Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് ബഹ്‌റൈനിൽ പൗരസ്വീകരണം; സ്വാഗതസംഘം രൂപീകരിച്ചു

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് ബഹ്‌റൈനിൽ പൗരസ്വീകരണം; സ്വാഗതസംഘം രൂപീകരിച്ചു

മനാമ: കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവലിക്ക് മൈത്രി സോഷ്യൽ അസോസിയേഷന്റെയും ബഹ്‌റൈനിലെ വിവിധ കേരളീയ മുസ്‌ലിം സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 29 ന് രാത്രി 7.30 ന് പൗരസ്വീകരണവും സ്‌നേഹ സംഗമവും നടത്തുന്നു.

സ്‌നേഹസംഗമത്തിൽ പ്രമുഖ പാർലമെന്റേറിയൻ എൻ.കെ. പ്രേമചന്ദ്രൻ എംപി. മുഖ്യപ്രഭാഷണം നടത്തുന്നതാണ്. പരിപാടിയുടെ വിജയത്തിനായി വിവിധ മുസ്‌ലിംസംഘടനകളുടെ ആഭിമുഖ്യത്തിൽ മനാമ ഫുഡ്‌സിറ്റിയിൽ കൂടിയ സ്വാഗതസംഘം യോഗത്തിൽ പ്രമുഖർ പങ്കെടുത്തു. സ്വീകരണ പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരു സ്വാഗതംസംഘം രൂപീകരിച്ചു.യോഗത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സിയാദ് ഏഴംകുളം അധ്യക്ഷനായിരുന്നു. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യഅതിഥിയായിരുന്നു.

സ്വാഗതസംഘത്തിന്റെ മുഖ്യരക്ഷാധികാരികളായി സയ്യിദ് ഫക്രുദീൻ കോയാതങ്ങൾ, സെയ്‌നുദ്ദീൻ സഖാഫി, എസ്.വി. ജലീൽ, ജമാൽ നദ്‌വി, നൂറുദ്ദീൻ, അബ്ദുൽ അസീസ്, അബ്ദുൽ മജീദ് തെരുവത്ത്, എം.സി. അബ്ദുൽ കരീം, സയ്യിദ് ഹനീഫ്, ഡോ. താജുദ്ദീൻ, അസീൽ അബ്ദുർറഹ്മാൻ, സി.കെ.അബ്ദുർറഹ്മാൻ, റഷീദ് മുസ്‌ലിയാർ, കരുനാഗപ്പള്ളി, യൂസുഫ് എന്നിവരെ തിരഞ്ഞെടുത്തു. ചെയർമാനായി സിയാദ് ഏഴംകുളത്തെയും ജനറൽ കൺവീനറായി തേവലക്കര ബാദുഷായെയും പരിപാടി കോർഡിനേറ്ററ് മാരായി നിസാർ കൊല്ലം, നജീബ് കോട്ടയം, അനസ് റഹീം എന്നിവരെയും തിരഞ്ഞെടുത്തു.

സ്വാഗത സംഘത്തിലെ മറ്റ് ഭാരവാഹികൾ : അഡ്വ.ഷബീർ അഹമ്മദ്, സഈദ് റമദാൻ നദ്‌വി, സിറാജ് കൊട്ടാരക്കര, അബ്ദുൽസത്താർ, ആലപ്പുഴ, എസ്.വി.ബഷീർ, ഷംസ് കൊച്ചിൻ, മുഹമ്മദ് ഇക്‌ബാൽ, നജീബ് കടലായി, എ.സി.എ. ബക്കർ, മജീദ് തണൽ (വൈസ് ചെയർമാന്മാർ). കെ.ടി.സലീം, ബഷീർ അമ്പലായി, ചെമ്പൻ ജലാൽ, വി.കെ.സെയ്ദാലി, കെ.എം.സെയ്ഫുദ്ദീൻ, സുബൈർ കണ്ണൂർ, നാസർ മഞ്ചേരി, ഗഫൂർ കൈപ്പമംഗലം, മുഹമ്മദ് അൻസാരി (കൺവീനർമാർമാർ).

ഷാനവാസ് കായംകുളം, ഡോ. അബ്ദുൽറഹ്മാൻ, സിക്കന്തർ കാരക്കാട്, അഷ്‌റഫ് കാട്ടിൽ പീടിക, ഷറഫ്, ഫ്യൂച്ചർ അഡ്വൊടൈസിങ് (പബ്ലിസിറ്റി കൺവീനർ). നൗഷാദ് മഞ്ഞപ്പാറ, ഹംസാകുഞ്ഞ് , ഹുസൈൻ, ലിയാഖത്തലി, എ.പി.ഫൈസൽ, അമീർ കെ. എ, നൗഷാദ് അടൂർ, അബൂബക്കർ ഹാജി (റിസപ്ഷൻ കമ്മിറ്റി കൺവീനർമാർ). ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, ലത്തീഫ് കാഞ്ഞിപ്പുഴ, നിസാർ കാഞ്ഞിപ്പുഴ, അബ്ദുൽ സമദ്, റിയാസ് കോട്ടയം, സെയ്ഫുദ്ദീൻ തേവലക്കര, സലിം ഇടുക്കി, അബ്ദുൽകലാം ചേലക്കര (ഫുഡ് & അക്കോമഡേഷൻ കൺവീനർമാർ). ഇബ്രാഹിം അദ്ഹം, നസീർ നെടുങ്കണ്ടം, ഷിബിൻ സലിം, നിയാസ് ആലുവ, അബ്ദുൽ ബാരി, അൻസർ ചവറ, ഹാരീസ്, ഷിഹാബ് അറഫ, സൽമാൻ ഹാരിസ്, പി.എച്ച്. അബ്ദുൽ റഷീദ് (ഫിനാൻസ് കമ്മിറ്റി കൺവീനർമാർ). നവാസ് കുണ്ടറ, ഷാമിർഖാൻ, സലാം മമ്പാട്ടുമൂല (വോളണ്ടിയർ കൺവീനർമാർ). കലാം തിരുവനന്തപുരം, ഫൈസൽഖാൻ, സിറാജ് പള്ളിക്കര, അനസ് യാസീൻ, നൗഷാദ് അഷറഫ്, ഉബൈദുള്ള റഹ്മാനി. അഷറഫ്, ഹരീസ്, നസീർ പാണക്കാട്, വി.പി.കെ. മുഹമ്മദ് (മീഡിയാ കൺവീനർമാർ). പബ്ലിക് റിലേഷൻ കോ-ഓർഡിനേറ്ററായി അൻസർ കുരീപ്പുഴ എന്നിവർ അടങ്ങുന്ന ഒരു 101 അംഗ സ്വാഗതസംഘ കമ്മിറ്റിയും രൂപീകരിച്ചു.

യോഗത്തിൽ തേവലക്കര ബാദുഷ സ്വാഗതവും നിസാർ കൊല്ലം നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP