Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ 2016 പത്മശ്രീ മധു ഏറ്റു വാങ്ങി

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ 2016 പത്മശ്രീ മധു ഏറ്റു വാങ്ങി

മനാമ: ബഹ്റൈൻ ബാൻ സാങ്ഗ് തായ് ഓഡിറ്റൊറിയത്തിൽ വച്ച് തിങ്ങി നിറഞ്ഞ കലാസ്വാദകരെയും, ബഹ്‌റിനിലെ കലാ സാംസ്‌കാരിക, സാമൂഹിക, സംഘടനാ പ്രവർത്തകരുടേയും മുന്നിൽ വച്ച് ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ 2016 ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോണിന്റെ കൈയിൽ നിന്നും പത്മശ്രീ. മധു ഏറ്റു വാങ്ങി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി പൊന്നാട അണിയിക്കുകയും, ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ചെയർമാൻ ഫൈസൽ എഫ് എം. തലപ്പാവ് അണിയിക്കുകയും ചെയ്തു.

ഇതേ ചടങ്ങിൽ വച്ച് തന്നെ പ്രവാസി ഐക്കൺ 2016 എന്ന അവാർഡ് ഒരു പാട് സാമൂഹ്യ പ്രവർത്തകർ ഉൾപ്പെട്ട ഒരു പാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പ്രവാസി സംഘടന ആയ ബഹ്റൈൻ കെ.എം.സി.സി. ക്കു വേണ്ടി പ്രസിഡന്റ് എസ്. വി. ജലീലും മറ്റു ഭാരവാഹികളും ചേർന്ന് പത്മശ്രീ. മധുവിന്റെ കൈകളിൽ നിന്നും ഏറ്റു വാങ്ങി. കൂടാതെ ബിസിനസ് എക്‌സലൻസ് അവാർഡ് ശ്രീ. ഗുഡ് വിൻ തോമസിനും, എമെർജിങ് ബിസിനസ് എന്റെര്‌പ്രേനെർ അവാർഡ് രൺജീവ് ലക്ഷ്മണിനും പത്മശ്രീ. മധുവും കൈമാറി. രാജശേഖരൻ പിള്ള, മോനി ഒടികണ്ടത്തിൽ, അജയകൃഷ്ണൻ, എന്നിവരെയും കൂടാതെ ബഹ്‌റിനിലെ മാദ്ധ്യമ പ്രവർത്തകരെയും പ്രസ്തുത ചടങ്ങിൽ വച്ച് മെമന്റെ നൽകി ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ വേണ്ടി മധു ആദരിക്കുകയുണ്ടായി.

 ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഫൈസൽ എഫ് എം. അദ്ധ്യക്ഷൻ ആയിരുന്നു. രക്ഷാധികാരി എബ്രഹാം ജോൺ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി, ചോയ്‌സ് അഡ്വർട്ടൈസിങ് എം. ഡി. ജോർജ് മാത്യു, സ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഐ .സി. ആർ. എഫ്. ജോയിന്റ് സെക്രട്ടറി അജയകൃഷ്ണൻ, ഇ.എ സലിം എന്നിവർ വിഷു ഈസ്‌റർ ആശംസകൾ നേരുകയും ,ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദിയും അർപ്പിച്ചു.

ചെമ്മീനിലെ പെണ്ണാളെ പെണ്ണാളെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നൃത്ത ആവിഷ്‌കാരം ഉൾപ്പടെ വ്യത്യസ്തങ്ങളായ നൃത്തങ്ങളും സദസ്സിൽ കരഘോഷങ്ങൾ ഉയർത്തി. പത്മശ്രീ മധുവിന്റെ അനശ്വര ചിത്രങ്ങളിലെ പ്രണയഗാനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഗാനമേളയും പരിപാടിക്ക് പകിട്ട് കൂട്ടി. സമയം ഏറെ വൈകി അവസാനിച്ച പരിപാടിക്കും നിറഞ്ഞ സദസ്സ് ശ്രദ്ധേയമായി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP