Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ബഹ്‌റിനിൽ നിന്നൊരു മലയാളിയുടെ ജീവിതകഥ; 40 വർഷമായി നാട് കാണാതെയും ഏഴ് വർഷമായി ഓർമ്മയില്ലാതെയും കഴിയുന്ന എറണാകുളം സ്വദേശി പോന്നനെ നാടണിയിക്കാൻ പ്രവാസി സമൂഹം ഒരുമിക്കുന്നു

സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ബഹ്‌റിനിൽ നിന്നൊരു മലയാളിയുടെ ജീവിതകഥ; 40 വർഷമായി നാട് കാണാതെയും ഏഴ് വർഷമായി ഓർമ്മയില്ലാതെയും കഴിയുന്ന എറണാകുളം സ്വദേശി പോന്നനെ നാടണിയിക്കാൻ പ്രവാസി സമൂഹം ഒരുമിക്കുന്നു

ഴിഞ്ഞ 40 വർഷമായി നാട് കാണാതെയും കഴിഞ്ഞ ഏഴ് വർഷങ്ങളായി ഓർമയില്ലാതെയും കഴിയുന്ന പൊന്നൻ എന്ന പോൾ സേവ്യറിനെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മലയാളി സമൂഹം. സ്വന്തം പേരുപോലും കൃത്യമായി പറയാനാവാതെ, ഓർമകൾക്കുമേൽ ഇരുട്ടു പരന്ന് ബഹ്‌റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയിൽ ഏഴുവർഷമായി കഴിയുന്ന സിനിമയെ വെല്ലുന്ന ജീവിത കഥ കഴിഞ്ഞദിവസമാണ് പുറം ലോകമറിയുന്നത്. ഇതോടെ ഇദ്ദേഹത്തെ ഉറ്റവരുടെ അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവാസി ലോകം.

18 ാം വയസിൽ തന്റെ കുടുംബത്തിന്റെ അത്താണിയാകാനായിരുന്നു പോൾ കപ്പലിൽ യാത്ര തിരിച്ചത്. ഹോട്ടലിൽ ജോലിക്ക് കയറിയശേഷം രണ്ടു വർഷത്തോളം ഹോട്ടലിലും, സ്‌പോൺസറുടെ വീട്ടിലുമായി ജോലി ചെയ്തിരുന്നു എന്നാണ് കുടുംബത്തെ അറിയിച്ചിട്ടുള്ളത്.പിന്നീട് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ വന്നപ്പോൾ മറ്റൊരു ജോലിയിലേക്ക് മാറാനായി സ്‌പോൺസറിൽ നിന്നും പാസ്‌പോർട്ട് ലഭിച്ചില്ല.തുടർന്ന് മുഹറഖിലെ ഒരു സുഹൃത്തുമായി ചേർന്ന് കച്ചവടം നടത്തുന്നതിനുള്ള തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ച് സമ്പത്തിക സഹായം ആവശ്യപ്പെട്ടതനുസരിച്ച് 300 ദിനാർ അവർ അയച്ചുകൊടുത്തു. പോൾ ഒറ്റത്തവണ ആയിരം രൂപ മാത്രമാണ് കുടുംബത്തിലേക്ക് അയച്ചിട്ടുള്ളൂവത്രെ.എന്നാൽ 2001 നുശേഷം നാട്ടിലേക്ക് വിളിക്കുകയോ കത്തയക്കുകയോ ചെയ്തില്ല. നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഒരു കാലത്ത് വച്ചുപുലർത്തിയിരുന്ന പോൾ പിന്നീട് അത് ഉപേക്ഷിച്ചതിന്റെ കാരണം, സാമ്പത്തിക പ്രശ്‌നങ്ങളും പാസ്‌പോർട്ട് കൈവശമില്ലാത്തതുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

ഒത്തിരി പ്രതീക്ഷകളുമായി ഗൾഫിലെത്തിയ അദ്ദേഹം പാസ്‌പോർട്ടും തൊഴിലും എല്ലാം നഷ്ടമായപ്പോൾ, നിലനിൽപ്പുതേടി പരക്കം പാച്ചിലിലായിരുന്നു. താമസിക്കാനുള്ള സ്ഥലവും അന്നന്നത്തെ ചെലവിന് അല്ലറ ചില്ലറ പണികളും തേടി ചുറ്റി നടക്കുന്നതിനിടയിലാണ് പെയിന്റിങ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനിടയിൽ രക്തസമർദ്ദം കൂടി പല തവണയും ആരോഗ്യം തകരാറിലായി. 2011 ൽ രക്തസമർദം കൂടി വീണ് തലക്ക് പരിക്കേൽക്കുന്നതും ആശുപത്രിയിലാകുന്നതും. വഴിയാത്രക്കാർ അറിയിച്ച പ്രകാരമാണ് ആംബുലൻസ് എത്തി പോളിനെ ആശുപത്രിയിലെത്തിച്ചത്. അവിടെ അയ്യാൾക്ക് സ്വന്തം പേരുപോലും കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഒടുവിൽ പൊന്നന്റെ നാട്ടിലുള്ള ബന്ധുക്കളെ കണ്ടെത്തിയിരിക്കുകയാണ്.

കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിെന്റയും, പരേതയായ സിസിലി സേവ്യറിെന്റയും ആറു മക്കളിൽ മൂന്നാമനാണ് പോൾ. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ്ഇദ്ദേഹത്തിനുള്ളത്.ഇതിൽ ജസ്റ്റിൻ എന്ന സെബാസ്റ്റ്യൻ ദിവസങ്ങൾക്ക് മുമ്പ് മരിച്ചു.ബേബി, കുഞ്ഞുമോൻ,ജൂഡി,ജോയി, എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

നാട്ടിൽ നിന്നുള്ള അദ്ദേഹത്തി?െന്റ രേഖകളെല്ലാം തയ്യാറാക്കി എംബസിയുടെ ഔട്ട് പാസിനായി അപേക്ഷ നൽകാനുള്ള ശ്രമത്തിലാണ്? കുടുംബാംഗങ്ങൾ. പൊന്നെന്റ നാട്ടിലേക്കുള്ള യാത്രക്കും പുനരധിവാസത്തിനും കേരള ഗവൺമെന്റ് മുൻകൈ എടുക്കണമെന്നാണ് ബഹ്‌റൈനലിലെ പ്രവാസികളുടെ ആവശ്യം. അതിനായി അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP