Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈനിൽ ഇന്ന് മുതൽ പോയന്റ് സംവിധാനം പ്രാബല്യത്തിൽ; ട്രാഫിക് നിയമലഘംഘനങ്ങൾ കർശനമായി നിരീക്ഷിക്കും; ഒരു വർഷം പോയന്റ് 20 ആയാൽ ലൈസൻസ് മരവിപ്പിക്കും

ബഹ്‌റൈനിൽ ഇന്ന് മുതൽ പോയന്റ് സംവിധാനം പ്രാബല്യത്തിൽ; ട്രാഫിക് നിയമലഘംഘനങ്ങൾ കർശനമായി നിരീക്ഷിക്കും; ഒരു വർഷം പോയന്റ് 20 ആയാൽ ലൈസൻസ് മരവിപ്പിക്കും

ബഹറിനിലെ ട്രാഫിക് മേഖലയിൽ ഇന്നു മുതൽ പോയന്റ് സംവിധാനം നടപ്പിലാക്കും. െ്രെഡവർമാരുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും മനപ്പൂർവ്വം നിയമം ലംഘിക്കുന്നവരെ തടയിടുകയുമാണ് പോയന്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം. ബഹറിനിലെ എല്ലാ തരം ഡ്രൈവിങ് ലൈസൻസുകൾക്കും പുതിയ രീതി ബാധകമായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ചട്ടലംഘനങ്ങളുടെ എണ്ണം കൃത്യമായി പരിശോധിക്കപ്പെടും. കൂടാതെ അപകടത്തിന്റെ തോത് കണക്കാക്കി പോയന്റുകൾ നിശ്ചയിക്കുകയും ഇതു ഒരു വർഷം 20 പോയന്റിലെത്തിയാൽ സ്ഥിരമായി ലൈസൻസ് റദ്ദാക്കുന്നതിലേക്കു വരെ കാര്യങ്ങൾ എത്തിക്കാം. ലൈസൻസ് ഒരു വർഷത്തിനുള്ളിൽ ലഭിച്ചതാണെങ്കിൽ പിഴ പോയന്റ് ഒരു വർഷം 40 ആയിരിക്കും.

ആദ്യ അപകടം റിപ്പോർട്ടു ചെയ്ത് 365 ദിവസത്തിനുള്ളിൽ 20 പോയന്റ് എത്തിയാലാണ് ലൈസൻസ് മരവിപ്പിക്കുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ പോയന്റ് 20ൽ എത്തിയില്ലെങ്കിൽ വീണ്ടും അടുത്ത വർഷം ആദ്യ ചടലംഘനം മുതൽ 365 ദിവസം കണക്കാക്കി തുടങ്ങും. ആദ്യ തവണ ലൈസൻസ് റദ്ദാക്കുന്നത് 3 മാസം വരെയാണ് നീണ്ടു നിൽക്കുക. രണ്ടാം തവണയും ചട്ടലംഘനം ആവർത്തിക്കുകയാണെങ്കിൽ 6 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. ഒരു വർഷം തന്നെ മൂന്നാം തവണയും ആവർത്തിക്കുമ്പോൾ ഒരു വർഷം വരെയും നാല് തവണയായാൽ ലൈസൻസ് സ്ഥിരമായി റദ്ദു ചെയ്യുന്നതിലേക്കും കാര്യങ്ങൾ എത്താം.

ഓരോ അപകടങ്ങൾക്കും കൃത്യമായ പോയന്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനും ഓടിക്കുന്ന വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ െ്രെഡവ് ചെയ്യുന്നതിനും രണ്ട് പോയന്റാണ് ചുമത്തുക. വാഹനം യഥാസ്ഥാനത്ത് പാർക്ക് ചെയ്യാതിരിക്കുകയും അംഗവൈകല്യമുള്ളവരുടെയും എമർജൻസി വാഹനങ്ങൾ, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുടെ പാർക്കിങ് ഏരിയയിൽ സ്വകാര്യ വാഹനം പാർക്ക് ചെയ്യുന്നതിനും രണ്ടു പോയന്റാണ് ചുമത്തുക. അപകടങ്ങളിൽ ആളുകൾക്കു പരിക്കേൽക്കുമ്പോഴാണ് മൂന്ന് പോയന്റ് ചുമത്തുക. കൂടാതെ എമർജൻസി ലൈനിലൂടെയും നടപ്പാത ഉപയോഗിച്ചും വാഹനത്തെ മറികടക്കുക, എമർജൻസ് സർവ്വീസുകൾക്ക് വഴി നൽകാതിരിക്കുക, ്രൈഡവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുക എന്നിവയ്ക്കും മൂന്ന് പോയന്റാണ് ചുമത്തുക.

വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനും മറ്റു വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നതിനും അഞ്ച് പോയന്റാണ് ചുമത്തുക. പൊതു ഗതാഗതം തടസപ്പെടുത്തുന്നതും അനുമതിയില്ലാതെ വാഹനങ്ങളുടെ മത്സരം സംഘടിപ്പിക്കുന്നതും അപകട ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുമ്പോഴും ലൈസൻസിൽ പറയാത്ത കാര്യത്തിന് വാഹനം ഉപയോഗിക്കുമ്പോഴും അഞ്ച് പോയന്റ് ചുമത്തും. അതീവ ഗൗരവമാർന്ന ട്രാഫിക് ലംഘനങ്ങൾക്കാണ് 7 മുതൽ പത്തു വരെയുള്ള പോയന്റുകൾ ചുമത്തുക. വാഹനത്തിന്റെ വേഗത 30 ശതമാനത്തിൽ കൂടുതലായാലും ചുവപ്പ് സിഗ്‌നൽ ലംഘിച്ചുകൊണ്ടു വാഹനമോടിച്ചാലും 7 പോയന്റാണ് ചുമത്തുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനു എട്ടും മരണ കാരണമാകുന്ന അപകടങ്ങൾ ഉണ്ടായാൽ 10 പോയന്റുമാണ് ചുമത്തുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP