Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

77 ാം വയസ്സിലും പാട്ടിന്റെ പാലാഴി തീർത്ത് മൂസാക്ക; സാംസ'' സാംസ്‌കാരിക സമിതി ഇശൽ രാവ് 2018'' പെയ്തിറങ്ങി

77 ാം വയസ്സിലും പാട്ടിന്റെ പാലാഴി തീർത്ത് മൂസാക്ക; സാംസ'' സാംസ്‌കാരിക സമിതി ഇശൽ രാവ് 2018'' പെയ്തിറങ്ങി

പ്രിൽ 19 നു ഇന്ത്യൻ ക്ലബ്ബിൽ ' സാംസ'' സാംസ്‌കാരിക സമിതി സംഘടിപ്പിച്ച സ്‌നേഹസാന്ത്വനം പ്രസീത് സ്മരണാഞ്ജലി, കേരളത്തിന്റെ പ്രിപയ്‌പ്പെട്ട മാപിളപ്പട്ടുകാരൻ എരഞ്ഞോളി മൂസ്സയും സംഘവും നയിച്ച ഇശൽ രാവ് 2018 കലാമൂല്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

മാറി വരുന്ന ഇന്ത്യൻ സാമൂഹ്യ ചുറ്റ് പാടിൽ സാംസ പോലുള്ള സാംസ്‌കാരിക കൂട്ടായ്മകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതിർവരമ്പുകൾ ഇല്ലാത്ത സ്‌നേഹത്തിന്റെ കൂട്ടായ്മയായി ഈ സംഘടന ഇനിയും മുന്നോട്ട് പോവട്ടെ എന്ന് ആശംസിച്ചു.

മൂസക്കയോടൊപ്പം, ബഹറിനിലെ പാട്ടുകാരായ നസീബ കസർക്കോട്, രിനോഷ് വിൻസെന്റ് , ശ്രീഷ്മ വടകര എന്നിവരും നിരവധി മെലടികൾ പാടി. ഒപ്പം കുമാരി അനഘ വത്സരാജ് അവതരിപ്പിച്ച മോഹിനിയാട്ടം, കുമാരി ജയവന്തി കുലശേഖരൻ അവതരിപ്പിച്ച പൂജ നൃത്തവും കൂടെ സാമ്‌സയിലെ പാട്ടുകാർ പങ്കെടുത്ത ഗാനമേളയും അരങ്ങേറി.

വിവിധ സംഘടനാ പ്രതിനിധികൾ, സമൂഹത്തിന്റെ വിവിധ മേഖലയിലെ ജനവിഭാഗങ്ങൾ എന്നിവരെ കൊണ്ടും തിങ്ങി നിറഞ്ഞ സദസ്സിനു പഴയ മാപിളപ്പാട്ടുകളുടെ പുനരാവിഷ്‌കാരം നവ്യ അനുഭവമായി മാറി. ''മാണിക്യ മലരായ പൂവി, മനസ്സെന്ന പൂന്തോപ്പിൽ , എന്തെല്ലാം വർണ്ണങ്ങൾ, തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ പാടികൊണ്ട് മൂസക്ക തന്റെ 77 ആം വയസ്സിലും പാട്ടിന്റെ പാലാഴി തീർത്തത് അത്ഭുതകരമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP