Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; അഡ്ജസ്റ്റ്‌മെന്റെ് മുന്നണികൾക്കെതിരെ മികച്ച സ്ഥാനാർത്ഥികളുമായി യു.പി.പി

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; അഡ്ജസ്റ്റ്‌മെന്റെ് മുന്നണികൾക്കെതിരെ മികച്ച സ്ഥാനാർത്ഥികളുമായി യു.പി.പി

ഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്നവർക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധന നടത്തി സ്വീകരിച്ച പത്രികകൾ ഇന്ന് വൈകീട്ട് ആറ് മണിക്ക് നോട്ടീസ് ബോർഡിൽ പതിക്കുമെന്ന് റിട്ടേർണിങ് ഓഫീസർ ലെനി പി. മാത്യു അറിയിച്ചു.ന

വംബർ 29ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പിൻവലിക്കാനുള്ള സമയം നൽകിയിട്ടുണ്ട്. അന്ന് വൈകീട്ട് ഏഴ് മണിക്ക് അവസാന ഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് പ്രചാരണ രംഗം സജീവമാകും. ഡിസംബർ എട്ടിന് രാവിലെ മുതൽ തന്നെ ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ആരംഭിക്കും. രാത്രി എട്ട് മണിയോടെ ഫലം അറിവാകും.

അഡ്ജസ്റ്റ്‌മെന്റെ് മുന്നണികൾക്കെതിരെ മികച്ച സ്ഥാനാർത്ഥികളുമായി യു.പി.പി

2008 ൽ വെറും 6500 ൽ പരം കുട്ടികളുമായി മുന്നോട്ട് പോകാൻ കഴിയാതെ സ്തംഭിച്ചു നിന്ന് പോയ ഇന്തൃൻ സ്‌കൂളിനെ അന്ന് അധികാരത്തിലെത്തിയ യു.പി.പി 12500 ലധികം കുട്ടികളായുയർത്തിയത് ഭരണ നൈപുണൃത്തിന്റെ ഭാഗമായായിരുന്നു.

2011 ൽ ഈസാ ടൗൺ കാൻപസിൽ വിശാലമായ ഡയമണ്ട് ജൂബിലി ബ്‌ളോക്കും 2013 ൽ കൊട്ടാര സദൃശൃമായ റിഫാ കാൻപസും പണിതത് യു.പി.പിയ്ക് മാത്രം അവകാശപ്പെടാവുന്ന ഭരണ നേട്ടങ്ങളാണ്.

തെരഞ്ഞെടുപ്പ് വരുൻപോൾ മാത്രം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി പുതിയ അഡ്ജസ്റ്റ്‌മെന്റ് മുന്നണികൾക്ക് രൂപം നൽകുകയും സംപത്തിന്റേയും സ്വാധീനത്തിന്റേയും കയ്യൂക്കിന്റേയും ബലത്തിൽ എങ്ങിനെയെൻകിലും അധികാരത്തിൽ വരികയും വെറും ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം വീതം വെക്കലിന്റെ പേരിൽ തമ്മിൽ തല്ലിപിരിയുകയും ചെയ്യുന്ന വിലകുറഞ്ഞ കച്ചവട പകപോക്ക് രാഷ്ട്രീയക്കാരിൽ നിന്നും ഇന്തൃൻ സ്‌കൂളിനെ സംരക്ഷിക്കുക എന്ന ഒരു വലിയ ദൗതൃം യുപി.പി ഏറ്റെടുക്കുകയാണ്.

ഈ കഴിഞ്ഞ മൂന്ന് വർഷം ക്രിയാത്മകമായ പ്രതിപക്ഷമായും അതിന് മുൻപ് ആറ് വർഷം സ്‌കൂളിന്റെ ചരിത്രത്തിലെ സുവർണ്ണകാലമായി രചിക്കപ്പെട്ട ഭരണ സേവനത്തിനും നേതൃത്വം വഹിച്ച യു.പി.പി .നൽകുന്ന വാഗ്ദാനങ്ങൾ സൻപൂർണ്ണമായും പാലിച്ച ചരിത്രമുള്ള പ്രസ്ഥാനമാണ് . എന്ന് യു.പി.പി രക്ഷാധികാരിയും മുൻ ഇന്തൃൻ സ്‌കൂൾ ചെയർമാനുമായ എബ്രഹാം ജോൺ , കൺവീനർ പി.എസ്. രാജ്‌ലാൽ തൻപാൻ എന്നിവർ പറഞ്ഞു.

സ്‌കൂളിലെ വിദൃാഭൃാസ നിലവാരവും വികസന പ്രക്രിയകളും മുരടിപ്പിച്ച് സ്‌കൂളിനെ തകർച്ചയുടെ വക്കിലെത്തിച്ച ഇപ്പോഴത്തെ ചെയർമാനും വൈസ് ചെയർമാനും വീണ്ടും തട്ടിക്കൂട്ടിയുണ്ടാക്കിയ വൃതൃസ്തങ്ങളായ രണ്ടു അഡ്ജസ്റ്റ്‌മെന്റ് മുന്നണികളിൽ നിന്നും സ്‌കൂളിനെ രക്ഷിക്കേണ്ടത് അനിവാരൃമാണ്.

ഫീസിനത്തിലും ഫെയർ നടത്തിയും രക്ഷിതാക്കളിൽ നിന്നും അധികമായി പിരിച്ചെടുത്ത പത്ത് ലക്ഷം ദിനാറിന്റെ കണക്കു പറയാൻ ഈ രണ്ടു പ്രമുഖരും ഒരു പോലെ ബാധൃസ്ഥരാണ്.

ക്‌ളബ്ബ് രാഷ്ട്രീയത്തിന്റെ അപ്പോലസ്തന്മാരായ ഇവർ നടത്തിയ അധികാര ദുർവിനിയോഗം അഴിമതിക്ക് തുല്ലൃമാണ്.

ഇന്തൃൻ സ്‌കൂളിനെ രക്ഷിക്കാൻ യു.പി.പി എന്ന മുദ്രാവാകൃവുമായി വിദൃാഭൃാസ നിലവാരവും സമസ്ത മേഖലകളിലുള്ള വികസനവും ഉയർത്താൻ ലക്ഷൃമിട്ട് സേവന തൽപരരും വിദൃാസൻപന്നരുമായ സഥാനാർത്ഥികളെയാണ് യു.പി.പി ഈപ്രാവശൃം മത്സര രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഐ.സി.ആർ എഫിൽ നൂറു കണക്കിന് സൗജനൃ മെഡിക്കൽ കൃാൻപുകൾക്ക് നേതൃത്വം നൽകുകയും എൻപസിയുമായി ബന്ധപ്പെട്ട സാധാരണക്കാരന്റെ ആവശൃങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങളും സഹായങ്ങളുമായി വർഷങ്ങളോളം മുൻ പന്തിയിൽ നിൽക്കുകയും ചെയ്യുന്ന അജയ കൃഷ്ണനാണ്‌ചെയർമാൻ സ്ഥാനാർത്ഥി എം.കോം ,എംബി.എ,എം.എസ്.ഡബ്‌ളൃു ബിരുദാനന്തര ബിരുദ ധാരിയാണ്.

ബിരുദ ധാരിയായ റഷീദ് നടുക്കണ്ടി പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ ആളുകളുടെ യും കഴിഞ്ഞ പത്ത് വർഷത്തോളം ഇന്തൃൻ സ്‌കൂൾ രക്ഷിതാക്കളുടെ ഏതൊരാവശൃത്തിനും ആവശൃങ്ങൾക്ക് വേണ്ടി പൊതു സമൂഹത്തിൽ നിരന്തര സേവനം അർപ്പിക്കുന്ന ആളാണ്.

ഇന്തൃൻ സ്‌കൂളിലെ മുതിർന്ന മുൻ അദ്ധൃാപകനായിരുന്ന
ഇംഗ്‌ളീഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും എജൃുക്കേഷനിൽ ഡോക്ടറേറ്റുള്ള റോയ് സെബാസ്റ്റൃൻ ( എംഎ, ബി.എഡ് , പി.ജി.ഡി.റ്റി.ഇ, ഡി.എ, കൃു.സി.എഫ്)

ഡോക്ടർ മനിലാ റാഫി എം.എസ്.സി , പി എച്ച് ഡി ബിരുദവും വിദൃാഭൃാസ മികവിലും കാതലായ മാറ്റത്തിലും വൃക്തമായ കാഴ്ചപാടുമുള്ള ഒരദ്ധൃാപിക കൂടിയാണ്

ഡോക്ടർ സുരേഷ് സുബ്രമണൃം എം.സി.എ, എം ഫിൽ, പി എച്ച് ഡി, എം സി പി ഡി ബിരുദമുള്ള ഇദ്ദേഹം ഇന്തൃൻ സ്‌കൂളിലെ തന്നെ മുൻ ഐടി വിഭാഗത്തിന്റെ വികസനത്തിന് തുടക്കമിട്ട അദ്ധൃാപകനായിരുന്നു.

പത്ത് വർഷമായി ഇന്തൃൻ സ്‌കൂളിന്റെ വികസനോമുഖമായ പ്രവർത്തനങ്ങളിൽ സജീവ പൻകാളിയും മികച്ച സംഘാടകനും കായിക പ്രേമിയുമാണ്

ബിരുദ ധാരിയായ പ്രകാശ് റോഡ്രിജ്സ്സ് ബിരുദദാരിയും ബഹ്‌റൈനിലെ പ്രമുഖ കൻപനിയിലെ അക്കൗണ്ടസ് മേധാവിയും ഇന്തൃൻ സ്‌കൂൾ പൂർവ്വ വിദൃാർത്ഥി സംഘടനയിലെസജീവ ശസാന്നിധൃവുമാണ്.

സ്‌കൂൾ അഡ്‌മിഷൻ രക്ഷിതാക്കളുടെ അവകാശമാക്കുക

ഒട്ടും ഫീസ് വർദ്ദനവില്ലാതെ ലോകോത്തര മാതൃകയിൽ സൗകരൃങ്ങളും സംവിധാനങ്ങളും ഒരുക്കി ഉന്നത നിലവാരവുമുള്ള വിദൃാഭൃാസം സ്‌കൂളിനകത്ത് തന്നെ ഉറപ്പ് വരുത്തുക

ഹയർ എജൃുക്കേഷൻ കൊണ്ടു വരുന്നതിൽ സദാ ജാഗരൂകരാകുക

അധൃാപകർക്കും ജീവനക്കാർക്കും വർഷം തോറും ശൻപള വർദ്ദന നൽകുന്ന ആദൃകാല നയം തുടർന്നും നടപ്പിലാക്കുക

എ.സി, ഗതാഗതം എന്നീ അതി പ്രധാന സൗകരൃങ്ങൾ കുറ്റമറ്റതും കൃതൃമുള്ളതുമാക്കുക

മെഗാ ഫെയർ പോലുള്ള ഫെസ്റ്റിവെലുകളിൽ എല്ലാവർക്കും തുല്ലൃ പരിഗണന നൽകുക.
സാൻപത്തികമായും അല്ലാതെയും പിന്നോക്കം നിൽക്കുന്ന വിദൃാർത്ഥികൾക്ക് ആവശൃമായ രീതിയിൽ കൈതാങ്ങായി നിന്ന് അവരെ മുഖൃ ധാരയിലേക്കുയർത്തുക. എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷൃങ്ങളെന്ന് മീഡിയ കൺവീനർ എഫ്.എം.ഫൈസൽ ,എം ടി .വിനോദ് അബ്ദുൽ സഹീർ, വി എം.ബഷീർ, മോനി ഒടികണ്ടത്തിൽ ,ജേൃാതിഷ് പണിക്കർ, അബ്ബാസ് സായ്പ് , മുഹമ്മദലി, അബ്ദുൽ റഊഫ്, എബി തോമസ്,ജോർജ് മാതൃു, ചോട്ടുലാൽ, ഫിറോസ് ഖാൻ, തോമസ് ഫിലിപ്പ്,അജി , തരകൻ,ഷിജു,അജിത് കുമാർ, എന്നിവർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP