Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റിൻ ഒഐസിസി യൂത്ത് വിങ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ബഹ്‌റിൻ ഒഐസിസി യൂത്ത് വിങ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം കാപാലികർ അതി നിഷ്ടൂരമായ രീതിയിൽ കൊലപ്പെടുത്തിയ തിൽ പ്രതിഷേധിച്ചു കൊണ്ട് ബഹ്റൈൻ ഒഐസിസി യൂത്ത് വിങ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തങ്ങൾക്ക് ഹിതകരമല്ലാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ 37 വെട്ട് വെട്ടി കൊലപ്പെടുത്തുക എന്നത് മനുഷ്യ സാക്ഷിക്ക് നിരക്കാത്ത മൃഗീയമായ നടപടിയാണ്.

ഇത്തരം ഭീകരമായ മാനസികാവസ്ഥ തങ്ങളുടെ അണികൾക്ക് പകർന്നു കൊടുക്കുന്ന സിപിഎം പ്രത്യയശാസ്ത്രം രാജ്യത്തിന് അപകടമാണ് . മനുഷ്യന്റെ പച്ചയായ ശരീരത്തിൽ മുപ്പത്തിയേഴും അമ്പത്തി ഒന്നും തവണ വെട്ടുന്ന ക്രൂരമായ വിനോദം തുടരുന്ന സിപിഎം സംഘ് പരിവാറിനെ പോലും നാണിപ്പിക്കുകയാണെന്നും പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു . തങ്ങളുടെ മേഖലകളിൽ മറ്റുള്ളവരാരും രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും നടത്തിയാൽ ശുഹൈബിന്റെ അവസ്ഥയാണ് നിങ്ങൾക്കും വരാനിരിക്കുന്നതെന്നാണ് ഈ പൈശാചിക നടപടിയിലൂടെ സിപിഎം പ്രബുദ്ധ കേരളത്തോട് വിളിച്ചു പറയുന്നത്. എന്തിനും ഏതിനും പ്രതികരണവുമായി രംഗത്ത് വരുന്ന സാംസ്‌കാരിക നേതാക്കളുടെ ഈ വിഷയത്തിലുള്ള കുറ്റകരമായ മൗനം അപകടകരമാണ് .

രാജ്യത്തിന്റെ ഭരണ ഘടന അനുവദിച്ചു തരുന്ന മാർഗത്തിലൂടെ പൊതു പ്രവർത്തനം നടത്തുന്നവരെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊന്നു കളഞ്ഞും ആഘോഷിക്കുന്ന സിപിഎം രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിക്കുകയാണ് . ഭരണത്തിന്റെ ഹുങ്കിൽ കാട്ടാള പ്രവർത്തനം നടത്തുന്ന ഈ കാപാലിക സംഘത്തിന് ബംഗാളിലെ ജനത നൽകിയ തിരിച്ചടി പ്രബുദ്ധ കേരളവും നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. നൂറു കണക്കിന് കുടുംബങ്ങളെ അനാഥമാക്കിയ പാരമ്പര്യം പേറുന്ന ഈ കൊലയാളി സംഘം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സിപിഎം ചെയ്യുന്ന കിരാത നടപടികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ മൂന്നു നൂറ്റാണ്ട് കണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തകർക്ക് അറിയാത്തതുകൊണ്ടല്ല മറിച്ചു ഈ രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്ത ഞങ്ങളുടെ ധീര ദേശാഭിമാനികളായ പൂർവ്വ സൂരികൾ ഞങ്ങൾക്ക് കൈമാറിയ രാഷ്ട്രീയം രാഷ്ട്ര നന്മക്ക് വേണ്ടിയാണെന്നുള്ള മഹത്തായ ആശയത്തെയും സംസ്‌കാരത്തെയും ഞങ്ങൾ നെഞ്ചോട് ചേർത്തതുകൊണ്ടാണെന്ന് ത്രിപുരയിലും കേരളത്തിലും മാത്രം നില നിൽക്കുന്ന സിപിഎം മനസ്സിലാക്കണം എന്നും യോഗം ഓർമ്മിപ്പിച്ചു

യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അധ്യക്ഷനായ ചടങ്ങിൽ യൂത്ത് വിങ് വൈസ് പ്രസിഡന്റ് സുനിൽ ചെറിയാൻ സ്വാഗതം പറഞ്ഞു. കെഎംസിസി പ്രസിഡന്റ് എസ്. വി ജലീൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു . ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം , കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ,ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം,മനു മാത്യു,ഒഐസിസി ജില്ല പ്രസിഡണ്ടുമാരായ ജസ്റ്റിൻ ജേക്കബ് , സുനിൽ കണ്ണൂർ , രാഘവൻ കരിച്ചേരി ,ശങ്കരപ്പിള്ള ,ഷാജി പൊഴിയൂർ ,എബ്രഹാം ശാമുവേൽ ,ഒഐസിസി യൂത്ത് ജനറൽ സെക്രട്ടറി അനു ബി കുറുപ്പ് , വൈസ് പ്രസിഡണ്ടുമാരായ ബാനർജി ഗോപിനാഥൻ നായർ ,മഹേഷ് ,ഷമീം ,ജാലിസ് ,സെക്രട്ടറിമാരായ അൻസൽ കൊച്ചൂടി ,നിസാർ കുന്നംകുളത്തിങ്ങൽ , ഒഐസിസി ജില്ല ജനറൽ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ് , ഷിബു എബ്രഹാം ,ഫ്രാൻസിസ്, മറ്റു യൂത്ത് വിങ് ഭാരവാഹികളായ ഫിറോസ് കണ്ണൂർ ,ഉല്ലാസ് ,ആകിഫ് ,തമീം ,അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു . ബിജു അടുക്കളത്തിൽ , അനൂപ്, ഇസ്മായിൽ കണ്ണൂർ ,അജി പി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP