Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെളെക്‌സിബിൾ പെർമിറ്റ്; പാസ്‌പോർട്ട് കൈവശമില്ലാത്ത പ്രവാസികൾക്കും ആനുകൂല്യം ലഭ്യം

ഫെളെക്‌സിബിൾ പെർമിറ്റ്; പാസ്‌പോർട്ട് കൈവശമില്ലാത്ത പ്രവാസികൾക്കും ആനുകൂല്യം ലഭ്യം

മനാമ: രാജ്യത്ത് പുതുതായി ഏർപ്പെടുത്തിയ ഫ്‌ളെക്‌സിബിൾ പെർമിറ്റ് പാസ്‌പോർട്ട് കൈവശമില്ലാത്ത പ്രവാസികൾക്കും ലഭ്യമാക്കും. ഫ്‌ലെക്സി പെർമിറ്റിന് അപേക്ഷിക്കുന്ന വേളയിൽ പാസ്‌പോർട്ടിന് ആറുമാസം കാലാവധിയുണ്ടായിരിക്കണമെന്നത് മാത്രമാണ് വ്യവസ്ഥ.

രാജ്യത്തെ അനധികൃത പ്രവാസി തൊഴിലാളികൾക്ക് സ്വന്തം സ്‌പോൺസർമാരായി നിയപരമായി തുടരാനുള്ള അവസരമൊരുക്കുന്ന സംവിധാനമാണ് ഫ്‌ലെക്?സി വർക് പെർമിറ്റ്. ഈ വർഷം ജൂലൈയിലാണ്? പുതിയ പദ്ധതി നിലവിൽ വന്നത്.

മറ്റുള്ളവർ പെർമിറ്റിനായി സ്വീകരിക്കേണ്ട അതേ കാര്യങ്ങളാണ് പാസ്‌പോർട്ട് കൈവശമില്ലാത്തവരും നടത്തേണ്ടത്. രാജ്യത്ത് ആദ്യമായാണ് പാസ്‌പോർട്ടിൽ റെസിഡൻസി സ്റ്റാമ്പ് ഇല്ലാത്തവർക്ക് നിയമപരമായി ജോലി ചെയ്യാൻ അവസരം ഒരുങ്ങുന്നത്.ഫ്‌ലെക്‌സി പെർമിറ്റ് എടുക്കുന്നവർക്ക് നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡ് അനുവദിക്കും. ഇത് എല്ലാ ആറുമാസം കൂടു?േമ്പാഴും യാതൊരുവിധ ഫീസുമില്ലാതെ പുതുക്കാം. ഈ കാർഡിൽ അവരുടെ സി.പി.ആർ നമ്പറും ഫോേട്ടായും ഉണ്ടാകും.

തുടർന്ന് ഇമിഗ്രേഷനിലെത്തി രണ്ടുവർഷത്തേക്കുള്ള റെസിഡൻസ് പെർമിറ്റ് സ്റ്റാമ്പ് ചെയ്യാനുള്ള ടെക്‌സ്റ്റ് മെസേജും ലഭിക്കും. എന്നാൽ, പാസ്‌പോർട്ട് കൈവശമില്ലാത്തവർക്ക് ഈ രീതിയിൽ ചില മാറ്റങ്ങളുണ്ട്. പെർമിറ്റിനായുള്ള എല്ലാ ഫീസും അടച്ച ശേഷം അവർക്ക് ഒരു കാർഡ് ലഭിക്കും. അവരുടെ താമസവിവരങ്ങൾ എൽ.എം.ആർ.എ രജിസ്റ്റർ ചെയ്യും.

തുടർന്ന് പെർമിറ്റ് കൈവശമുള്ളയാൾ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ സ്വന്തം എംബസിയിലോ എത്തി പുതിയ പാസ്‌പോർട്ടിനുള്ള കാര്യങ്ങൾ നീക്കണം. ഇതിനിടയിലും അയാളെ നിയമപ്രകാരമുള്ള തൊഴിലാളിയായി തന്നെ പരിഗണിക്കും.പാസ്‌പോർട്ട് ലഭിച്ച ശേഷം തൊഴിലാളിക്ക് നാഷണാലിറ്റി, പാസ്‌പോർട്‌സ ആൻഡ് റെസിഡന്റ്‌സ് അഫയേഴ്‌സിലെത്തി പെർമിറ്റ് സ്റ്റാമ്പ് ചെയ്യാം. അതോടെ ബഹ്‌റൈന് പുറത്തേക്ക് യാത്ര ചെയ്യാനും സാധിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP