Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്തവർഷത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പ്; പുതിയ പദ്ധതി പ്രവാസികൾക്കും ഗുണകരം

അടുത്തവർഷത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പ്; പുതിയ പദ്ധതി പ്രവാസികൾക്കും ഗുണകരം

മനാമ: ബഹ്റൈനിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം മേയോടെ നടപ്പാക്കാൻ തീരുമാനമായി. സ്വദേശികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം സർക്കാർ സോഷ്യൽ ഹെൽത് ഇൻഷുറൻസ് ഫണ്ടിലേക്ക് അടക്കും. പ്രവാസികൾക്കുള്ള തുക അവരവരുടെ സ്‌പോൺസർമാർ സർക്കാർ അംഗീകാരമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്ക് അടക്കേണ്ടി വരും.

ഈ വർഷം അവസാനത്തോടെ ഇതുസംബന്ധിച്ച നിയമത്തിന് അന്തിമരൂപം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാർ ഇൻഷുറൻസ് ഫണ്ടിലേക്കും ഇൻഷുറൻസ് ഫണ്ട് ആശുപത്രിയിലേക്കും പണം നൽകുന്ന സംവിധാനമായതിനാൽ ആരോഗ്യമേഖലയിലെ ധനവിനിയോഗം കൂടുതൽ കാര്യക്ഷമമാകും.

പുതിയ നിയമം നിലവിൽ വന്നാൽ, ആശുപത്രികളും ഹെൽത്ത് സെന്ററുകളും പൊതുജനാ രോഗ്യകാര്യങ്ങൾക്കുള്ള പണത്തിനായി മന്ത്രാലയത്തെ സമീപിക്കേണ്ടി വരില്ല. പണത്തിന്റെ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാകും. ഏത് ഡോക്ടറെ കാണിക്കണമെന്നും ഏത് ആശുപത്രിയിൽ പോകണമെന്നുമുള്ള കാര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP