Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളീയ സമാജം കളിക്കളം- 2017ന് തുടക്കമായി; കുട്ടികൾ ശലഭങ്ങളായി നിറഞ്ഞാടുന്നു

കേരളീയ സമാജം കളിക്കളം- 2017ന് തുടക്കമായി; കുട്ടികൾ ശലഭങ്ങളായി നിറഞ്ഞാടുന്നു

മനാമ: ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന അവധിക്കാല ക്യാമ്പായ കളിക്കളം 2017 -അക്ഷരാർത്ഥത്തിൽ ശലഭക്കൂട്ടമായി മാറുകയാണ്. അഞ്ച് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായക്കാരായ കുട്ടികളുടെ ഒത്തുചേരൽ കുരുന്നു മനസ്സുകളുടെ സംഗമ വേദി കൂടിയാണ്. മലയാള ഭാക്ഷയുടെയും മലയാള നാടിന്റെയും പൈതൃകങ്ങളും പാരമ്പര്യങ്ങളും അതോടൊപ്പം കടന്നുപോയ കാലഘട്ടങ്ങളെക്കുറിച്ചുള്ള അറിവും പങ്കുവെക്കുന്ന കളിക്കളത്തിൽ ജന്മനാടിനെ ഏറെ അറിയുക എന്ന സന്ദേശത്തിനാണ് ലക്ഷ്യമാക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമുള്ള കേരളത്തെകുറിച്ചുള്ള വിജ്ഞാനപ്രദമായ പഠനത്തോടൊപ്പം വിനോദകരമായ നിരവധി പരിപാടികളും കളിക്കളം 2017 ന്റെ സവിശേഷതയാണ് . കബനി, കല്ലായി, കല്ലട, മയ്യഴി എന്നീ നാല് നദികളുടെ നാമത്തിൽ നാലു സംഘങ്ങളായി അവരുടെ നേതൃത്വത്തിൽ തികച്ചും ആവേശകരമായ പ്രകടനമാണ് സമാജം ഹാളിൽ നടന്നുവരുന്നത് .ഓരോ ആഴ്ചയുടെയും അവസാന ദിനത്തിൽ ഓരോ സംഘവും അവർ പരിശീലിച്ചെടുക്കുന്ന കലാവിരുന്ന് വേദിയിൽ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് . ഏഴ് വയസ്സിൽ താഴെ പ്രായക്കാരായ എഴുപതോളം കുസൃതി കുരുന്നുകളുടെ ചോട്ടാ സംഘവും 'കളിക്കളത്തിലെ കൗതുക കാഴ്ചകളാണ്. പടം വരച്ചും പാട്ടുപാടിയും നൃത്തം വച്ചും അവധിക്കാലം തുള്ളിച്ചാടി രസിക്കുകയാണ് ഈ കൂട്ടർ.

ജൂലൈ ഒന്നിന് തുടക്കം കുറിച്ച സമ്മർ ക്യാമ്പ് ഓഗസ്റ്റ് 18 ന് കേരളത്തനിമയാർന്ന വിവിധങ്ങളായ കലാരൂപങ്ങൾ കോർത്തിണക്കികൊണ്ടുള്ള വർണ്ണപ്പകിട്ടാർന്ന ദൃശ്യവിരുന്നോടെ കളം പിരിയും.
കഴിഞ്ഞ 33 വർഷങ്ങളായി കുട്ടികളുടെ വേദികളിൽ പ്രശസ്തനായ ആലപ്പുഴ ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറായ ചിക്കൂസ് ശിവൻ ആണ് ക്യാമ്പ് ഡയറക്ടർ. . അദ്ദേഹത്തിന്റെ പത്‌നി രാജി ശിവനും ക്യാമ്പിൽ സജീവ സാന്നിധ്യമാണ് . കലാപ്രവർത്തനത്തിന് ' ഗുരുശ്രേഷ്ട്ര ' പുരസ്‌കാര ജേതാവ് കൂടിയായ ചിക്കൂസ് ശിവൻ ഇത് നാലാം തവണയാണ് ബഹറിൻ കേരളീയ സമാജത്തിൽ ക്യാമ്പിന് നേതൃത്വം നൽകാനെത്തിയിട്ടുള്ളത് .ക്യാമ്പിന്റെ സുതാര്യമായ

പ്രവർത്തനങ്ങൾക്ക് മനോഹരൻ പാവറട്ടി കോർഡിനേറ്ററും, ജയ രവികുമാർ കൺവീനറും, രജിത അനിൽ, നിത ബിറ്റോ, ശ്രീന ശശി , ഉഷ മുരളി, ശുഭ അജയ്, ശ്രീലക്ഷ്മി ശ്രീഹരി, ഗിരിജ മനോഹർ, ഉമ ഉദയൻ, ലത മണികണ്ഠൻ, രമ്യ ബിനോജ്, വിദ്യ ശ്രീകുമാർ, നിമ്മി റോഷൻ അനീസ ഷാഫി , കാർത്തിക് മേനോൻ, ശ്രീഹരി ജി പിള്ള, ജനാർദനൻ നമ്പ്യാർ, റെജി കുരുവിള, വിജയൻ കല്ലട, ആന്റണി പെരുമാനൂർ, മുകുന്ദ് പ്രസാദ് എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ കളിക്കളം 2017 ന് ഏറെ ശ്രദ്ധേയമായ പരിഗണനയാണ് നൽകിയിരിക്കുന്നത് .

ചിത്രരചന ,കരകൗശലം, നാടൻപാട്ട്, നൃത്തം, ഏകാഭിനയം, മൂകാഭിനയം, സ്‌കിറ്റ്, ലഘുനാടകം, കൊറിയോഗ്രഫി, സാഹിത്യ രചന, കയ്യെഴുത്തു മാഗസിൻ എന്നിവയിൽ കുട്ടികളുടെ അഭിരുചിക്കനുസരണമായ കലാപഠനത്തോടൊപ്പം, ചിത്രരചന മത്സരം, കായിക മത്സരം, ബാസ്‌കറ്റ് ബോൾ എന്നിവക്കൊപ്പം ആർത്തുല്ലസിക്കാനാവും വിധമുള്ള ' ജിംഖാന ' മത്സരങ്ങളും കളിക്കളത്തെ ശ്രദ്ധേയമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 39848091, 36782497, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP