Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവകാരുണ്യപ്രവർത്തനം അതിർവരമ്പുകൾ ക്കതീതമാകണം: എസ്.വി.ജലീൽ

ജീവകാരുണ്യപ്രവർത്തനം അതിർവരമ്പുകൾ ക്കതീതമാകണം: എസ്.വി.ജലീൽ

മനാമ: പ്രവാസലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിർവരമ്പുകൾ ക്കതീതമാകണമെന്നു കെ.എം.സി.സി.ബഹ്റൈൻ പ്രസിഡന്റ് എസ.വി.ജലീൽ അഭിപ്രായപ്പെട്ടു. 'മൈത്രി സോഷ്യൽ അസ്സോസിയേഷൻ' സംഘടിപ്പിച്ച പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പൊക്കെ ഇത്തരം സംഘടിതമായ പ്രവർത്തനങ്ങൾ കൂടുതൽ കണ്ടുകൊണ്ടിരുന്നത് കേരളത്തിൽ മലബാർ മേഖലകളിലായിരുന്നു.കാരണം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും അതോടൊപ്പം തന്നെ ഏറെ പ്രയാസം അനുഭവിച്ചിട്ടുള്ള ഒരു തലമുറയായിരുന്നു മലബാർ മേഖലയിൽ മുമ്പുണ്ടായിരുന്നത്.അതുകൊണ്ടാണ് അവർ പ്രവാസ കുടിയേറ്റം ആഗ്രഹിച്ചതും. അതനുസരിച്ചു അവരുടേതായ വേദികൾ സൃഷ്ടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു .അതിൽ നിന്ന് വ്യത്യസ്ഥമായിരുന്നു തെക്കൻ ജില്ലകളിൽ. ഏറെ വിദ്യാസമ്പന്നരായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ കഴിഞ്ഞുവെങ്കിലും,അത് സമൂഹത്തിന് കൂടി ഉപകരിക്കുന്ന രീതിയിൽ വേണ്ടത്ര മാറ്റമുണ്ടാക്കുവാൻ കഴിഞ്ഞില്ല.അതിനു പരിഹാരമെന്നോണമാണ് ബെഹ്റനിൽ മൈത്രിയുടെ രൂപീകരണമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ജീവ കാരുണ്യ പ്രവർത്തനമുൾപ്പടെയുള്ള മേഖലകളിൽ കെ.എം.സി.സി യുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം മൈത്രിയുടെ പ്രവർത്തകർക്ക് ഉറപ്പ് നൽകി.സിയാദ് ഏഴംകുളം അധ്യക്ഷത വഹിച്ചു.മാസ്റ്റർ നസ്രുള്ള ഖിറാത്ത് നടത്തി.സഈദ് റമദാൻ നദ്വി സംഘടനാപരമായ ഉൽബോധനം നടത്തി. അഡ്വ.ഷബീർ അഹമ്മദ് നിയമാവലിയും നിസാർ കൊല്ലം പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.

ഷംസു കൊച്ചിൻ,കലാം തിരുവനന്തപുരം,അനസ് കായംകുളം, നൗഷാദ്,നവാസ് കുണ്ടറ, ഷിബു പത്തനംതിട്ട,നിയാസ് ആലുവ, ലത്തീഫ്, നൗഷാദ് അടൂർ, ഡോ.അബ്ദുൽ റഹ്മാൻ ,ഹംസ കൊല്ലം,സിക്കന്ദർ എറണാകുളം, ഷറഫുദീൻ,റിയാസ് കോട്ടയം,നാസർ ചവറ,അബ്ദുൽ ഖാദർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.തേവലക്കര ബാദുഷ സ്വാഗതവും അൻസർ കുരീപ്പുഴ നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP