Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിന് ഇനി പുതിയ മന്ത്രിമാർ; പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വീണ്ടും പ്രധാനമന്ത്രി

ബഹ്‌റിന് ഇനി പുതിയ മന്ത്രിമാർ; പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വീണ്ടും പ്രധാനമന്ത്രി

മനാമ: ബഹ്‌റൈൻ പാർലമെന്റിലേക്കും മുനിസിപ്പാലിറ്റിയിലേക്കും നടന്ന തെരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. നീതിന്യായ ഇസ്ലാമിക കാര്യ വകുപ്പുമന്ത്രിയും ഹൈ ഇലക്ഷൻ കമീഷൻ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയാണ് രണ്ടാം വട്ട വോട്ടെടുപ്പിന് ശേഷം അന്തിമ ഫലം പ്രഖ്യാപിച്ചത്.

ഇതോടെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്‌റിൻ മന്ത്രിസഭയുടെ രാജിക്കത്ത് ഇന്നലെ ബഹ്‌റിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് സമർപ്പിച്ചു. രാജിക്കത്ത് സ്വീകരിച്ച ബഹ്‌റിൻ രാജാവ് ഇന്നലെ തന്നെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെ വീണ്ടും തിരഞ്ഞെടുത്തു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നിയമിക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും ഹമദ് രാജാവ് പുറപ്പെടുപ്പിച്ചു.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയികൾ: കാപിറ്റൽ ഗവർണറേറ്റ് 1. ആദിൽ അബ്ദുറഹ്മാൻ മുഹമ്മദ് അഹ്മദ് അൽ അസ്സൂമി, 2. അഹ്മദ് അബ്ദുൽ വാഹിദ് ജാസിം ഹസൻ ഖറാത്ത, 3. ആദിൽ ഹമീദ് അബ്ദുൽ ഹുസൈൻ ജഅ്ഫർ, 4. അബ്ദുറഹ്മാൻ റാശിദ് അബ്ദുറഹ്മാൻ ഖലഫ് ബൂമജീദ്, 5. നാസർ അബ്ദുൽ രിദ മുഹമ്മദ് അലി അൽ ഖസീർ, 6. അലി ഹസൻ അഹ്മദ് അലി അൽ അതീശ്, 7. ഉസാമ അബ്ദുൽ ഹമീദ് അബ്ദുല്ല അൽ ഖാജ, 8. മജീദ് മുഹ്‌സിൻ മുഹമ്മദ് അൽ അസ്ഫൂർ, 9. മുഹമ്മദ് ജഅ്ഫർ മീലാദ് അബ്ബാസ്, 10. നബീൽ അബ്ദുല്ല അലി മുഹമ്മദ് അൽ ബലൂഷി.

മുഹറഖ് ഗവർണറേറ്റ് 1. അലി ഈസ അബ്ദുല്ല അഹ്മദ് ബൂ ഫർസാൻ, 2. ഇബ്രാഹിം ജുമ അലി മുഹമ്മദ് അൽ ഹമ്മാദി, 3. ജമാൽ അലി ജാസിം ബൂഹസൻ, 4. ഈസ അബ്ദുൽ ജബ്ബാർ മഹ്മൂദ് അൽ കൂഹിജി, 5. മുഹമ്മദ് ഹസൻ റാശിദ് അൽ ജൗദർ, 6. അബ്ബാസ് ഈസ അലി ഹസൻ അൽ മാദി, 7. അലി യാഖൂബ് യൂസുഫ് മുഹമ്മദ് അൽ മുഖ്‌ലഹ്, 8. അബ്ദുറഹ്മാൻ അലി അബ്ദുറഹ്മാൻ ബൂഅലി.

നോർത്തേൺ ഗവർണറേറ്റ് 1. ഫാത്തിമ അബ്ദുൽ മഹ്ദി യൂസുഫ് അൽ അസ്ഫൂർ, 2. ജലാൽ ഖാദിം ഹസൻ ഖാദിം, 3. ഹമദ് സലിം അലി ഈദ് അൽ ദൂസരി, 4. ഗസ്സി ഫൈസൽ ഹസൻ ഹുസൈൻ അൽ റഹ്മ, 5. അലി അബ്ദുല്ല അലി ഹുസൈൻ അൽ അറാദി, 6. റുവ ബദർ മുബാറക് അലി അലി അൽ ഹൈകി, 7. മാജിദ് ഇബ്രാഹിം ഹസൻ ഇബ്രാഹിം അൽ മാജിദ്, 8. ഈസ അഹ്മദ് മുസ്തഫ തുർക്കി, 9. അബ്ദുൽ ഹമീദ് അബ്ദുൽ ഹുസൈൻ അഹ്മദ് മുഹമ്മദ്, 10. മുഹമ്മദ് ഇസ്മായിൽ അഹ്മദ് അൽ അമ്മാദി, 11. ജമാൽ ദാവൂദ് സൽമാൻ അഹ്മദ്, 12. ജമീല മൻസൂർ ജാസിം അൽ സമ്മാക്.

സതേൺ ഗവർണറേറ്റ് 1. ഖാലിദ് അബ്ദുൽ അസീസ് യൂസുഫ് അൽ ശായിർ, 2. മുഹമ്മദ് സൽമാൻ മുഹമ്മദ് സാലിഹ് അഹ്മദ്, 3. അബ്ദുൽ ഹലീം അബ്ദുല്ല അഹ്മദ് മുറാദ്, 4. മുഹമ്മദ് യൂസുഫ് മുഹമ്മദ് അൽ മാരിഫി, 5. ഖലീഫ അബ്ദുല്ല മുഹമ്മദ് അൽ ഗാനിം, 6. അനസ് അലി അലി സൈഫ് ബൂഹിന്ദി, 7. അബ്ദുല്ല അലി ജാബിർ ഹുവൈൽ, 8. ദിയാബ് മുഹമ്മദ് മുഹമ്മദ് ദിയാബ് അൽ നുഐമി, 9. മുഹ്‌സിൻ അലി മുഹമ്മദ് അബ്ദുല്ല അൽ ബക്രി, 10. അഹ്മദ് ഇബ്രാഹിം റാശിദ് റാശിദ് അൽ മുല്ല.

മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയികൾ: മുഹറഖ് ഗവർണറേറ്റ് 1. യൂസുഫ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽ റായിസ്, 2. മുഹമ്മദ് അബ്ദുല്ല ഹമദ് അബ്ദുല്ല സഅദ് അൽ സിനാൻ, 3. നജും അബ്ദുല്ല ഹമദ് അബ്ദുല്ല സഅദ് അൽ സിനാൻ, 4. ഗസ്സി അബ്ദുൽ അസീസ് യൂസുഫ് ജഅ്ഫർ അൽ മുർബാതി, 5. മുഹമ്മദ് ഖലീഫ അഹ്മദ് ഖലീഫ ഹിറസ്, 6. അലി അബ്ദുല്ല അലി അൽ നസൂഹ്, 7. സബാഹ് റാശിദ് മുഹമ്മദ് അൽ ദൂസരി, 8. യൂസുഫ് അഹ്മദ് ഹസൻ മുഹമ്മദ് അൽ തവാദി.

നോർത്തേൺ ഗവർണറേറ്റ് 1. അലി അബ്ദുല്ല അൽ ശുവൈഖ്, 2. ഫാത്തിമ അബ്ബാസ് ഖാസിം മുഹമ്മദ്, 3. അബ്ദുല്ല ഇബ്രാഹിം മുബാറക് ഖലീൽ അൽ ദൂസരി, 4. ഹമദ് അബ്ദുല്ല ജാബിർ അൽ ദൂസരി, 5. അഹ്മദ് മുഹമ്മദ് അബ്ദുല്ല അൽ കൂഹിജി, 6. അബ്ദുല്ല അബ്ദുൽ ഹമീദ് അബ്ദുല്ല അശൂർ, 7. ബിദൂർ ജഅ്ഫർ ഹസൻ അബ്ദുൽ റസൂൽ ബിൻ റജബ്, 8. മുഹമ്മദ് അബ്ദുല്ല ഈസ ഖലീഫ ബൽശൂക്, 9. ഖാലിദ് ഇബ്രാഹിം മുഹമ്മദ് ഖംബാർ, 10. താഹ സാലിഹ് ഇബ്രാഹിം ജുമ അൽ ജുനൈദ്, 11. മുഹമ്മദ് ഖലീഫ അബ്ദുല്ല ഹുസൈൻ ബൂഹുമൂദ്, 12. ഹുസൈൻ അലി ഹുസൈൻ മുഹമ്മദ് അബ്ദുല്ല അൽ ഖയ്യാത്ത്.

സതേൺ ഗവർണറേറ്റ് 1. അബ്ദുല്ല മുബാറക് ബിലാൽ മുബാറക്, 2. മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽഖാൽ, 3. അഹ്മദ് യൂസുഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൽ അൻസാരി, 4. യൂസുഫ് ഇബ്രാഹിം യൂസുഫ് മുഹമ്മദ് അൽ സബ്ബാഗ്, 5. മുഹമ്മദ് മൂസ അലി മുഹമ്മദ്, 6. നജീബ് ഹമദ് ജുമ അൽ കവ്വാരി, 7. അബ്ദുൽ ലത്തീഫ് മുഹമ്മദ് സൽമാൻ മുഹമ്മദ്, 8. ബദ്ര്! സാലിഹ് അബ്ദുൽ അസീസ് അൽ തമീമി, 9. ബദർ സൗദ് ജാബിർ അബ്ദുല്ല അൽ ദൂസരി, 10. ഈസ യൂസുഫ് അബ്ദുല്ല അഹ്മദ് അൽ ദൂസരി.

ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമായിരിക്കും ഇനി മന്ത്രിമാരെ തെരഞ്ഞെടുക്കുക. വരും ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP