Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ; മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് നാട്ടിൽ നിന്നും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

ബഹ്‌റിനിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ; മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് നാട്ടിൽ നിന്നും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബഹ്‌റൈനിലെ ജോലി ചെയ്തുവരികയായിരുന്നു മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കുന്നത്ത് വീട്ടിൽ അഹമ്മദിന്റെയും പാത്തുമ്മക്കുട്ടിയുടെയും മകൻ മുഹമ്മദ് റഫീഖിനെ ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 46 വയസായിരുന്നു പ്രായം.

ഉമൽ ഹസത്തെ ഒരു റസ്റ്റോറന്റിൽ താൽക്കാലിക ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലുള്ള ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലായിരുന്നു ബഹ്‌റൈനിലുള്ള ഭാര്യാ സഹോദരൻ മജീദുംമറ്റു സുഹൃത്തുക്കളും.അതിനിടെയാണ് മുൻപ് ഇദ്ദേഹം താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് പരിസരവാസികൾ ചില സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയത്.

തുടർന്ന് സാമൂഹ്യ പ്രവർത്തകരാണ് സലാം മന്പാട്ടുമൂല പൊലീസിൽ വിവരം അറിയിക്കുകയും താമസിച്ചിരുന്ന മുറി പരിശോധിക്കുകയും ചെയ്തപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP