Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്‌സി സ്‌നേഹ സംഗമങ്ങൾ സംഘടിപ്പിച്ചു

ആർഎസ്‌സി സ്‌നേഹ സംഗമങ്ങൾ സംഘടിപ്പിച്ചു

മനാമ: സൗഹൃദങ്ങളുടെ നൊസ്റ്റാൾജിയ എന്ന ശീർഷകത്തിൽ മൂന്നുമാസങ്ങളിലായി വിവിധ ഘടകങ്ങളിൽ സ്‌നേഹം സാമയികവുമായി ബന്ധപ്പെട്ട് അന്നൊരിക്കൽ, സവാരി, ഗൃഹാതുര സമ്മേളനം, കഥാ സമാഹാരം ഷീ പാർട്ടി വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടു. സ്‌നേഹം സാമയികത്തിന്റെ സമാപന സംഗമമായ സ്‌നേഹ സംഗമം ബഹ്‌റൈനിലെ ഇരു സോണുകളിലും (റിഫ, മനാമ) സംഘടിപ്പിക്കപ്പെട്ടു. കഴിഞ്ഞ കാലത്തെ നല്ല ഓർമ്മകളുടെ, സൗഹൃദങ്ങളുടെ നൊസ്റ്റാൾജിയകളുടെ പങ്കുവെപ്പുമാണ് സ്‌നേഹ സംഗമം പരിപാടിയിലൂടെ രിസാല സ്റ്റഡി സർക്കിൾ സമൂഹത്തോട് സംവദിക്കാൻ ശ്രമിച്ചത്.

റിഫ സോൺ സ്‌നേഹ സംഗമം സൽമാബാദിൽ സെക്കുലർ ടോക്ക്, മാനവിക രാഷ്ട്രീയം, ഓത്തു പള്ളി, വായന ശാല, സ്‌നേഹ ചങ്ങല എന്നീ വിവിധ സെഷനുകളിലായാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തക ചന്ത, കൊളാഷ് പ്രദർശനം, ഗൃഹാതുരത വിളിച്ചോതുന്ന തട്ടുകട എന്നിവ പ്രതീകാത്മക സംവിധാനവും ഒരുക്കിയായിരുന്നു ഇരു സ്‌നേഹ സംഗമങ്ങളും സംഘടിപ്പിക്കപ്പെട്ടത്.

സമൂഹത്തിൽ അകന്നുകൊണ്ടിരിക്കുന്ന സ്‌നേഹവും സൗഹാർദ്ദങ്ങളും തിരിച്ചുപിടിക്കാനുള്ള രിസാല സ്റ്റഡി സർക്കിളിന്റെ ഇത്തരം ശ്രമങ്ങൾ വളരെ ശ്ലാഘനീയമാണെന്ന് സംഗമത്തിൽ പങ്കെടുത്ത അതിഥികൾ ആശംസിച്ചു. പ്രസ്തുത സംഗമത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് ദാരിമി, മുഹമ്മദ് ഇസ്മയിൽ മിസ്ബാഹി, ഇസ്മയിൽ മുസ്ലിയാർ സൽമാൻ (ഒഐസിസി), അസ്ലം വടകര (കെഎംസിസി) സുഹൈൽ (നവ കേരള), അനിൽ വെങ്കോട് (ഭൂമിക), സിബി ഇലവ് പാലം, രഞ്ജിത്ത് (വിചാര ഭാരതി), എംസി അബ്ദുൽ കരീം അൻവർ സലിം സഅദി, ജയചന്ദ്രൻ വി പി കെ അബൂബക്കർ, ഹാജി സുലൈമാൻ ഹാജി, മുഹമ്മദ് ദാരിമി, മുഹമ്മദ് ഇസ്മയിൽ മിസ്ബാഹി ഇസ്മയിൽ മുസ്ലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ദാരിമി മടവൂർ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ശംസുദ്ധീൻ സുഹരി അധ്യക്ഷത വഹിച്ചു. സുനീർ ബാബു സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.

മനാമ സോൺ സ്‌നേഹ സംഗമം ബുദയ്യയിൽ സംഘടിപ്പിച്ചു. എല്ലാവിധ സെഷനുകളോട് കൂടി സംഘടിപ്പിക്കപ്പെട്ട സംഗമത്തിൽ പി ഉണ്ണികൃഷ്ണൻ 4 മണിക്ക് ഉദ്ഘാടനം ചെയ്തു. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സംഗമത്തിൽ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖാരായ അബ്ദുൽ ജലീൽ (ഒഐസിസി), നിസാർ കൊല്ലം (AAP), ഇ എ സലിം (ഭൂമിക), രാജു ഇരിങ്ങൽ, ടി ബാലചന്ദ്രൻ കുന്നത്ത്, ശംസുദ്ധീൻ സുഹരി, അഷ്റഫ് ഇഞ്ചിക്കൽ, മമ്മൂട്ടി മുസ്ലിയാർ, വിപികെ മുഹമ്മദ് എന്നിവർ വിത്യസ്തങ്ങളായ സെഷനുകവ്#ക്ക് നേതൃത്വം നൽകി. മനാമ സോൺ ചെയർമാൻ നവാസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഫൈസൽ അലനല്ലൂർ ആമുഖവും അഷറഫ് മങ്കര നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP