Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിലെ മലയാളി പ്രൊഫഷനലുകൾക്കായ് ആർ എസ് സി വിസ്ഡം ഈവ് സംഘടിപ്പിച്ചു

ബഹ്റൈനിലെ മലയാളി പ്രൊഫഷനലുകൾക്കായ് ആർ എസ് സി വിസ്ഡം ഈവ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ മലയാളി പ്രൊഫഷണൽ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ടീം വിസ്ഡത്തിന്റെ മുഹറഖ് സെൻട്രൽ ഘടകം 'വിസ്ഡം ഈവ് ' എന്ന ശീർഷകത്തിൽ ഇഫ്താർ മീറ്റും പഠന സംഗമവും നടത്തി. എസ് എസ് എഫ് കേരള സ്റ്റേറ്റ് ഫിനാൻസ് സെക്രട്ടറി റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. ട്രൈയിനിങ് (മേക്കിങ് ഡിസിഷൻ) എന്ന സെഷന് ആർ എസ് സി നാഷനൽ കൺവീനർ വി പി കെ മുഹമ്മദ് നേത്രത്വം നൽകി. മെഡിക്കൽ, എഞ്ചിനീയറിങ്, ഐ ടി മേഖലകളിലെ നിരവധി പ്രൊഫെഷനലുകൾ സംഗമത്തിനെത്തിയിരുന്നു.

കരിയർ ഗൈഡൻസ്, നാട്ടിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പ് നൽകുക, പ്രവാസലോകത്തെ മലയാളി ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം ഒരുക്കി കൊടുക്കുന്നതിന് സഹായം നൽകുക ,ട്രെയിനിങ് ക്ലാസ്സുകൾ സംഘടിപ്പിക്കുക...മുതലായവയാണ് ആർ എസ് സി ടീം വിസ്ഡത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.

പരിപാടിയിൽ സെൻട്രൽ വിസ്ഡം കൺവീനർ ഷബീബ് പാലക്കാട് സ്വാഗതം പറയുകയും,മുൻ RSC നാഷണൽ കലാലയം കൺവീനർ ആശംസ അർപ്പിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP