ്മേളനമായിരുന്നു.അവിടെ വച്ചാണ് മുസ്ലിം ലീഗ് പാർട്ടിയുടെ ഭാവി കാര്യങ്ങളെ കുറിച്ച് ഒരു തീരുമാനത്താൻ ഒത്തു ചേർന്നത്.ധാരാളം മുസ്ലിം ലീഗ് നേതാക്കന്മാർ പങ്കെടുത്ത് ആ സമ്മേളനത്തിൽ
പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും പാർട്ടിയുടെ ഭാവിയെ കുറിച്ചാണ് കാര്യമായി ചർച്ചചെയ്തത്.

ആ ചർച്ചയിൽ പങ്കെടുത്തതും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും സീതി സാഹിബും അടക്കമുള്ള നേതാക്കളായിരുന്നു.ആ യോഗത്തിൽ വച്ചെടുത്ത ഒരു പ്രധാനപ്പെട്ട തീരുമാനം ഇന്ത്യയിൽ അവശേഷിക്കുന്ന ന്യൂന പക്ഷ വിഭാഗങ്ങളുടെ സംരക്ഷനത്തിനു വേണ്ടി മുസ്ലിം ലീഗിനെ ഇവിടെ നിലനിർത്തുന്നതിന് സംബന്ധിചാണ് തീരുമാനമുണ്ടായത്.അതിന്റെ വെളിച്ചത്തിലാണ് ഇന്ത്യൻ മുസ്ലിം ലീഗ് രൂപീകരിക്കുന്നതിനും അത് ചർച്ച ചെയ്യുന്നതിനും വേണ്ടി കൺവീനറായി ഖാഇദെ മില്ലത്തിനെ തെരെഞ്ഞെടുത്തത്.അവിടെ നിന്നുണ്ടായ പ്രധാന തീരുമാനം അതായിരുന്നു.

അഖിലേന്ത്യ മുസ്ലിം ലീഗിന്റെ ഫണ്ടിൽ ഉണ്ടായിരുന്ന പതിനേഴു ലക്ഷം രൂപ ഇന്ത്യയിലെ മുസ്ലിം ലീഗിന് നൽകാമെന്ന തീരുമാനം അവിടെ നിന്ന് വന്നെങ്കിലും ഖാഇദെ മില്ലത്ത് ആ തുക വാങ്ങുവാൻ കൂട്ടാക്കിയിരുന്നില്ല .അദ്ദേഹം പറഞ്ഞത് നാമിപ്പോൾ രണ്ടു രാജ്യത്തെ പൗരന്മാരാണ്.ഇന്ത്യയിലെ മുസ്ലികളുടെ സംരക്ഷണത്തിന് പാക്കിസ്ഥാനിൽ നിന്നുള്ള സഹായ സ്വീകരിക്കുന്നതിന് താല്പര്യമില്ല എന്നായിരുന്നു.അങ്ങനെ ചെയ്താൽ വളരെ അപകടകരമായ ഒരു സാഹചര്യമാണുണ്ടാവുകയെന്നും ഇൻഡയിലെ മുസ്ലിം ലീഗ് പ്രവർത്തനത്തിനുള്ള തുക ഞങ്ങൾ ഉണ്ടാക്കി കൊള്ളാമെന്നും പറഞ്ഞു ആ തുക വാഗ്ദാനം നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്.

.ആ ചരിത്രപ്രധാനപരമായ വിടവാങ്ങൽ പ്രസംഗത്തിൽ ഒരുകാര്യം പറഞ്ഞിരുന്നു.ഞങ്ങൾക്ക് പാക്കിസ്ഥാനിൽ നിന്നും ഈ തുക വേണ്ടെന്നുമാത്രമല്ല ,ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിമിങ്ങൾ അവിടുത്തെ ഭരണഘടനാ അനുസരിച്ചുള്ള നിയമത്തിൽ ഞങ്ങൾ പ്രവർത്തിച്ചു കൊള്ളാം .ഇന്ത്യയിലെ മുസ്ലിമിങ്ങൾക്കു എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും അതിൽ പാക്കിസ്ഥാൻ മുസ്ലിം ലീഗോ പാക്കിസ്ഥാൻ ഗവൺമെന്റോ ഇടപ്പടേണ്ട ആവശ്യമില്ല .ഇന്ത്യയിലെ മുസ്ലിം ന്യൂന പക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിയും .ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ പാക്കിസ്ഥാൻ ഗവണ്മെന്റ് മുന്നിൽ നിക്കണം
മറിച്ചു ഇന്ത്യയിലെ മുസ്ലികളുടെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ടതില്ല എന്ന പ്രഖ്യാപനമാണ് ഖാഇദ് മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് അവിടെ നടത്തിയത്.

അവിടെ നിന്നുംതിരികെ വന്നതിനു ശേഷമാണ് 1948 മാർച്ചു പത്തിന് മദിരാശിയിൽ വച്ച് യോഗം ചേരാൻ തീരുമാനിച്ചത്.നൂറ്റി മുപ്പതിലധികം ദേശീയ കൗൺസിലർമാർ പങ്കെടുക്കേണ്ട യോഗത്തിൽ മുപ്പത്തിയാറോളം പേര് മാത്രമാണ് ആ യോഗത്തിൽ പങ്കെടുത്തത്.
അതിൽ പങ്കെടുത്ത പല ആളുകളും ഇന്ത്യാ രാജ്യം സ്വാത്രയം കിട്ടിയതിനു ശേഷം ഒരു ഭരണ ഘടന വന്നതിനു ശേഷവും ന്യൂനപക്ഷങ്ങളുടെ അവരുടെ എല്ലാ അവകാശങ്ങളെയും സംബന്ധിച്ച് ഒരു പ്രത്യേകമായ പാർട്ടിയുണ്ടാക്കുന്നതു ഗുണകരമാകില്ലെന്നും അപകടകരമാകുമെന്നുള്ള ചർച്ചയാണ് കാര്യമായിട്ടും ഉണ്ടായത്.പക്ഷെ ആ യോഗത്തിൽ വച്ച് മുഹമ്മദ് ഇസ്മായിൽ,സാഹിബ് പാർട്ടിയെ നിലനിർത്താനാണ് തീരുമാനിച്ചത്.
അന്നത്തെ ഇവിടുത്തെ ഗവണ്മെന്റ് ലീഗ് ഉണ്ടാക്കുന്നതിനെ ഭയാശങ്കയോടെ കാണുകയായിരുന്നു .അതുകൊണ്ട് പാർട്ടി യോഗസ്ഥലം പോലും പറഞ്ഞിരുന്നില്ല.പക്ഷെ ആരോ അത് പറഞ്ഞു കൊടുക്കുകയും ,പാർട്ടിയെ പിരിച്ചു വിടാനാണ് ഈ യോഗം ചേരുന്നതെന്നു പറഞ്ഞതുകൊണ്ടായിരുന്നു ഗവൺമെന്റിന്റെ കയ്യിലുണ്ടായിരുന്ന രാജാജി ഹാൾ അന്ന് യോഗത്തിനായി വിട്ടു നൽകിയതും.

ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സഭയിലെ അംഗം കൂടിയായിരുന്ന ഖാഇദെ മില്ലത്ത് ചർച്ചക്കു മറുപടി പറഞ്ഞതു ഈ രാജ്യത്തിനു ഒരു ഭരണ ഘടനയുണ്ട് .ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായും അവകാശത്തിനായും ശക്തമായി വാദിച്ചിരുന്നു.ആഭരണഘടനാ ചർച്ചയിൽ രാജ്യത്ത് പുരോഗതിയുണ്ടായാൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ടാകുമെന്നും പ്രത്യേകമായ ഒരു
നിർവചനമോ സംവരണമോ വേണ്ടതില്ല എന്ന ചർച്ചയാണുണ്ടായത്.
എന്നാൽ ഖാഇദെ മില്ലത്ത് പറഞ്ഞു രാജ്യത്തിന്റെ വളർച്ചയോടൊപ്പം നിർത്താൻ പിന്നോക്കം നിൽക്കുന്നസമൂഹങ്ങൾക്കാവില്ല.അതുകൊണ്ടു പിന്നാക്കം നിൽക്കുന്ന ജനതയ്ക്ക് ഭരണ ഘടനാപരമായ സഹായം ഉണ്ടാകണമെന്നു അദ്ദേഹം വാദിച്ചു.അങ്ങനെയാണ് ഭരണഘടനയിൽ ആ അദ്ധ്യായം വരുന്നത് .ഇന്ത്യയിൽ അറുപതു വർഷക്കാലംന്യൂനപക്ഷത്തിന്റെ സാമൂഹ്യപരമായ സാംസ്‌കാരികപരമായ വിദ്യാഭ്യാസപരമായ പുരോഗതിയെ കുറിച്ച് പഠിക്കാൻ സർക്കാർ സച്ചാർ കമ്മീഷൻ നിയോഗിച്ചിരുന്നു.ആ കമ്മീഷന്റെ റിപ്പോർട്ടിൽ ഒരേ ഒരു ദേശീയ നേതാവിന്റെ പേര് മാത്രമേ പറയുന്നുള്ളൂ.ഇന്ത്യയിൽ ആയിരക്കണക്കിന് ദേശീയ നേതാക്കന്മാർ ഭരണഘടനയിലും ഭരണസംവിധാനത്തിലും നമ്മുടെ സമൂഹത്തിലും ഉണ്ടായിരുന്നെങ്കിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ പ്രതിപാദിക്കപ്പെട്ട ഒരേയൊരു നേതാവിന്റെ പേരെ ഖാഇദെമില്ലത്തിന്റെ പെരുമാത്രമായിരുന്നു വന്നത് ശ്രേദ്ധേയമാണ് .ഭരണഘടനാ നിർമ്മാണ സഭയിൽ അദ്ദേഹം നടത്തിയ പോരാട്ടത്തെ ഉദ്ധരിച്ചുകൊണ്ടാണത് പറഞ്ഞത്.അദ്ദേഹം പറഞ്ഞു,ഈ ഭരണ ഘടനയിൽ എല്ലാം എഴുതി വച്ചിട്ടുണ്ട്.പക്ഷെ ഈ ഭാരണ ഘടനയെ മാനിക്കുന്നവരും ഈ രാജ്യത്തെ ന്യൂന പക്ഷലോഡ് താല്പര്യമുള്ളവരും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന അംഗീകരിക്കുകയും ചെയ്യുന്ന ഗവൺമെന്റുകൾ വരാം .അല്ലാതെയും വരാം ജനാതിപത്യ രാജ്യമാണ്.ഇതിനെയൊക്കെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന അഗവണ്മെന്റുകൾ ഉണ്ടാകാം .അതുകൊണ്ടു ഒരു ഗവണ്മെന്റ് അധികാരത്തിൽ വരുമ്പോൾ ആ അഗവണ്മെന്റ് ന്യൂനപക്ഷത്തിനെതിരായി ഇവിടുത്തെ പിന്നാക്കക്കാർക്കെതിരായി ഇവിടുത്തെ മറ്റു വിഭാഗങ്ങൾക്കെതിരായി വരുമ്പോൾ അത് ചൂണ്ടിക്കാണിക്കാനും അത് തിരുത്തണമെന്ന് പറയാനും നമുക്കൊരു സംഘടന വേണം അത് മുസ്ലിം ലീഗായിരിക്കട്ടെയെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പറഞ്ഞു.അതാണ് ആദ്ദേഹം ഒന്നാമതായി പറഞ്ഞത്.രണ്ടാമതായി പറഞ്ഞത് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകമായിട്ടെന്തിനാണ് ഒരു സംഘടനെയെന്നദ്ദേഹം ചോദിച്ചു.ന്യൂപക്ഷങ്ങൾക്ക് പ്രത്യേകം സംഘടനാ ആവശ്യമുണ്ട്.മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്ഥത പുലർത്തുന്ന സമൂഹമാണ്.ആ വ്യത്യസ്തത പുലർത്തുമ്പോൾ അവർക്കു അവരുടേതായ പ്രശ്‌നങ്ങളുണ്ടാക്കും.അവരുടെ ശരീഅത്ത് നിയമങ്ങളുണ്ട്.മതപരമായ നിയമമുണ്ട്.മറ്റെല്ലാ കാര്യങ്ങളിലും വ്യത്യസ്ഥത യുള്ളവരാണ്.അതുമായി മുന്നോട്ടു പോകണമെങ്കിൽ അവർക്കു അവരുടേതായ വേദിയും സംവിധാനവും വേണമെന്നും ഖാഇദെ മില്ലത്ത് പറഞ്ഞു.അതിന്റെ9ആവശ്യമില്ലായെന്നാണ് മറ്റെല്ലാ ദേശീയ നേതാക്കളും വാദിച്ചത്.

ഇന്ന് ഇന്ത്യയിൽ എല്ലാ പാർട്ടികൾക്കും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പറയാൻ പ്രത്യേക സംവിധാനമുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും ബിജെപിക്കുമുൾപ്പടെ എല്ലാവര്ക്കും ന്യൂനപക്ഷ സെല്ലുണ്ട്. എല്ലാവര്ക്കും ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തതാണ് സംവിധാനങ്ങളുണ്ട്.
ഇതാണ് എഴുപതു വര്ഷങ്ങള്ക്കു മുൻപ് കാര്ഡ് മില്ലത്ത് മുഹമ്മാദ് ഇസ്മയിൽ സാഹിബ് ന്യൂനപക്ഷങ്ങൾക്കു പ്രശ്‌നമുണ്ട് ആ പ്രശ്‌ന പരിഹാരത്തിന് അവർക്കു സംഘടനാബോധവും സംഘടനാ സംവിധാനവും ഉണ്ടാവണമെന്ന് .പിന്നീട് ഓരോപാർട്ടികളും ആ രീതിയിലേക്കുള്ള ചിന്തകളിലേൽക്കുള്ള കടന്നത്.അങ്ങനെയാണ് മുസ്ലിം ലീഗ് പാർട്ടി മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ അന്നുണ്ടാകുന്നത്.

എന്നാൽ പാർട്ടിയോട് കൂടെനിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല.പലരും രാജിവച്ചു പോകുകയായിരുന്നു.പല പ്രമുഖരും പാർട്ടിവേണ്ടെന്നാണ് വാദിച്ചുകൊണ്ടിരുന്നത്.അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായി.അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു കാരണവശാലും മുലിം ലീഗ് പാർട്ടിയെ ഇവിടെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപനം നടത്തി.സീതി സാഹിബ് അതിനു ശക്തമായ രീതിയിൽ മറുപടികൊടുത്തു.ലീഗുകാരനെന്നാൽ അവരുടെ കയ്യിൽ നിന്നും നിവേദനം പോലും വാങ്ങരുതെന്ന നിർദ്ദേശം കൊടുത്തു.ലീഗുകാരുടെ പ്രസംഗങ്ങൾ ശ്രദ്ധിക്കാൻ സെപ്ഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരെത്തി.ലീഗുകാരനാണെന്നു പറഞ്ഞാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആക്കാൻ സാധ്യമല്ലായിരുന്നു.അങ്ങനെ ലീഗുകാരാണെന്നു പറഞ്ഞാൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കേണ്ട സാഹചര്യമുണ്ടായി.വിദ്യാഭ്യാസപരമായി വകരെ പിന്നാക്കം നിന്ന ഒരു സമൂഹത്തെ മുസ്ലിം ലീഗെന്ന പാർട്ടിയുടെ പ്രവർത്തനഫലമായി ലക്ഷ്യപ്രാപ്തതിയിലെത്താൻ നമുക്ക് കഴിഞ്ഞു.മഹാനായ സി എച് മുഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് എം എസ് എഫ് കാരോട് പറയുമായിരുന്നു ഒരു മുസ്ലിം കുട്ടിക്ക് തന്റെ കാലത്ത് ഒരു റാങ്ക് കിട്ടിക്കാണാൻ കഴിഞ്ഞെങ്കിലെന്ന്.ഇന്ന് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നത് ഈ സമൂഹത്തിലെ കുട്ടികളാണ്.അതും പെൺകുട്ടികളാണെന്നതു ഏറെ അഭിമാനകരമാണ്.അത്രയും വിദ്യാഭ്യാസപരമായ നേട്ടമാണ് നമുക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മുടെ രാജ്യമെന്ന നാനാജാതികാലും ഉപജാതികളും ധാരാളം ഭാഷകളും ധാരാളം സംസ്‌കാരങ്ങളും ഉള്ള നാടാണ്.നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെ മഹത്വമാണത്.എല്ലാ മതവിശ്വാങ്ങളും അംഗീകരിക്കുകയും എല്ലാ മതങ്ങളുടെയും വ്യക്തി നിയമങ്ങളും അംഗീകരിക്കുന്ന രീതിയിലാണ് രാജ്യം മുന്നോട്ടു പോയത്.ഇന്ത്യയോടൊപ്പം പിറന്ന രാജ്യങ്ങളും അതിനു ശേഷം പിറന്ന രാജ്യങ്ങളെയും ഇല്ലാതായ കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.പക്ഷെ ഇന്ത്യ ഒരു ഫെഡറൽ രാജ്യമായി ഒറ്റകെട്ടായി നിൽക്കാൻ സാധിച്ചു.ഓരോ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും യോജിച്ചു നിൽക്കാനും സാധിച്ചു.

എന്നാൽ ഇന്ന് ഇന്ത്യയുടെ നിറം മാറുകയാണ്.സ്വഭാവം മാറുകയാണ്.ഇന്ത്യയുടെ പൈതൃകങ്ങളെല്ലാം മാറ്റിമറിക്കപ്പെടുകയാണ്. വിടുത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി ദളിതുകൾക്കെതിരായി മറ്റു പിന്നാക്ക വിഭാഗങ്ങൾക്കെതിരായി വ്യാപകമായി അക്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.പ്രേത്യേകിച് നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം.തുടങ്ങിയത് ബീഫിന്റെ പേരിലാണെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞു എത്രപേരെയാണ് ആളുകൾ തള്ളി കൊല്ലുന്നത് .അധികാരത്തിൽ വരാൻ വേണ്ടി എന്തും ചെയ്യാൻ മടികാണിക്കാത്തവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്ന് മുസാഫർ നഗർ കലാപത്തെയും ഗുജറാത്ത് കലാപത്തെയും അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.അങ്ങനെ ഇന്ത്യയുടെ അന്തരീക്ഷമാകെ മാറിക്കൊണ്ടിരിക്കുന്നു.ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.ഇന്ത്യയെന്ന രാജ്യത്തിന്റെ പൈതൃകത്തിനെതിരായി,അതിന്റെ സ്വാഭാവത്തിനെതിരായിട്ടുള്ള നിലപാട് ഇന്ത്യാ ഗവണ്മെന്റ് സ്വീകരിക്കുകയും അധികാരത്തിൽ വരാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുകയാണ്.രാജ്യത്ത് ഒരൊറ്റ മതം മതിയെന്നും,ഒരൊറ്റ സംസ്‌കാരം മതിയെന്നും,ഒരൊറ്റ ഭാഷ മതിയെന്നും പറയാനുള്ള കാര്യത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കുന്നു വെന്നാണ് ഇതുവരെയുള്ള സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

അതിനെതിരെ എല്ലാവരും ഒരുമിച്ചു മുന്നോട്ടു പോകണമെന്ന് പറയുവാനാണ് ഈ എഴുപതു വര്ഷം കഴിയുന്ന വേളയിൽ മുസ്ലിം ലീഗ് പറയുവാനാഗ്രഹിക്കുന്നതു.നമ്മുടെ രാജ്യത്ത് ദേശീയതക്ക് ഏറ്റവും പ്രധാനപാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.കോൺഗ്രസ്സിനുമാത്രമേ എല്ലാ സംസ്ഥാനത്തും വേരോട്ടമുള്ളൂ.മറ്റെല്ലാം പ്രാദേശിക പാർട്ടികളാണ്.അതാത് പ്രദേശത്തുള്ള പാർട്ടികളും ഒന്നായി നിന്ന് കൊണ്ട് നരേന്ദ്ര മോദി സർക്കാരിനെതിരെ ഐക്യത്തോട് കൂടി മുന്നോട്ട് പോകണമെന്നാണ് ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന് പറയാനുള്ളത്.
സി പി എം ഒഴികെ മിക്ക പാർട്ടികളും അതിനോട് യോജിക്കുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കൂടാതെ എങ്ങിനെയാണ് ബിജെപി യെ താഴെയിറക്കാൻ സാധിക്കുക.കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ചെറിയ പാർട്ടികളുമായും കൂടി യോജിച്ചു നിന്നാൽ മാത്രമേ ഈ ഫാസിസ്റ്റു ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റാൻ കഴിയൂ വന്നതാണ് മുസ്ലിം ലീഗ് നിലപാടെന്നു അദ്ദേഹം പറഞ്ഞു.
അതിനായുള്ള ശ്രമങ്ങളാണ് മുസ്ലിം ലീഗ് നടത്തുന്നത്.അതിന്റെ പ്രവർത്തങ്ങൾ സജീവമായി നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും മുസ്ലിം ലീഗിന് കമ്മിറ്റികളുണ്ട്.കേരളത്തിൽ ഈ സമകാലത്ത് ഇടതു പക്ഷ മുന്നണി ഗവണ്മെന്റ് ചെയ്യുന്ന കാര്യങ്ങൾ ബി ജെപി ക്കു അനുകൂലമാണോയെന്ന് നാ സംശയിക്കേണ്ടിയിരിക്കുന്നു.അത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇടതു ഗവന്റ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായ മംഗലം മുഖ്യ പ്രഭാഷണം നടത്തി.രാജ്യത്തെവിടെയെങ്കിലും മുസ്ലിം സമുദായം തലയുയർത്തി അഭിമാനപൂർവ്വം ജീവിക്കുന്നുവെങ്കിൽ അത് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ നേതൃത്വം നൽകിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഹരിത പതാക പിടിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.ഏഴു പത്തു വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു ചരിത്രകാരനും രേഖപ്പെടുത്താൻ കഴിയാത്തവിധത്തിൽ പുരോഗതിയുടെ ഉന്നതങ്ങളിൽ സമുദായത്തെ എത്തിക്കുവാൻ മുസ്ലിം ലീഗിന് കഴിജുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ ഗവണ്മെന്റിന്റെ ഓദ്യോഗിക മത പ്രബോധകനായി അംഗീകാരം കിട്ടിയ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ കോയ തങ്ങളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ,ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ,എസ്. എം.അബ്ദുൽ വാഹിദ് , സഈദ് റഹ്മാൻ നദ്വി ,അബ്ദുൽ മജീദ് തെരുവത്ത് ,ദമ്മാം കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഹീം, ,കെഎംസി സി സംസ്ഥാന ഭാരവാഹികളായ ടി.പി.മുഹമ്മദ് അലി,ഷാഫി പറക്കട്ട ,പി.വി സിദ്ദിഖ് , കെ എപി മുസ്തഫ,മൊയ്ദീൻ കുട്ടി മലപ്പുറം കെ .കെ .സി .മുനീർ സീനിയർ നേതാക്കളായ സി.കെ.അബ്ദുൾറഹ്മാൻ ,കുട്ടൂസ മുണ്ടേരി, സാമൂഹിക സാസ്‌കാരിക നേതാക്കൾ സംബന്ധിച്ചു. സംസ്ഥാന ജില്ലാ ഏരിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.കെ എം സി സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP