Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈജ്ഞാനിക സാങ്കേതിക പ്രദർശനവുമായി രിസാല സ്റ്റഡി സർക്കിൾ

വൈജ്ഞാനിക സാങ്കേതിക പ്രദർശനവുമായി രിസാല സ്റ്റഡി സർക്കിൾ

മനാമ: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തു ന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) എന്ന പേരിൽ വൈജ്ഞാനിക സാങ്കേതിക പ്രദർശനം സംഘടിപ്പിക്കുന്നു.

ഇന്നവേഷൻ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദർശനവേദിയാകും നോട്ടെക്കുകൾ. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനൽ രംഗത്തെ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, ചർച്ചകൾ, മത്സരങ്ങൾ, ആസ്വാദനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ഘടകങ്ങളിലായി രണ്ടു വർഷത്തിലൊരിക്കൽ നോട്ടെക്കുകൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

സാങ്കേതിക, വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കാൻ യുവ ഗവേഷകർക്ക് നോട്ടെക് അവസരം നൽകും. സാങ്കേതിക രംഗത്തെ പ്രതിഭകൾക്ക് മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങൾ, കരിയർ എക്‌സ്‌പോ, സെമിനാർ തുടങ്ങിയ വിവിധ സംരംഭങ്ങൾ നോട്ടെക് എക്‌സ്‌പോയിലുണ്ടാകും. ദ ബ്രൈൻ, ഓഫീസ് ഡിസൈനിങ് സോഫ്‌റ്റ്‌വെയറുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ, ടൂട്ടറിങ്, ആരോഗ്യം, ഗാർഹികം, സാമ്പത്തികം, കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന സാങ്കേതകവിദ്യകൾ, ലൈഫ് ടിപ്സ്, കരിയർ ഗൈഡൻസ് ഡോക്യുമെന്ററി, സ്പോട്ട് ക്രാഫ്റ്റിങ്, ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി തുടങ്ങിയ മത്സര ഇനങ്ങളുമുണ്ടാകും.

പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ക്രിയേറ്റീവ് കമ്യൂൺ, സോഷ്യൽ മീഡിയ അവയർനെസ്, സൈബർ സെക്യൂരിറ്റി, സിറ്റിസൺ ജേർണലിസം, ഗതാഗത സുരക്ഷ തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ, ഓപൺ ടോക്ക്, പ്രൊജക്ട് പ്രസന്റേഷൻ, വീഡിയോ റിവ്യൂ, ബുക് റിവ്യൂ, അപ്ലിക്കേഷൻ ഷോക്കോസ്, ശാസ്ത്രമേള, സ്‌കൂൾ പവലിയൻ, ബുക് ഷെൽഫ്, എഡ്യൂ എക്‌സ്‌പോ എന്നിവയും നടക്കും. മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്താണ് നോട്ടെക്കിൽ പങ്കെടുക്കാൻ അവസരം നൽകുക. ഈ വർഷത്തെ നോട്ടെക് ആർ എസ് സിയുടെ സെക്ടർ, സെൻട്രൽ, നാഷനൽ ഘടകങ്ങളിൽ ഈ മാർച്ച് മാസമാണ് നടക്കുക. എക്‌പോയിൽ പങ്കെടുക്കുന്നതിന് +973 36111638, +973 3918 9085 ൽ ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP