Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫസ്റ്റ് ബെൽ ജി സി സി റേഡിയോ നാടക മത്സരത്തിന് നാളെ തുടക്കം; ഫിനാലെ 12ന്

ഫസ്റ്റ് ബെൽ ജി സി സി റേഡിയോ നാടക മത്സരത്തിന് നാളെ തുടക്കം; ഫിനാലെ 12ന്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും യുവർ എഫ്എം റേഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ജി സി സി റേഡിയോ നാടക മത്സരമായ ഫസ്റ്റ് ബെൽ ആറാം സീസൺ നാളെ തുടക്കമാവുമെന്നു സമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

മലയാളിയുടെ കലാസാംസ്‌കാരിക ബോധമണ്ഡലങ്ങളിൽ റേഡിയോ നിറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരമായ ഓർമ്മപ്പെടുത്തലുമായി ഗൾഫിൽ ഉടനീളം റേഡിയോ ശബ്ധവീചികൾ പറന്നുപരക്കുകയാണ്. റേഡിയോ നാടകം എന്ന നാടകത്തിന്റെ സമ്പന്നമായ ശബ്ദരൂപം മലയാളി ഹൃദയങ്ങളിലേക്ക് ആദ്യമായി എത്തിച്ചു എന്ന സന്തോഷത്തോടെയും സംതൃപ്തിയോടെയും ഫസ്റ്റ് ബെൽ ജി സി സി റേഡിയോ നാടക മത്സരം അതിന്റെ ആറാം സീസണിലേക്ക് കടക്കുകയാണ്.

പതിനാറോളം നാടകങ്ങളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ബഹ്‌റിൻ കൂടാതെ ഖത്തർ, സൗദി എന്നിവിടങ്ങളിൽ നിന്നുമുള്ള നാടകങ്ങളും മത്സരത്തിനുണ്ട്. നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രഗത്ഭരുമായ  കലാകാരന്മാർ വിധികർത്താക്കൾ ആകുന്ന ഈ മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും ലഭിക്കുന്നു.

 നാടകങ്ങളുടെ അവതരണ ക്രമം:
ഒന്നാം ദിനമായ അഞ്ചിന് ഉച്ചയ്ക്കു 1 മണിക്ക് നാടകം ചുടല. സംവിധാനം അനിൽ സോപാനം. 1.30 ന് കിനാവ് അവതരിപ്പിക്കുന്ന നാടകം മരുഭൂമിയിലെ സൂര്യകാന്തികൾ സംവിധാനം ശബിനി വിജു. രണ്ടാം ദിനമായ 6 ന് ഉച്ചയ്ക്ക് 1 മണിക്ക് ഹൃദ്യം. സംവിധാനം സജു മുകുന്ദ് . 1.30 ന് പ്രേരണ ബഹ്‌റൈൻ അവതരിപ്പിക്കുന്ന നാടകം മിസ്സിങ് സംവിധാനം സിനു കക്കട്ടിൽ.

മൂന്നാം ദിനമായ . 7 ന് ഉച്ചയ്ക്കു 1 മണിക്ക് സരിഗ അവതരിപ്പിക്കുന്ന നാടകം ഇല്ലാതെ പോയോരാൾ സംവിധാനം രമേഷ് കൈവേലി. 1.30 ന് പേജുകൾ മറിക്കുമ്പോൾ മെയ് 5 സംവിധാനം അജിത് കുമാർ അനന്തപുരി.നാലാം ദിനമായ 8  ന് ഉച്ചയ്ക്കു 1 മണിക്ക് നാടകം ഒറ്റ സംവിധാനം എം ജയശങ്കർ. 1.30 ന് നാടകം ചില ജീവിതങ്ങൾ ഇങ്ങനെയാണ് സംവിധാനം മനോജ് തേജസ്വിനി. അഞ്ചാം ദിനമായ 9 ന് ഉച്ചയ്ക്കു 1 മണിക്ക്  വിശ്വകലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന നാടകം പുനപ്രതിഷ്ഠ സംവിധാനം കെ ബി പ്രസാദ്. 1.30 ന് തനിമ കലാ സാഹിത്യ വേദി ഖത്തർ അവതരിപ്പിക്കുന്ന നാടകം ശാന്തിതീരം തേടി സംവിധാനം ഖാലിദ് കല്ലൂർ.

ആറാം  ദിനമായ 10 ന് ഉച്ചയ്ക്കു 1 മണിക്ക് നാടകം അഗ്‌നി ശലഭം സംവിധാനം ഹരീഷ് മേനോൻ. 1.30 ന് ഇവൾ ജ്വാല സംവിധാനം ഷിബു വിൽഫ്രെഡ്. ഏഴാം  ദിനമായ 11 ന് ഉച്ചയ്ക്കു 1 മണിക്ക് നാടകം സർവൈവൽ സംവിധാനം ദിനേശ് കുറ്റിയിൽ. 1.30 ന് ഓലപ്പുര അവതരിപ്പിക്കുന്ന നാടകം കുഞ്ഞേടത്തി സംവിധാനം രാജേഷ്/ സുധീഷ്. എട്ടാം ദിനമായ 12 ന് ഉച്ചയ്ക്കു 1 മണിക്ക് നാടകം ലോധിയ സംവിധാനം അമൽ ജോൺ . 1.30 ന് നാടകം തുമ്പപൂ സംവിധാനം നിഹാസ് ബഷീർ.

ഫിനാലെയും സമ്മാനദാനവും   12 ന് സമാജം ഡയമണ്ട് ജൂബിലീ ഹാളിൽ രാത്രി 8 മണിക്ക് അരങ്ങേറും കൂടുതൽ വിവരങ്ങൾക്ക് ജയകുമാർ 39807185, ശിവകുമാർ കുളത്തൂപ്പുഴ 39676830 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP