Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൽ കെയെർസ് ബഹ്‌റൈൻ ഓണം ഈദ് ആഘോഷം; സലാം മമ്പാട്ടുമൂലയ്ക്ക് ആദരം.

ലാൽ കെയെർസ്  ബഹ്‌റൈൻ ഓണം ഈദ് ആഘോഷം; സലാം മമ്പാട്ടുമൂലയ്ക്ക് ആദരം.

മനാമ: മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ്, ലാൽ കെയെർസ് ബഹ്‌റൈൻ നടത്തിയ ഓണം ഈദ് ആഘോഷം വ്യത്യസ്തമായി. പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച
ഉത്ഘാടന യോഗം സെക്രട്ടറി ഫൈസൽ എഫ് എം നിയന്ത്രിച്ചു. ഓണം കഴിഞ്ഞു അടുത്ത വിഷു വരെ നടത്താൻ കഴിയുന്ന ഓണഘോഷവും, ഈദ് ആകുന്നതിനു മുൻപ് തുടങ്ങുന്ന ഈദ്
ആഘോഷങ്ങളും പ്രവാസികളുടെ സൗഭാഗ്യങ്ങളാണെന്നു ഫൈസൽ അഭിപ്രായപ്പെട്ടു.

യുദ്ധ ഭൂമിയിലെ പേടി പൂണ്ട ജീവിതങ്ങൾക്കും ജീവന്റെ അവസാന ശ്വാസം ദീർഘിപ്പിക്കാൻ
ചോരകുഞ്ഞുമായി മഹാസമുദ്രങ്ങൾ  നീന്തികടന്നു പലായനം ചെയ്യാൻ വിധിക്കപ്പെടുന്ന മനുഷ്യരുടെ യാതനകളുടെ അറുതിക്ക് വേണ്ടിയും സമൂഹ മൗന പ്രാർത്ഥനയോടെ തുടങ്ങിയ
ഓണാഘോഷ പരിപാടി പതിവ് ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി.
ബെ്രെഹനിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ   കെ ടി സലിം നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു തുടങ്ങിയ ആഘോഷപരിപാടിയിൽ പുറം ലോകമറിയാത്ത
സാധാരണ പ്രവാസികളുടെ ഉൾതുടിപ്പുകൾ തേടി ചെന്ന് ആശ്രയവും അത്താണിയുവുമായി മാറുന്ന തികച്ചും സാധാരണക്കാരന്റെ സമൂഹ്യപ്രവർത്തകൻ എന്ന്  പറയാവുന്ന
 സലാം  മമ്പാട്ടുമൂലയെ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ മൊമന്റോ നൽകിയും കെ ടി സലിം പൊന്നാട അണിയിച്ചും ആദരിച്ചു.

ബഹ്‌റൈൻ ലാൽ കെയെർസ് ഓണം ഈദ്  ആഘോഷ പരിപാടിക്ക് വേണ്ടി  മോഹൻലാൽ  അയച്ചു തന്ന ഓഡിയോ റെക്കോർഡ്  സദസ്സ് വൻ കൈയടികളോടെ ആണ്  സ്വീകരിച്ചത്.
തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പ്രമോദ് എടപ്പാൾ , കിരീടം ഉണ്ണി , ഹരിദാസ് , ഷൈജു എന്നിവർ ചേർന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ്റ്  പ്രവാസ ജീവിതത്തിന്റെ
തമാശകളിൽ പൊതിഞ്ഞ വേവലാതികളുടെ നേർരൂപമായിരുന്നു. ശരത്, മുഹമ്മദ് അബ്ദുൽ ഖാദർ ബിൻ ഫൈസൽ എന്നിവർ മോഹൻലാൽ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ  ആലപിച്ചു.

തികച്ചും വ്യത്യസ്തമായി നടത്തിയ മൾട്ടിമീഡിയ  മോഹൻലാൽ ഫിലിം ക്വിസിലൂടെ  നിരവധി സമ്മാനങ്ങൾ ആണ് പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചത്. സൽമാനിയ ഗ്രീൻ കാപ്‌സിക്കം റെസ്‌റ്റോറന്റിൽ വച്ച് നടന്ന ഓണം ഈദ് ആഘോഷ പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ ജ്യോതിഷ് പണിക്കർ നന്ദി പ്രകാശിപ്പിച്ചു.

ഓണസദ്യയും മറ്റു കലാ പരിപാടികളും പ്രജിൽ പ്രസന്നൻ, ടിറ്റോ ഡേവിസ്, മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, ഷൈജു, വിപിൻ എന്നിവർ നിയന്ത്രിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP