Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; വടുതല സ്വദേശിയെ മരമം വിളിച്ചത് സുഹൃത്തുക്കൾക്ക് ഒപ്പം ഷട്ടിൽ കളിച്ച് വിശ്രമിക്കുന്നതിനിടെ

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; വടുതല സ്വദേശിയെ മരമം വിളിച്ചത് സുഹൃത്തുക്കൾക്ക് ഒപ്പം ഷട്ടിൽ കളിച്ച് വിശ്രമിക്കുന്നതിനിടെ

മനാമ: ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം വടുതല പഴമനപറന്പിൽ സുബ്ബയ്യൻ മകൻ ഷിബു സുബയ്യൻ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.

2012 മുതൽ ബഹ്‌റൈനിൽ കെയ്പ് ആർ ബി ഹിൽട്ടൺ കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.തിങ്കളാഴ്ച കന്പനിയുടെ റിഫ യാർഡിൽ ഷട്ടിൽ കളിച്ചു കഴിഞ്ഞ് വിശ്രമിക്കവേ ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഭാര്യ രാഖി, മക്കളായ ഗൗരി നന്ദന, റിതു നന്ദന എന്നിവർ നാട്ടിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP