Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈനിൽ ഫ്‌ലെക്‌സിബിൾ വർക് പെർമിറ്റ് പദ്ധതി ഞായറാഴ്ച മുതൽ; ആറ് മാസമെങ്കിലും കാലവധിയുള്ള പാസ്‌പോർട്ടുള്ളവർക്ക് അപേക്ഷിക്കാം

ബഹ്‌റൈനിൽ ഫ്‌ലെക്‌സിബിൾ  വർക് പെർമിറ്റ് പദ്ധതി ഞായറാഴ്ച മുതൽ; ആറ് മാസമെങ്കിലും കാലവധിയുള്ള പാസ്‌പോർട്ടുള്ളവർക്ക് അപേക്ഷിക്കാം

മനാമ: ബഹ്‌റൈനിൽ വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ സഹായിക്കുന്ന ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും.അനധികൃതമായി തങ്ങുന്ന അവിദഗ്ധ തൊഴിലാളികൾക്കു സ്വന്തം സ്‌പോൺസർമാരാകാൻ അവസരം ലഭിക്കു പദ്ധതി നിലവിൽ വരുന്നതോടെ നിരവധി പേർക്ക് ആശ്വാസമാകും. ഗൾഫിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടുള്ളവർക്കു സിത്രയിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി വഴി ഇതിനായി അപേക്ഷിക്കാം.

റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേക മെഡിക്കൽ ടെസ്റ്റിന് വിധേയരാകേണ്ടവർക്കാണ്? ഹോസ്പിറ്റാലിറ്റി ഫ്‌ലെക്‌സി വർക്? പെർമിറ്റ്? അനുവദിക്കുക. പദ്ധതി പ്രവാസികൾക്ക് പല രീതിയിൽ പ്രയോജനകരമായിത്തീരും. വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികൾക്ക് വിവിധ ജോലികൾ പാർട് ടൈം ആയോ മുഴുവൻ സമയമായോ ചെയ്യാൻ നിയമപരമായി തന്നെ സാധിക്കുന്ന രീതിയിൽ ഗൾഫ് മേഖലയിൽത്തന്നെ നടപ്പിലാക്കുന്ന ആദ്യ പരിഷ്‌കാരമാണിത്. ഈ വർക്കിങ് പെർമിറ്റ് നേടുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് അനുവദിക്കും.

രണ്ടുവർഷ കാലാവധിയുള്ള അനുമതിപത്രത്തിനു 449 ദിനാറാണു ഫീസ്. കൂടാതെ പ്രതിമാസം 30 ദിനാർ നൽകണം. നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് തുക മുൻകൂറായി അടയ്‌ക്കേണ്ടിവരും. നിയമലംഘകരായി രാജ്യത്തു കഴിയുന്നവർക്കു താമസവും തൊഴിലും നിയമവിധേയമാക്കാൻ ഇതുവഴി സാധിക്കും.

എന്നാൽ സ്‌പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. താമസം, ഇൻഷുറൻസ്, ആരോഗ്യപരിരക്ഷ എന്നിവയുടെ ഉത്തരവാദിത്തം തൊഴിലാളിക്കു തന്നെയായിരിക്കും. പ്രതിമാസം 2000 പേർക്കാണു പെർമിറ്റ് നൽകുക. 33150150 എന്ന നമ്പറിലേക്കു തൊഴിലാളികളുടെ സിപിആർ നമ്പർ എസ്എംഎസ് അയച്ചാൽ അപേക്ഷിക്കാൻ യോഗ്യരാണോ എന്ന് അറിയാം. വിവരങ്ങൾക്ക് 17103103. മലയാളം, ഹിന്ദി, ഉർദു, ബംഗാളി, ഇംഗ്ലിഷ് ഭാഷകളിൽ വിശദാശംങ്ങൾ ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP