Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എം.സി.സി കോഴിക്കോട് ജില്ല ഖലീൽ ഹുദവിയുടെ അഹ്‌ലൻ റമ ളാൻ പ്രഭാഷണം പാക്കിസ്ഥാൻ ക്ലബ്ബിൽ നാളെ മുതൽ

കെ.എം.സി.സി കോഴിക്കോട് ജില്ല ഖലീൽ ഹുദവിയുടെ അഹ്‌ലൻ റമ ളാൻ പ്രഭാഷണം പാക്കിസ്ഥാൻ ക്ലബ്ബിൽ നാളെ മുതൽ

ഹ്‌റൈൻ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അഹ് ലൻ റമളാൻ പ്രഭാഷണം വെള്ളി, ശനി ദിവസങ്ങളിൽ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ നടക്കും. കേരളത്തിനകത്തും പുറത്തും നിരവധി ശ്രോതാക്കളെ ആകർഷിച്ച ഖലീൽ ഹുദവി രണ്ടാം തവണയാണ് ബഹ്‌റൈനിൽ എത്തുന്നത്.

ആകർഷണീയമായ പ്രഭാഷണ ശൈലി കൊണ്ട് പതിനായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഖലീൽ ഹുദവിയുടെ പ്രഭാഷണം കേൾക്കാൻ നിരവധി പേർ എത്തിച്ചേരും. സ്ത്രീകൾക്ക് പ്ര്ത്യക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ മെയ് 11,12, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ 11 മണി വരെയാണ് പരിപാടി സംഘടി പ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന്റെ പ്രചരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പവിഴ ദ്വീപിലെ പ്രവാസി സമൂഹത്തിന്റെ ജീവ കാരുണ്യ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ നാൽപ്പതാണ്ടിന്റെ നെറുകയിൽ നിൽക്കുന്ന ബഹ്‌റൈൻ കെ.എം.സി.സിയുടെ മുഖ്യ ഘടകമായ കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞ കാലഘട്ടങ്ങളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്‌ച്ച വെച്ചതുപോലെ ഈ കാലയളവിലും കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് പ്രവർത്തന പൂർത്തീകരണത്തിലാണ്. പ്രവാസി മലയാളികളെ ഉദ്ദേശിച്ചുള്ള സേവന കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഈ പ്രാവശ്യം മുൻതൂക്കം നൽകുന്നത്.

ബഹ്‌റൈനിൽ പ്രയാസപ്പെടുന്നവരേയും നാട്ടിലെത്തി പ്രയാസം അടക്കിപ്പിടിച്ച് ജീവിക്കുന്നവരുടേയും നോവുകൾക്ക് സാന്ത്വനം കണ്ടെത്താൻ ജില്ലാ കമ്മിറ്റി പ്രത്യേക ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ കാലഘട്ടങ്ങിൽ നടത്തിയ വിവാഹ സംഗമങ്ങൾ കോഴിക്കോട് ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളിലും തണൽ എന്ന പേരിൽ ഭവന നിർമ്മാണം ബഹ്‌റൈനിൽ നിരവധി രക്ത ദാന ക്യാമ്പുകൾ, കൂടാതെ കോഴിക്കോട് ജില്ലയിലും മറ്റുള്ള ജില്ലകളിലും മുസാഫർ നഗർ, ജാർഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിലായി 61-ഓളം കിണറുകൾ ആരംഭിക്കുകയും 46 കിണറുകളും 3 കുടുവെള്ള പദ്ധതികളും പൂർത്തീകരിച്ചു. മുഴുവൻ കിണറുകളും പൂർത്തീകരിക്കുന്നതോടു കൂടി കാൽ ലക്ഷത്തോളം പേർക്ക് ദാഹജലം നൽകാൻ കഴിയും.

2009 ൽ തുടക്കം കുറിച്ച പ്രവാസി പെൻഷൻ പദ്ധതിയും 2016ൽ ആരംഭിച്ച സ്‌നേഹപൂർവ്വം സഹോദരിക്ക് എന്ന പേരിലുള്ള വിധവാ പെൻഷൻ പദ്ധതിയും 111 വീടുകളിൽ എത്തിക്കുന്നു. കനിവ് റിലീസ് സെൽ മുഖേന വിവാഹ സഹായങ്ങളും രോഗികൾക്കുള്ള ചികിത്സാ സഹായങ്ങളും വിദ്യഭ്യാസ സഹായങ്ങളും തുടങ്ങിയവയും ഹരിത ഹെൽത്ത് കെയർ പദ്ധതി പ്രകാരം പേരാമ്പ്രയിൽ ഡയാലിസിസ് മെഷീനും സൽമാനിയ ഹോസ്പിറ്റലിൽ 10 വീൽ ചെയറുകളും വടകര, കൊയിലാണ്ടി, നൊച്ചാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ആശുപത്രികളിൽ 9 വീൽ ചെയറുകളും നൽകി. വടകര ജില്ലാ ആശുപത്രിയിൽ അരലക്ഷം രൂപ ചെലവിൽ രോഗികൾക്ക് ശുദ്ധജല വിതരണത്തിനാവശ്യമായ ഉപകരണം നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സി.എച്ച് സെന്ററിന് ഐ.സി.യു ആംബുലൻസും പ്രവാസി പലിശ രഹിത നിധിയും ലഘു സമ്പാദ്യ പദ്ധതിയും ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരുടെ സഹകരണവും പങ്കാളിത്തവും കൊണ്ടാണ് ഇത്തരം സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്ര സമ്മേളനത്തിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് ശാഫി പാറക്കട്ട, ഓർഗ്ഗനൈസിങ് സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ജില്ലാ പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ട്രഷറർ ഒ.കെ.കാസിം, ഭാരവാഹികളായ അബൂബക്കർ ഹാജി മുട്ടുങ്ങൾ, നാസർ ഹാജി പുളിയാവ്, സൂപ്പി ജീലാനി, മൂസ ഹാജി ഫളീല, തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP