Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി ഇന്ത്യക്കാർക്കായി പുതിയ പദ്ധതികളുമായി ഫെഡറൽ ബാങ്ക്, ഗൾഫ് രാജ്യങ്ങളിൽ ഉടൻ തന്നെ റെപ്രസെന്റേറ്റീവ് ഓഫീസുകൾ ആരംഭിക്കും: ദീപക് ഗോവിന്ദ്

പ്രവാസി ഇന്ത്യക്കാർക്കായി പുതിയ പദ്ധതികളുമായി ഫെഡറൽ ബാങ്ക്, ഗൾഫ് രാജ്യങ്ങളിൽ  ഉടൻ തന്നെ റെപ്രസെന്റേറ്റീവ്  ഓഫീസുകൾ ആരംഭിക്കും: ദീപക് ഗോവിന്ദ്

മനാമ: ഗൾഫ് മേഖലയിലെ പ്രവാസികൾക്കായി നിരവധി പുതിയ പദ്ധതികളാണ് ഫെഡറൽ ബാങ്ക്  വരും വർഷങ്ങളിൽ ലക്ഷ്യം ഇടുന്നതെന്ന് കഴിഞ്ഞ ദിവസം ബഹ്‌റൈൻ സന്ദർശിച്ച ഫെഡറൽ ബാങ്ക് മിഡിൽ ഈസ്റ്റ് ഹെഡും  അസിസ്റ്റന്റ്  ജനറൽ മാനേജരുമായ ദീപക് ഗോവിന്ദ്  പറഞ്ഞു. മറുനാടൻ മലയാളിക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഭാവി പരുപാടികളെക്കുറിച്ച്  വാചാലനായത്.

പ്രവാസി ഇന്ത്യക്കാർക്കായി എന്തെല്ലാം തരത്തിലുള്ള പുതിയ സേവനങ്ങളാണ് ഫെഡറൽ  ബാങ്ക് ലക്ഷ്യമിടുന്നത് ?

പ്രവാസി ഇന്ത്യക്കാർക്കായി റമിറ്റൻസ്  വിഭാഗത്തിൽ പുതിയ  സർവീസ് ആരംഭിക്കുന്നു. 10 സെക്കൻഡിനുള്ളിൽ  ക്യാഷ് നാട്ടിൽ ക്രെഡിറ്റ് ആകുന്ന പദ്ധതി ഫെഡ് എക്സ്‌പ്രസ്സ് റമിറ്റൻസ്.  അത് കൂടാതെ കൊച്ചി വിമാനത്താവളത്തിൽ പ്രവാസികളായ യാത്രക്കാർക്ക് വേണ്ടി 'ജമ്പോ ലോകേഴ്‌സ് 'അടുത്ത് തന്നെ ലോഞ്ച് ചെയ്യും. ചെക്ക് ഇൻ കഴിഞ്ഞിട്ട് ഫ്‌ലൈറ്റ് നു വേണ്ടി കാത്തിരിക്കുന്ന സമയത്ത് ലെഗ്ഗേജുകൾ സൂക്ഷിക്കുവാനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക കിയോസ്‌ക് സേവനങ്ങളും എയർപോർട്ടിൽ  ഏർപ്പെടുത്തും.  എല്ലാ പ്രോടക്റ്റുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഡിപോസിറ്റ് സൈഡിൽ കുട്ടികൾക്ക് വേണ്ടി പുതിയ ഒരു പ്രോഡക്റ്റ് ലോഞ്ച് ചെയ്യുന്നു 'യങ്ങ് ചാമ്പ് '. പത്തു വയസ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങുവാനും അവർക്ക് തന്നെ അക്കൗണ്ട് ഓപ്പറേറ്റ്  ചെയ്യുവാനുമുള്ള സൗകര്യമാണിത്. ഒരു ദിവസം 2500 രൂപ വരെ കുട്ടികൾക്ക് പിൻവലിക്കാവുന്ന രീതിയിലാണിത്.

ഗൾഫ് രാജ്യങ്ങളിൽ എങ്ങനെയാണ് ഫെഡറൽ  ബിസിനസ് കോ ഓർഡിനേറ്റ് ചെയ്യുന്നത് ?

ഗൾഫ് മേഖലയിൽ എല്ലാ രാജ്യങ്ങളിലും ഫെഡറൽ  ബാങ്കിനു കസ്റ്റമർ     റിലേഷൻഷിപ്പ് ഓഫീസെഴ്‌സ്  ഉണ്ട്.  2008 -ൽ അബുദാബിയിൽ റപ്രസെന്റേറ്റീവ് ഓഫീസ് തുടങ്ങി. അവിടെനിന്ന് കോ ഓർഡിനെറ്റ് ചെയ്താണ് ഗൾഫിലെ പ്രവാസികളായ ഉപഭോക്താക്കളുടെ ബാങ്കിങ് സംശയങ്ങൾക്കും, ലോൺ, ഡെപോസിറ്റ് തുടങ്ങിയ സേവനങ്ങൾക്ക്  വേണ്ട സഹായങ്ങളും നിർദേശങ്ങളും നല്കുന്നത്.

മറ്റ് രാജ്യങ്ങളിൽ ഓഫീസ് തുടങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടോ ?

ദുബായിൽ ഓഫീസ് തുടങ്ങുവാൻ ലൈസൻസും  മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്, അതുപോലെ തന്നെ ബെ്രെഹനിലും ഓഫീസ് തുടങ്ങുവാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ബഹറിനിൽ റപ്രസന്റെറ്റിവ്      ഓഫീസ് ആണ് ആദ്യ ഘട്ടത്തിൽ ഉദേശിക്കുന്നത്. കസ്റ്റമേഴ്‌സിനു നേരിട്ട് ഫെഡറൽ  ബാങ്ക്  നല്കുന്ന സേവനങ്ങളെക്കുറിച്ച് അറിയുവാനും ലോൺ ഡെപ്പോസിറ്റ്  സ്‌കീമുകളെ കുറിച്ച് അറിയുവാനും ഈ ഓഫീസുകൾ വഴി സാധിക്കും.

പ്രവാസികൾക്കായി പുതിയ വായ്‌പ്പാ പദ്ധതികൾ ?

പ്രവാസികൾക്ക് പ്രധാനമായിട്ടും 3 വായ്‌പ്പകൾ ആണ് ആവശ്യം. പല രീതിയിൽ ഉള്ള വായ്‌പ്പകൾ ഉണ്ടെങ്കിലും പ്രധാനമായിട്ടു പ്രവാസികൾ ആശ്രയിക്കുന്നതാണ് ഹൗസിങ് ലോൺ. ഹൗസിങ് ലോണിനു  പ്രവാസികൾക്കാണ് ഫെഡറൽ ബാങ്ക് ഏറ്റവും മുൻഗണന നല്കുന്നത്. പത്തെകാൽ ശതമാനത്തിന്  വരെ ലോൺ നല്കുന്നുണ്ട്. മറ്റൊന്ന് മോട്‌ഗേജ് ലോൺ ഏറ്റവും സുതാര്യമായ രീതിയിലാണ് ഫെഡറൽ ബാങ്ക് നല്കുന്നത്. മറ്റൊരു സേവനം വാഹന വായ്‌പ്പയാണ്. 10 ലക്ഷത്തിൽ താഴെയുള്ള വാഹന  വായ്‌പ്പകൾക്ക് സെക്യുരിറ്റി ആവശ്യമില്ല.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കസ്റ്റമർ കെയറിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടോ?

തീർച്ചയായും, ആധുനിക കാലത്ത് കസ്റ്റമർ കെയറിന്  വളരെ അധികം പ്രാധാന്യം ഉണ്ട്.  ഇത് മുൻകൂട്ടി കണ്ടാണ് ഫെഡറൽ ബാങ്ക് ഇടപാട് കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. വായ്‌പ്പ  കൂടുതൽ കാര്യക്ഷമമാക്കുന്നതിനു അതാത് മേഖലകളിൽ റീട്ടയിൽ ഹബ്ബുകൾ പ്രവർത്തിക്കുന്നു.  ഇതുമൂലം   മുൻപുള്ളതിനേക്കാൾ സുതാര്യമായ രീതിയിൽ ഇടപാടുകാർക്ക് ലോൺ കിട്ടുന്നതിനും  ബാങ്കിന്റെ കിട്ടാക്കടത്തിന്റെ അളവ് കുറക്കുവാനും സാധിക്കും. 

മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഫെഡറൽ ബാങ്കിന്റെ പെട്ടെന്നുള്ള വളർച്ചയുടെ പിന്നിൽ?

വ്യക്തിഗതമായ റിലേഷൻ ഷിപ്പ് തന്നെയാണ് ഫെഡറൽ ബാങ്കിന്റെ വിജയത്തിന് പിന്നിൽ. ഇതുമൂലം ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാനായി. എഴുപതുകളുടെ തുടക്കത്തിൽ ഫെഡറൽ ബാങ്കിന് ഫോറിൻ എക്‌സ്‌ചെജ് ലൈസെൻസ് ലഭിച്ചതുകൊണ്ട് നാളിതുവരെ പ്രവാസികൾക്ക് വിവിധ തരത്തിലുള്ള സേവനങ്ങളാണ് ലഭിക്കുന്നത്.  മറ്റൊരു കാരണം റിലേഷൻഷിപ്പ് ബാങ്കിംഗാണ്. ഒരു പ്രവാസി നാട്ടിൽ വരുമ്പോൾ അന്ന് തന്നെ ആ മാനേജർ ആ ഉപഭോക്താവിനെ കാണുന്നു .അവരുടെ കുടുംബവുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു. ഇപ്പോൾ രണ്ട് മൂന്ന് വർഷമായി പഴയ ലോയൽറ്റി മെയിന്റെയിൻ ചെയ്തുകൊണ്ട് പുതിയ പ്രോഡക്ടുകൾ ഇറക്കി കൊണ്ട് മുന്നോട്ട് പോകുന്നു. ജി സി സി യിൽ ഫെഡറൽ   ബാങ്കിന് നല്ല രീതിയിൽ റപ്യുറ്റെഷൻ  ഉണ്ട്.

ജി സി സി യിൽ ഏത് രാജ്യത്ത്  നിന്നാണ് കൂടുതൽ ഫണ്ടിങ്ങും ഡിപ്പോസിറ്റ്   വരുന്നത്?

അത് വ്യക്തമായി പറയുവാൻ സാധിക്കില്ല. കാരണം ഓരോ രാജ്യത്തും ഇന്ത്യയുടെ പലഭാഗത്ത് നിന്ന് വന്നു താമസിക്കുന്നവരാണ്. എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. അത് ഓരോ സെഗ്മേന്റ്‌റ് അനുസരിച്ചാണ. എല്ലാ ഭാഗങ്ങളിൽ നിന്നും നോക്കുമ്പോൾ ഫെഡറൽ ബാങ്ക് വഴി വരുന്ന റെമിറ്റന്‌സിൽ ഗണ്യമായ വർദ്ധനയാണ് കാണുവാൻ സാധിക്കുന്നത്.

എൻ ആർ ഇ ഡിപ്പോസിറ്റിൽ  പലിശനിരക്കിൽ മാറ്റം വരുവാനുള്ള സാധ്യത കാണുന്നുണ്ടോ?

2015 പകുതിയോടെ ഡിപ്പോസിറ്റ് പലിശ നിരക്കിൽ വ്യത്യാസം വരുവാൻ സാധ്യതയുണ്ട്. എൻ ആർ ഇ ക്ക് മാത്രമല്ല റസിഡന്റ്‌റ്  പലിശ നിരക്ക് കുറയുവാനുള്ള സാധ്യതയുണ്ട്. ഫെഡറൽ  ബാങ്കിന്റെ  മാത്രമല്ല ഇത് ഇന്ത്യൻ എക്കോണമിയിൽ വരുന്ന മാറ്റത്തിന്റേയും രാജ്യ പുരോഗതിയുടെയും  ഭാഗമായിട്ടായിരിക്കും. പ്രത്യേകിച്ച് ബാങ്കിങ് മേഖല വരുവാനിരിക്കുന്ന നാളുകളിൽ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.

മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വായ്‌പ്പാ നിരക്ക് ഫെഡറൽ ബാങ്കിന് കൂടുതൽ അല്ലെ?

ഒരിക്കലുമില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഹൗസിങ് ലോണിനാണ്. അത് ഫെഡറൽ  ബാങ്ക് കൊടുക്കുന്നത് വളരെ കുറഞ്ഞ പലിശ നിരക്കിലാണ്.

ഭാവിയിൽ പ്രവാസികളിൽ നിന്ന് ഏത് രീതിയിലുള്ള ബിസിനസ് ആണ് പ്രതീക്ഷിക്കുന്നത്?

തീർച്ചയായും ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ബിസിനെസ്സ് തന്നെയാണ് അന്നും ഇന്നും ബാങ്കിന്റെ എൻ ആർ  ഇ ബിസിനസിന്റെ ഏറിയ പങ്കും വഹിക്കുന്നത്. ജി സി സി യിൽ നിന്ന്  ഉള്ള ബിസിനസും യു കെ അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനെസും കുറെ വ്യത്യാസം ഉണ്ട്. ഒരു പ്രവാസി ജി സി സി യിലേക്ക് വരുമ്പോൾ ഒരു താല്ക്കാലിക താമസം എന്ന ലക്ഷ്യവുമായിട്ടാണ് വരുന്നത്. അവരുടെ വേരുകൾ എപ്പോഴും നാട്ടിൽ ഉണ്ടാകും. എന്നാൽ പാശ്ചാത്യ  രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ ഇൻവെസ്റ്റ്‌മെന്റ് ആ രാജ്യങ്ങളിൽ തന്നെ ആയിരിക്കും. ചിലപ്പോൾ തിരിച്ചു വരാം ചിലപ്പോൾ വന്നില്ല എന്നിരിക്കും. എന്നാൽ ഗൾഫിൽ നിന്നും കൂടുതൽ റമിട്ടന്‌സ്  ആയിരിക്കും. ഇപ്പോൾ എൻ ആർ ഇ ചെറിയ ചെറിയ ഡെപ്പോസിറ്റ്,  ലോണുകൾ ഈ നിലയിലാണ് പോകുന്നത്.

എന്നാൽ വരും കാലങ്ങളിൽ പ്രവാസികൾ ചെറിയ ചെറിയ ബിസ്സിനസ്സുകൾ. കമ്പനി ഇൻവെസ്റ്റ് മെന്റ്റ്റ്‌സ് ഇതെല്ലാം കൂടി കൂടി വരും. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഫെഡറൽ ബാങ്ക് പോസ്റ്റ്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്റ് എന്ന സ്‌കീം തുടങ്ങിയിരിക്കുന്നത്.  പി ഐ എസ് പ്രവാസികൾക്ക്  പല കമ്പനികളിലും ഇൻവെസ്റ്റ് ചെയ്യാം, ഷെയർ വാങ്ങാം. അതിന് ആർ ബി ഐ യ്യുടെ പെർമിഷനുള്ള ഡീലർ ആയിരിക്കണം. ഫെഡറൽ ബാങ്ക് ഒരു ഡീലർ ആണ്. ഫെഡറൽ ബാങ്ക് വഴി കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യാം. അങ്ങനെ ഇൻവെസ്റ്റ് മേന്റ്റ്റ് നടത്തുവാൻ വേണ്ടിയുള്ള ഒരു അക്കൗണ്ട്  ആണ് പോസ്റ്റ് ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്റ്  സ്‌കീം. ഈ  ഇൻവെസ്റ്റിമെന്റ്‌റ് വരും വർഷങ്ങളിൽ കൂടുതൽ സജീവമാകുവാനാണ് സാധ്യത.

ബാങ്കിന്റെ പ്രവാസിക്കൾക്കായിട്ടുള്ള റിക്കറിങ് ഡിപ്പോസിറ്റിന്റെ വിജയ രഹസ്യം എന്താണ് ?

പേരാണ് അതിന്റെ  വിജയരഹസ്യം.  'മില്യനെയർ ഫെഡറൽ സേവിങ്‌സ് ഫണ്ട്   പ്രവാസിക്കൾക്കായിട്ടുള്ള റിക്കറിങ് ഡിപ്പോസിറ്റിന്റെ പേര്.  ആതാണ് അതിന്റെ വിജയം. സാധാരണക്കാരനെ സംബന്ധിച്ചു ഒരു മില്ല്യനെയർ ആകുക എന്ന് പറയുന്നത് ഒരു വലിയകാര്യമാണ്.

വരും നാളുകളിൽ  ഫെഡറൽ ബാങ്ക് പ്രവാസികൾക്കായി പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ പ്രവാസികല്ക്കായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.  ഉപഭോക്താക്കൾക്ക്  തങ്ങളിൽ ഉള്ള വിശ്വാസമാണ്  ഫെഡറൽ ബാങ്കിന്റെ വിജയരഹസ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് പാലക്കാട് സ്വദേശിയായ ദീപക് ഗോവിന്ദ് ബഹറിനിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം ബഹ്‌റിനിലെ റിലേഷൻഷിപ്പ് മാനേജർമാരായ  ജോബിൻ കെ ജെസ്റ്റിനും വിഗ്‌നെഷും ഉണ്ടായിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP