Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് നിന്നും പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നു; ഒമാനിൽ നിന്ന് സെയ്ൻ ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് തീരുമാനം

രാജ്യത്ത് നിന്നും പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നു; ഒമാനിൽ നിന്ന് സെയ്ൻ ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് തീരുമാനം

മനാമ: രാജ്യത്ത് നിന്നും പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിന് തീരുമാനം. ഇതിന്റെ ഭാഗമായി ഒമാനിൽ നിന്ന് സെയ്ൻ ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രാദേശിക എൻജിനീയറിങ് കന്പനി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പ്ലാസ്റ്റിക് ബാഗുകൾക്ക് പരിസ്ഥിതി സൗഹൃദമായ ഒരു ബദലായി സെയ്ൻ ബാഗുകൾ ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് ടി.എഫ് എൻജിനീയറിംഗും സെയ്ൻ ബാഗും ഒപ്പു വെച്ചത്്. റിപ്പബ്ലിക്ക് ഓഫ് ഇൻഡോനേഷ്യ അടിസ്ഥാനമാക്കി ജൈവ ഉൽപ്പന്നങ്ങൾ, പുനരുൽപ്പാദിപ്പിക്കാവുന്ന വസ്തുക്കൾ തുടങ്ങിയവയിൽ നിന്നാണ് സെയ്ൻ ബാഗുകൾ ഉൽപ്പാദിപ്പിക്കുന്നതെന്ന് ടി.എഫ് എഞ്ചിനീയിങ് മാനേജിങ് ഡയറക്ടർ കെയ്ങ് മിഗ് പറഞ്ഞു.

100 ശതമാനവും കന്‌പോസ്റ്റ് ചെയ്യാവുന്നതുമായ ഉൽപ്പന്നമാണ് കന്പനിയുടേത്. ശേഷിപ്പുകൾ ഇല്ലാത്തതിനാൽ സമുദ്രങ്ങൾക്കും ജലസ്രോതസുൾക്കും ദോഷം വരുത്താത്തതും മൃഗങ്ങൾ, പ്രകൃതി, മനുഷ്യർ എന്നിവയ്‌ക്കെല്ലാം നിരുപദ്രവകാരിയുമാണ് ഈ ഉൽപ്പന്നം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP