Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളി യുവാവിന് കൈത്താങ്ങായി ഫ്രണ്ട്‌സ് ഓഫ് ബഹ്‌റിൻ; ജിതേഷ് നാട്ടിലേക്ക്

മലയാളി യുവാവിന് കൈത്താങ്ങായി ഫ്രണ്ട്‌സ് ഓഫ് ബഹ്‌റിൻ; ജിതേഷ് നാട്ടിലേക്ക്

ൽമാബാദ് ആലിയിൽ ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്യവേ സ്‌പോൺസറുടെ ക്രൂരത നിറഞ്ഞ പീഡനങ്ങൾക്ക് ഇരയായ മലയാളി യുവാവ് നാട്ടിലേക്ക് തിരിക്കുന്നു. പാസ്‌പോർട്ടും മറ്റെല്ലാ രേഖകളും സ്‌പോൺസർ താമസസ്ഥലത്ത് കയറി എടുത്തു കൊണ്ട് പോകുകയും പരാതി നൽകുകയും ഒരു പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ സലാം മംബാട്ടുമൂല എന്നാ സാധാരണക്കാരുടെ സാമൂഹ്യ പ്രവർത്തകൻ രക്ഷപെടുത്തിയ ജിതേഷിനാണ് ഫ്രണ്ട്‌സ് ഓഫ് ബഹ്‌റിൻ ടിക്കറ്റ് നല്കി തുണയാകുന്നത്.

നിയമപരമായ എല്ലാ രേഖയും ശരിയാക്കുകയും, നാട്ടിലേക്കു പോകാൻ വേണ്ടിയുള്ള യാത്ര ടിക്കറ്റ് ഹാജരാക്കുവാൻ അധികൃതർ ആവശ്യപ്പെട്ടപ്പോൾ 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ' ലെ ഫൈസൽ എഫ്. എം, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ എന്നിവരോട് കാര്യം പറയുകയും മണിക്കൂറുകൾ കൊണ്ട് 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ'ന്റെ അംഗങ്ങൾ തരപ്പെടുത്തിയ യാത്ര ടിക്കറ്റ് അവരുടെ താമസസ്ഥലത്ത് ചെന്ന് സാമൂഹ്യ പ്രവർത്തകൻ സലാം മംബാട്ടുമൂല, 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ' ഭാരവാഹികൾ ആയ അജി ഭാസി, ലിജേഷ് അരീക്ക എന്നിവരുടെ സാന്നിധ്യത്തിൽ ഐ.സി.ആർ.എഫ്. സെക്രട്ടറി അജയകൃഷ്ണൻ കൈമാറുകയുമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP