Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈത്രി സോഷ്യൽ അസോസിയേഷൻ സ്പീക്കർക്ക് നിവേദനം നൽകി

മൈത്രി സോഷ്യൽ അസോസിയേഷൻ സ്പീക്കർക്ക് നിവേദനം നൽകി

 മനാമ: പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.ബഹ്്‌റൈനിലെത്തിയ സ്പീക്കർക്ക് വിവിധ പ്രവാസി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മൈത്രിസോഷ്യൽ അസോസിയേഷൻ നൽകിയ നിവേദന ത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരള സർക്കാർപ്രഖ്യാപി ച്ച കിഫ്്ബി പദ്ധതി വഴി കേരള ത്തിലെ ചെറുകിട പദ്ധതികൾ വിവിധ ഗൾഫ് രാജ്യങ്ങളിലെ സംഘടനകൾ മുഖേന പ്രവാസികളിലെ ത്തിക്കുകയും അവരിൽ ചെറുനിക്ഷേപങ്ങൾ സർക്കാർ ഗ്യാരന്റിയോടെസ്വീകരിക്കുകയും ചെയ്യുക. പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സഹകരി ച്ചുകൊണ്ട് പ്രവാസികൾക്ക് നേരിട്ട് വിദേശത്ത് നിന്നുകൊണ്ട് അടയ്ക്കാൻ കഴിയുന്ന സ
മ്പദ്യപദ്ധതി ആരംഭിക്കുക, ഗൾഫ് രാജ്യങ്ങളിൽ ബിരുദ പഠനങ്ങൾക്കായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾതുറക്കുക, മുഖ്യമ ്രന്തിയുടെ ബഹ്‌റൈൻ സന്ദർശന വേളയിൽ ധാരണയായിട്ടുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രം ബഹ്‌റൈനിൽ ആരംഭിക്കുന്നതിന് വേ തുടർനടപടി സ്വീകരിക്കുക, കേരള ത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയുടെ കീഴിൽ പ്രവാസി വിഷയങ്ങളെ സംബന്ധി ച്ചുള്ള പഠന ഗവേഷണങ്ങൾക്കായി വിദഗ്ധരെ ഉൾ െപ്പടു ത്തി ഒരു ചെയർ ആരംഭിക്കുന്നതിന് വേ നടപടി സ്വീകരിക്കുക, പ്രവാസി പുനരധിവാസം കൂടുതൽ കാര്യക്ഷമമാക്കുക, വിവിധ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് ഒഴിവു വരുന്ന തൊഴിൽ അവസരങ്ങളിൽ എക്‌സ് സർവീസുകാർക്ക് നൽകുന്ന പരിഗണന പ്രവാസികൾക്കും അവരുടെആശ്രിതർക്കും നൽകുക, അവധിക്കായി നാട്ടിലെ ത്തുന്ന പ്രവാസികൾക്ക് വിവിധ ഗവൺമെന്റ് സേവനങ്ങൾക്കാ
യി സർക്കാർ ഓഫീസുകളിൽ അനുഭവ െപ്പടുന്ന കാലതാമസം ഒഴിവാക്കുവാൻപ്രവാസികൾക്കായിഏകജാലക സംവിധാനം ഏർപ്പെടുത്തുക, നോർക്കയുടെ സേവനങ്ങൾക്ക് ബഹ്‌റൈനിൽ കൂടുതൽ കേന്ദ്രങ്ങൾതുറക്കുക, നോർക്കയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധികളെക്കുറി ച്ച് അറിയുവാൻ കൂടുതൽ ബോധവത്കരണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും നിവേദന ത്തിൽ ഉൾ െപ്പടു ത്തിയത്.

മൈത്രി സോഷ്യൽ അസോസിയേഷൻ ഭാരവാഹികളായ സിയാദ് ഏഴംകുളം, തേവലക്കര ബാദുഷ, നിസാർകൊല്ലം, സബീർ ക്ലാ പ്പന, റിയാസ് മുഹമ്മദ്, നവാസ് കുറ, അ3സർ കുരീ പ്പുഴ തുടങ്ങിയവർ ചടങ്ങിൽസംബന്ധി ച്ചു. മൈത്രി സോഷ്യൽ അസോസിയേഷന് വേി സ്പീക്കറെ ഭാരവാഹികൾ പൊന്നാട അണിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP