Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത്‌ ടുബ്ലിയിൽ റെസ്റ്റോറന്റ് നടത്തിവന്ന കോഴിക്കോട് സ്വദേശി

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത്‌ ടുബ്ലിയിൽ  റെസ്റ്റോറന്റ് നടത്തിവന്ന കോഴിക്കോട് സ്വദേശി

മനാമ : ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് ബപ്പട്ട മീത്തൽ ഇസ്മായിൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.

ടൂബ്ലിയിലെ അൽ ഖാജാ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു. 14 വർഷത്തോളമായി ബഹ്‌റൈനിൽ എത്തിയിട്ട്. തിങ്കളാഴ്ച റെസ്റ്റോറന്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ ആരിഫയും രണ്ട് മക്കളും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP